0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

വന്നില്ല.....അവളുടെ ചിന്ത മുഴുവൻ കണ്ട കാഴ്ചയിലായിരുന്നു........അല്ലെങ്കി അവനെ താൻ എന്തിനാ പഴിചാരുന്നെ....എല്ലാം സ്വയം കരുതിയത് ഞാനല്ലേ....അവൻ ഒരിക്കലെങ്കിലും ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞോ....അവന് തന്നോട് ഇഷ്ടമാണെന്ന് കരുതി....അവൻ ഡ്രസ്സ് വാങ്ങി തന്നപ്പോൾ എന്നോടുള്ള പ്രണയം കൊണ്ടാണെന്ന് കരുതി....എല്ലാം ഞാനല്ലേ കരുതിയത്......അവൻ എന്ത് തെറ്റ് ചെയ്തു........അല്ലെങ്കിലും അവൻ എങ്ങനെ ഒരു ഗതിക്കും വഴിയില്ലാത്ത എന്നെ പ്രേമിക്കും.....എല്ലാം എന്റെ ചിന്ത വരുത്തി വെച്ച വിനകൾ അല്ലെ.......മാറേണ്ടത് അവനല്ല......ഞാനല്ലേ........മാറണം.......

ക്ലാസ് വിട്ടു അവൾ വീട്ടിലേക്ക് പോകാൻ ഒരുങ്ങി....അവൾ നടന്ന് സമർ വണ്ടി പാർക്ക് ചെയ്ത അവിടെ എത്താനായപ്പോൾ അതാ സമർ അവളെയും കൊണ്ട് ബൈക്കിന്മേൽ പോകുന്നു......

അവളുടെ ഉള്ളിൽ വീണ്ടും സങ്കടങ്ങളുടെ പെരുമഴ പെയ്യാൻ തുടങ്ങി......വീണ്ടും ഉറവ പൊട്ടിയതുപോലെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ വീഴാൻ തുടങ്ങി.....അവൾ അത് കൈകൊണ്ട് തുടച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു......അവളുടെ ഹൃദയം വെട്ടിപ്പൊളിച്ച പോലെ അവൾക്ക് വേദനിക്കാൻ തുടങ്ങി......സമറിനെ കുറിച്ചുള്ള ചിന്തകൾ അവളെ വേട്ടയാടി തുടങ്ങി......അവനെ താൻ എത്ര മോഹിച്ചു....പടച്ചോനെ നിങ്ങളോട് അവന് വേണ്ടി ഞാൻ ഒരുപാട് ഇരന്നതല്ലേ.... എന്നോട് ഈ ചതി വേണ്ടായിരുന്നു......വീട്ടിലേക്കുള്ള ബസ് പിടിക്കുമ്പോഴും ബസിൽ കയറി വീട്ടിലേക്ക് എത്തുമ്പോഴും ബസ് സ്റ്റോപ്പിൽ നടന്ന് വീട്ടിലേക്ക് കയറുമ്പോഴും സമറും സമറിന്റെ കൂടെ കണ്ട പെണ്ണും അവളുടെ കണ്ണിൽ നിന്ന് പോയില്ല...

അവൾ കുളിക്കാൻ കയറി....ഷവറിന്റെ അടിയിൽ അവൾ നിന്നു ഒന്നും ചെയ്യാതെ കുറെ നേരം....അവളുടെ തലയിലൂടെ വെള്ളം വീണുകൊണ്ടിരുന്നു.......അവളുടെ ശരീരമാകെ നനഞ്ഞു....പക്ഷെ ആ നനവിന് അവളുടെ ഉള്ളിലെ ചൂട് കളയാനായില്ല.......അവളുടെ ഉള്ളിൽ ചൂട് പിടിച്ചുകൊണ്ടിരുന്നു.....

അവൾക്ക് സമർ നഷ്ടപ്പെടുന്നത് സഹിക്കാനായില്ല....അവൾ അവനെ അത്രയേറെ

💬 Comments

View all comments