Chapter Title : വില്ലൻ 6 [വില്ലൻ]
വേണ്ടി വെയിറ്റ് ചെയ്തു...
ഷാഹിയും സെയിൽസ്‌ഗേളും കൂടി സെലക്ട് ചെയ്യാൻ തുടങ്ങി..
"ഹസ് ആണല്ലേ ഒപ്പമുള്ളത്..."..സെയിൽസ്‌ഗേൾ ഷാഹിയോട് ചോദിച്ചു...
"അതെ..."..ഷാഹിയും വിട്ടുകൊടുക്കാൻ പോയില്ല...അല്ലെങ്കി തന്നെ ഇത്രയും ചൊറുക്കുള്ള ഒരുത്തൻ ഹസ് അല്ലെ എന്ന് ചോദിക്കുമ്പോ എന്തിനാ സത്യം പറയുന്നേ..അവൾ അസൂയ പിടിച്ചു ചാവട്ടെ എന്ന്...
"രണ്ടും നല്ല റൊമാൻസ് ആണല്ലോ..."..സെയിൽസ്‌ഗേൾ പറഞ്ഞു...
"അത് പിന്നെ..."...ഷാഹി വിക്കി...
"ഞാൻ കണ്ടു..."..സെയിൽസ്‌ഗേൾ പറഞ്ഞു. .
"എന്ത് കണ്ടു..."..ഷാഹി ചോദിച്ചു...
"ഡ്രസിങ് റൂമിൽ പോയി രണ്ടാളും ഉമ്മ വെച്ചത്..."..സെയിൽസ് ഗേൾ പറഞ്ഞു...
"ങേ..."...അതെപ്പോ എന്ന ഭാവത്തിൽ ഷാഹി അവളെ നോക്കി...
"ഡ്രസിങ് റൂമിൽ നിന്ന് ആദ്യം ഹസ് ഇറങ്ങി വന്നപ്പോളും ചുണ്ട് തുടച്ചു പിന്നെ താൻ ഇറങ്ങി വന്നപ്പോളും ചുണ്ട് തുടച്ചു...ഞങ്ങളിതൊക്കെ എത്ര കണ്ടതാ..."...അവൾ ഷാഹിയോട് പറഞ്ഞു... അപ്പോളാണ് നേരത്തെ ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങിവന്നപ്പോൾ സമർ ചുണ്ടിൽ എന്തോ ഉണ്ട് എന്ന് പറഞ്ഞതിന്റെ പൊരുൾ അവൾക്ക് മനസ്സിലായത്...ദുഷ്ടൻ...അവൾ മനസ്സിൽ കരുതി...
അവർ പെട്ടെന്ന് ഷോപ്പിംഗ് തീർത്തു... ഷാഹി സമറിന്റെ അടുത്തെത്തി...ഷാഹി ഒരു കുറുമ്പത്തി നോട്ടവുമായി അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.. സെയിൽസ്‌ഗേൾ അസൂയപ്പെടാൻ വേണ്ടി അവൾ അവന് ക്ലോസ് ആയി നിന്നു…
"കഴിഞ്ഞോ..."..സമർ അവളോട് ചോദിച്ചു... അവൾ അതെയെന്ന് തലയാട്ടി...സമർ സെയിൽസ്‌ഗേളിനോട് എല്ലാം പായ്ക്ക് ചെയ്യാൻ പറഞ്ഞു...എന്നിട്ട് സമർ അവളെയും കൊണ്ട് ആണുങ്ങളുടെ സെക്ഷനിലേക്ക് പോയി...
"ഞാൻ ആണുങ്ങളെ ഡ്രസ്സ് ഒന്നും ഇടില്ല..."..ഷാഹി ഷർട്ടും പാന്റുമൊക്കെ കണ്ടപ്പോൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു...സമർ അവളുടെ തലയിൽ ഒന്ന് കിഴുക്കിയിട്ട്
"ഇത് ആണുങ്ങളുടെ സെക്ഷൻ ആണ് പൊത്തേ.."..എന്ന് പറഞ്ഞു...
"ഓ..."...അവൾ മുഖം കോട്ടിക്കൊണ്ട് സമറിനോട് പറഞ്ഞു...സമറിന് അവളുടെ കാട്ടിക്കൂട്ടൽ കണ്ടു ചിരി വന്നു...
"വാ എനിക്ക് ഒരു ഷർട്ട് എടുക്കണം.."..സമർ അവളോട് പറഞ്ഞു...അവൾ അവനോടൊപ്പം ചെന്നു... സമർ അവിടെ ഉള്ള സെയിൽസ് ബോയ് നോട് ഷർട്ട് എടുക്കാൻ പറഞ്ഞു..അവൻ ഓരോന്നായി കാണിക്കാൻ തുടങ്ങി...
"ഒന്ന് സെലക്ട് ചെയ്തു താ..."..ഞാൻ ഷാഹിയോട് പറഞ്ഞു...അവൾ ഓരോന്നും നോക്കാൻ തുടങ്ങി...ചിലത് എടുത്ത് എന്റെ നെഞ്ചിൽ വെച്ചുനോക്കും ഇഷ്ടപ്പെട്ടില്ല എന്നുണ്ടെൽ വേറെ ഷർട്ട് നോക്കും...ആ സെക്ഷനിൽ ഭാര്യയുമായി ഷർട്ട് എടുക്കാൻ വന്ന
💬 Comments
View all comments