0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

ഗായു ഷാഹിയുടെ അടുത്തേക്ക് ചെന്നു....അവളുടെ തലയിൽ തലോടി.....ഷാഹി മെല്ലെ മുഖമുയർത്തി അവളുടെ മുഖത്തേക്ക് നോക്കി....ഗായുവിന് ആ കാഴ്ച സഹിക്കാനായില്ല......കരഞ്ഞുകണ്ണുകലങ്ങി നിൽക്കുന്ന പാവം ഷാഹി.....സാരമില്ലെടി എന്ന് പറഞ്ഞു ഗായു അവളെ കെട്ടിപ്പിടിച്ചു......

ഷാഹി അവളുടെ നെഞ്ചിലേക്ക് വീണു....ഒച്ചവെക്കാതെ കരഞ്ഞു.....ഗായു അവളുടെ തലയിലും പുറത്തും തലോടി......ഗായുവിന് അവൾ കരയുന്നത് സഹിക്കുന്നില്ലായിരുന്നു......ആരോടും ഒന്നിനും പോവാത്ത പഞ്ചപാവം ആയിരുന്നു ഷാഹി....അവളുടെ കുറുമ്പുകൾ അവർ രണ്ടുപേരുടെ അടുത്ത് മാത്രമേ പുറത്തെടുത്തിരുന്നുള്ളൂ.....അവളുടെ ഓരോ കുറുമ്പുകളും അവൾ കുറുമ്പ് കാട്ടുമ്പോളുള്ള അവളുടെ കാട്ടിക്കൂട്ടലും ഒക്കെ ഗായുവിന് വളരെ പ്രിയങ്കരമായിരുന്നു......ഗായു അവളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.......അവൾക്ക് വന്ന ഒരു സങ്കടം അവൾക്ക് താങ്ങാൻ പറ്റുന്നില്ലായിരുന്നു......

"കരയല്ലെടി ഷാഹിക്കുട്ടി........നമ്മൾക്ക് ഇത്രയേ വിധിച്ചിട്ടുള്ളൂ എന്ന് കരുതിയാ മതി...."......എന്ന് പറഞ്ഞുകൊണ്ട് ഗായു അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു......

"സോറി......"......ശബ്ദം കേട്ട ഭാഗത്തേക്ക് ഗായുവും പതിയെ ഷാഹിയും നോക്കി.....അനുവായിരുന്നു അത്.......

"ഞാൻ ചുമ്മാ കളിയായി പറഞ്ഞതാ.....ക്ഷമിക്കെടി....സോറി.....".....അനു ഷാഹിയോട് കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു.......

ഷാഹി ആ കൈകൾ കൂപ്പുന്നത് തള്ളി മാറ്റിയിട്ട് അനുവിനെ കെട്ടിപ്പിടിച്ചു....അനു അവളെയും.......

"സാരമില്ല.......ഇനി കരയല്ലേ......"....അനു അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു.......

"അവൻ ഒരു ലോലനാണ്......ഒരു പെണ്ണുപിടിയൻ...... നമ്മൾ എന്തായാലും നേരത്തെ അറിഞ്ഞതുകൊണ്ട് രക്ഷപ്പെട്ടു......സാരമില്ല......"......അനു പറഞ്ഞു........

ഷാഹിയുടെ കരച്ചിൽ കുറഞ്ഞു വന്നു.....പതിയെ അതുനിന്നു.....

അനു ഷാഹിയുടെ മുഖം കൈകളിൽ എടുത്തിട്ട്

"നിന്നെ കല്യാണം കഴിക്കാൻ ഒരു അതിസുന്ദരനായ രാജകുമാരൻ വരും....ഇവനൊക്കെ എന്ത്.....പോവാൻ പറ......."........അനു അവളോട് പറഞ്ഞു......അത് കേട്ട് ഷാഹിക്ക് ചെറിയ ചിരി വന്നു.....

"അവളുടെ ഒരു കള്ളച്ചിരി......".....അനു അതും പറഞ്ഞുകൊണ്ട് ഷാഹിയെ ഇക്കിളിയാക്കി....ഗായുവും അതിൽ പങ്കുചേർന്നു.....ഷാഹി ചിരിച്ചു.......വിഷമം ഉള്ളിൽ മറച്ചുപിടിച്ചുകൊണ്ട്...........

ഷാഹിക്ക് പിന്നെ ഒന്നിലും ഒരു ശ്രദ്ധ

💬 Comments

View all comments