Chapter Title : വില്ലൻ 7 [വില്ലൻ]
ഇഷ്ടപ്പെട്ടിരുന്നു........തനിക്ക് ഒരിക്കലും അർഹിക്കാത്ത ഒരു ആഗ്രഹമാണ് അത് എന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു.....പക്ഷെ തലച്ചോറിന് മനസ്സിലായത് അവളുടെ ഹൃദയത്തെ പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ അവൾക്ക് സാധിച്ചില്ല......അതിന് സാധിക്കാതെ അവൾ സങ്കടത്തിന് അടിമപ്പെട്ടു കൊണ്ടിരുന്നു......അവളുടെ കണ്ണിൽ നിന്ന് വെള്ളം പൊടിഞ്ഞു......അവൾ അത്രയും നേരം അടക്കി പിടിച്ച സങ്കടം മുഴുവൻ പുറത്തുവന്നു......അവൾ കരഞ്ഞു........മലവെള്ളപ്പാച്ചിലുപോലെ വന്ന അവളുടെ കണ്ണുനീരിനെ അവൾ തുടയ്ക്കാൻ നിന്നില്ല......തുടച്ചാൽ പിന്നെയും പിന്നെയും വന്നുകൊണ്ടിരിക്കും അവൾക്ക് ബോധ്യം ഉണ്ടായിരുന്നു.....അവൾ തടഞ്ഞില്ല......കരഞ്ഞുതന്നെ തന്റെയീ സങ്കടം തീരട്ടെ എന്ന് അവൾ കരുതി......ഇനി എനിക്ക് അവനെ ഓർത്തു സങ്കടപ്പെടാൻ അവസരം വരരുത്.........അവൾ കരഞ്ഞു......നന്നായി കരഞ്ഞു........
സമറിന്റെ ഓരോ ഓർമകളും അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടി.......അവൻ തന്നോട് ചിരിച്ചത്.....തന്നോട് കുറുമ്പ് കാട്ടിയത്......രക്ഷിച്ചത്......നല്ലൊരു സുഹൃത്തായത്.......കെട്ടിപ്പിടിച്ചത്......മുടിയിഴകളിൽ തലോടിയത്......തലയിൽ തലോടിയത്.......എന്റെ കവിളിൽ പിടിച്ചത്......കൈകളിൽ എന്റെ മുഖം കോരിയെടുത്തത്...... എന്നെ ആശ്വസിപ്പിച്ചത്.......താൻ ഭയന്നിരുന്ന റോക്കിയെയും ബാഷയെയും കൂട്ടുകാരാക്കി തന്നത്........എന്നെ എന്റെ കൈപുണ്യത്തെ പുകഴ്ത്തിയത്......ടീനയിൽ നിന്ന് തന്നെ രക്ഷിച്ചത്......അവരെ ശിക്ഷിച്ചത്.......തന്റെ മാനം കാത്തത്........തന്റെ ശരീരം അവരാരും കാണാതെ മറച്ചുപിടിച്ചത്.....അവൻ സ്വയം കണ്ണുമൂടി നിന്നത്......ജാക്കറ്റ് തന്നത്.......തന്നെ അവന്റെ ബൈക്കിൽ കയറ്റിയത്......ഡ്രസ്സ് വാങ്ങി തന്നത്.....അവന്റെ മടിയിൽ കിടന്നത്....എന്നെ കളിയാക്കിയത്.....എല്ലാം.....എല്ലാം.......എല്ലാം........
എല്ലാ ഓർമകളും അവളെ കരയിപ്പിച്ചു കൊണ്ടിരുന്നു.....കരഞ്ഞു കരഞ്ഞു അവളുടെ കണ്ണ് വീർത്തു.....കണ്ണുനീർ വറ്റി.......
സമറിനെ താൻ ഒരിക്കലും ബുദ്ധിമുട്ടിക്കരുത്.......ഒരിക്കലും അവന്റെ ആഗ്രഹങ്ങൾക്ക് ഞാൻ ഒരു തടസ്സമാകരുത്..... എന്റെ ഇഷ്ടം അതെന്റെ ഉള്ളിൽ തന്നെ ഇരിക്കട്ടെ.....ഞാൻ അവന്റെ ഒരു വേലക്കാരി മാത്രമാണ്.......വെറും വേലക്കാരി......ആ ബന്ധം മതി.....അതാ നല്ലത്.....എന്തിനും......ഒരിക്കലും അവനോട് കൂടുതൽ ഇടപഴകരുത്........അതിനുള്ള അവസരം ഉണ്ടാക്കികൊടുക്കരുത്.......ഞാൻ ഇവിടെ പഠിക്കാനാണ് വന്നത്.....പഠിക്കാൻ......പഠിക്കാൻ മാത്രം......അതിനിടയിൽ ചിലരെ പരിചയപ്പെടേണ്ടി വന്നു.....ചിലരെ.......അതിൽ ഒരാൾ.....ഒരാൾ
💬 Comments
View all comments