0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

ബിരിയാണി തരൂലാന്ന് പറഞ്ഞോ......"......ഗായു ചിരിച്ചുകൊണ്ട് പറഞ്ഞു......

"ഇവൾ തരാൻ വിചാരിച്ച ബിരിയാണി വേറെ ഒരാൾ കൊണ്ടുപോയി...."......അനു എന്നെ നോക്കിക്കൊണ്ട് പറഞ്ഞു.......

"എന്ത്.......?..".....എനിക്ക് ഒന്നും മനസ്സിലായില്ല....

"ഉള്ളിലേക്ക് പോയി നോക്ക്.......".......അനു എന്നോട് പറഞ്ഞു.......

ഞാനും ഗായുവും കൂടി ഉള്ളിലേക്ക് കയറി.......അവിടെ കണ്ട കാഴ്ച.......അത് എന്റെ ഹൃദയം തകർത്തു.......എന്റെ തല പൊട്ടിപ്പിളരുന്നത് പോലെ തോന്നി.......

അവിടെ.........സമറും വേറെ ഒരു പെണ്ണും.....കാന്റീനിൽ......എന്റെ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ തുള്ളി പൊടിഞ്ഞു വീണു.......

"ഈ ബിരിയാണി തിന്നാൻ നിനക്ക് യോഗമില്ലാതായി മോളേ......"....ഉള്ളിലേക്ക് വന്ന അനു എന്നോട് പറഞ്ഞു.....

അത് എന്റെ സങ്കടം കൂട്ടി.....കണ്ണിൽ നിന്ന് വന്നുകൊണ്ടിരുന്ന കണ്ണുനീർ തുള്ളികളെ തുടച്ചുകൊണ്ട് ഞാൻ ക്യാന്റീനിന് പുറത്തേക്ക് നടന്നു......ഞാൻ വേഗം ക്ലാസ്സിലേക്ക് നടന്നു.....എന്നെ അത് ആകെ തകർത്തുകളഞ്ഞു......

"എടീ.....ഒരുമാതിരി ചേമ്പിലെ സ്വഭാവം കാണിക്കരുത്.....".....ഗായു അനുവിനോട് പറഞ്ഞു......

"എന്തേ......".....അനു ഗായുവിനോട് ചോദിച്ചു.....

"നിനക്ക് അവനെ നോട്ടമുണ്ടായിരുന്നു എന്ന് കരുതി ഒരുമാതിരി കോപ്പിലെ ചെല അവളോട് ചിലക്കരുത്.........അവൾ എന്തൊക്കെയാണേലും നമ്മുടെ ബെസ്റ്റ് ഫ്രണ്ട് ആണ്......... അവളെ പോലൊരു പാവം കുറുമ്പിയെ ഫ്രണ്ടായി കിട്ടാൻ നമ്മൾ നൂറുജന്മം ജനിക്കണം......."......ഗായു അതുപറഞ്ഞു ക്ലാസ്സിലേക്ക് നടന്നു.......

ക്ലാസ്സിലെത്തിയപ്പോൾ പാവം ഷാഹിയുണ്ട് ബെഞ്ചിൽ മുഖം കുനിഞ്ഞു കിടക്കുന്നു.......ഷാഹിക്ക് ഒരുപാട് സങ്കടം ആയിരുന്നു......അവൾ ഒരിക്കലും ആഗ്രഹിക്കാത്ത കാഴ്ചയായിരുന്നു അവൾ കണ്ടത്......സമറിന്റെ കൂടെ വേറെ ഒരു പെണ്ണിനെ അവൾക്ക് ചിന്തിക്കാൻ പോലുമാകില്ലയിരുന്നു...... ആ അവൾക്ക്......അവൻ ഒരിക്കൽ പോലും ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിൽ പോലും അവന് അവളെ ഇഷ്ടമാണ് എന്നൊരു തോന്നൽ അവൾക്കുണ്ടായിരുന്നു..... അതാണ് അവളെ ഏറ്റവും കൂടുതൽ വേട്ടയാടിയത്........അവൾ ശബ്ദമുണ്ടാക്കാതെ കരഞ്ഞുകൊണ്ടിരുന്നു.... അവളുടെ കണ്ണുനീർത്തുള്ളികളാൽ ആ ബെഞ്ച് നനഞ്ഞു....

💬 Comments

View all comments