Chapter Title : വില്ലൻ 6 [വില്ലൻ]
കോംപ്ലിക്കേറ്റ് ആക്കുന്നെ..അത് വേണോ...ഇന്നലെ തന്നെ നിന്റെ മുഖം ഞാൻ കണ്ടതാ..."...കുഞ്ഞുട്ടൻ പറഞ്ഞു...
"എന്തെ..."...ഞാൻ അവനോട് ചോദിച്ചു...
"അവൾ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു ഇരുന്ന് ചോറ് തിന്നപ്പോ ഞാൻ നിന്റെ മുഖം കണ്ടതാ...രക്തം ഇല്ലായിരുന്നു നിന്റെ മുഖത്ത്..."...കുഞ്ഞുട്ടൻ പറഞ്ഞു... "ശരിയാടാ...ചത്തുപോയി ഞാൻ...അകലെയായിരുന്നപ്പോൾ ഒരു പ്രശ്നം ഉണ്ടായിരുന്നില്ല...വിഷമം സഹിക്കാൻ പറ്റുന്നതായിരുന്നു... പക്ഷെ അവൾ എന്റെ തൊട്ടടുത്ത് ഉണ്ടായിട്ടും ഒരക്ഷരം പോലും മിണ്ടാതെ ഇരുന്നപ്പോൾ തീർന്നു പോയി ഞാൻ..."...ഞാൻ അവനോട് പറഞ്ഞു...
"അതോണ്ടാവും നേരെ അടുക്കളയിലേക്ക് വിട്ടത് അല്ലെ..."...
"ഹമ്... നീ കണ്ടു അല്ലെ..."...
"കണ്ടു..കണ്ടു...ഒറ്റയ്ക്ക് സമാധാനമായി സംസാരിച്ചോട്ടെ എന്ന് കരുതിയാ ദാഹിച്ചിട്ടും വെള്ളം എടുക്കാൻ പോലും ആ വഴിക്ക് വരാഞ്ഞത്.."...കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു...
"ഓഹോ..."...
"ആഹാ..."...
"എന്നിട്ട് നീ ഇപ്പൊ എവിടാ..."..ഞാൻ പിന്നെ ഓരോരോ വിശേഷങ്ങൾ ചോദിച്ചുകൊണ്ട് ഉദ്യാനത്തിലേക്ക് നടന്നു...ഒപ്പം റോക്കിയും...
ഇതേസമയം.....
ഷാഹി തന്റെ പേടമാൻ മിഴികൾ കഷ്ടപ്പെട്ട് തുറന്നു...ദൈവമേ ഇത്ര നേരത്തെ നീ വെളുപ്പിച്ചോ...ദൈവത്തോട് രാവിലെതന്നെ ചിണുങ്ങിക്കൊണ്ടാണ് മൂപ്പത്തിയുടെ എണീക്കൽ...അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അട്ടത്തേക്ക് ഒന്ന് നോക്കി...അട്ടത്ത് ഒന്നും ഉണ്ടായിട്ടല്ല പുഞ്ചിരിച്ചുകൊണ്ട് രാവിലേ എണീറ്റാൽ പിന്നെ അന്ന് നടക്കുന്നത് എല്ലാം നല്ലതായിരിക്കും എന്നാരോ പറഞ്ഞുകൊടുത്തിട്ടുണ്ട്...അതോണ്ട് ചെറിയ ഒരു പുഞ്ചിരി...എന്തായാലും അട്ടത്ത് ഒട്ടിപ്പിടിച്ചു നിന്നിരുന്ന പല്ലികൾ ഒക്കെ ഹാപ്പിയായി...അത്രയ്ക്ക് നല്ല ഒരു പുഞ്ചിരി അല്ലെ അവർക്ക് രാവിലെ കിട്ടിയത്...അവൾ ബെഡിൽ ഒന്ന് ഞെളിപിരി കൊണ്ടു...പെട്ടെന്ന് അവളിലേക്ക് ഒരു സംഗീതം ഒഴുകിയെത്തി...അവൾ കാതുകൂർപ്പിച്ചു..ആ ഗാനം അവളിലേക്കെത്തി... ധനാ ധോന്ത നാ നാ ധനാ ധോന്ത നാ നാ ധനാ ധോന്ത നാ നാ നാ നാ നാ ധനാ
💬 Comments
View all comments