Chapter Title : വില്ലൻ 7 [വില്ലൻ]
നല്ലപ്പോലെ അടികിട്ടിയിട്ടുണ്ട് അത് മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ......ശരിക്കും അതെനിക്കൊരു ഷോക്ക് ആയിരുന്നു........
"അതേടീ....... നമ്മുടെ നേരെ ഇരിക്കുന്ന ഈ കൈതണ്ട അവൻ ഒടിച്ചിട്ട് 7 എന്ന ഷെയ്പ്പിൽ ആയിരുന്നു.......ഒരൊറ്റ എല്ലും പൊട്ടാൻ ബാക്കി ഇല്ലായിരുന്നു......ഞരമ്പുകൾ ഒക്കെ തൂങ്ങി കിടക്കുക ആയിരുന്നു എന്നാണ് പറഞ്ഞു കേട്ടത്........."......അനു പറഞ്ഞു...
"നിന്നോടാരാ ഇതൊക്കെ പറഞ്ഞെ...."......ഗായു അവളോട് ചോദിച്ചു........
"ആ സീനിയേയ്സിലെ ഒരു ചേട്ടനാ......".....അനു പറഞ്ഞു........
"അതെന്തായാലും കലക്കി...അവൾക്കൊണ് കൊടുക്കാൻ ഞാനും കരുതിയതാ...പക്ഷെ ഇത്രയ്‌ക്കൊന്നും വേണ്ടില്ലായിരുന്നു...."......ഗായു പറഞ്ഞു....
അത് തന്നെയായിരുന്നു എന്റെ മനസ്സിലും...അവൾക്കിട്ട് രണ്ടെണ്ണം കൊടുക്കണം എന്ന് ഞാനും മനസ്സിൽ ഒരുപാട് മോഹിച്ചതാ...പക്ഷെ ഇത്രയ്‌ക്കൊന്നും.......
"അത് മാത്രമല്ല....ഇടയിൽ കയറി ഒരുത്തൻ തല്ലാൻ വന്നില്ലേ...."........അനു പറഞ്ഞു.......
"ഹാ.....".....ഗായു മറുപടി കൊടുത്തു........
"അവന്റെ വായിൽ ഒറ്റപല്ലുപോലും ബാക്കി ഇല്ലാ.....ഒക്കെ ഇടിച്ചു തെറിപ്പിച്ചു കളഞ്ഞു......."......അനു പറഞ്ഞുകൊണ്ടിരുന്നു....
"ഓഹ്....".....ഗായുവും ഞാനും മൂളിക്കൊടുത്തു......
"അവനെ സമർ നമ്മുടെ ഗാർഡനിന്റെ വേലിയിന്മേൽക്ക് അല്ലെ വലിച്ചെറിഞ്ഞത്.....അവനെ അവിടെ നിന്ന് ഊരിയെടുക്കാൻ രണ്ടുമൂന്ന് മണിക്കൂർ വേണ്ടി വന്നൂത്രെ..."......അനു പറഞ്ഞു......സമറിന്റെ ക്രൂരതയിൽ എനിക്കും ഗായുവിനും ഒന്ന് മൂളിക്കൊടുക്കാൻ പോലും ഭയം വന്നു....
"അവനും ഉണ്ട്....ആറേഴു സ്ഥലത്ത് പൊട്ടലും മുറിവുകളും....അവനും ഈ അടുത്ത കാലത്തൊന്നും ഹോസ്പിറ്റലിന് പുറം കാണില്ല....."....അനു പറഞ്ഞുനിർത്തി.........
"അല്ല...അപ്പൊ ഇവരൊന്നും സമറിനെതിരെ കേസ് കൊടുക്കില്ലേ....."......ഗായു സംശയം പ്രകടിപ്പിച്ചു.....
ഞാൻ അവരുടെ അടുത്തേക്ക് നോക്കി....അവനെതിരെ കേസ് എടുക്കുമോ എന്ന പേടി എന്നെയും കവർന്നു.....
"എന്തിന് കേസെടുക്കാൻ.....ഇവളെ റാഗ് ചെയ്യാൻ നോക്കിയിട്ടല്ലേ......"...അനു എന്നെ ചൂണ്ടി പറഞ്ഞു......ഞാൻ അവളെ നോക്കി...
"അവനെതിരെ കേസ് കൊടുത്താൽ അവന് ഇവളെ റാഗ് ചെയ്യാൻ നോക്കിയതുകൊണ്ടാണ് തല്ലിയത് എന്ന് പറഞ്ഞാൽ മതി....അവനെതിരെ കേസും
💬 Comments
View all comments