Chapter Title : വില്ലൻ 7 [വില്ലൻ]
മാത്രമാണ് സമർ..........അതിലൊരാൾ മാത്രം..........
ബാക്കിയുണ്ടായിരുന്ന രണ്ടുമൂന്ന് തുള്ളി കണ്ണുനീര് കൂടി കരഞ്ഞു തീർത്തിട്ട് ഷാഹി പുറത്തേക്കിറങ്ങി.......ഡ്രസ്സ് ചെയ്ത് അടുക്കളയിൽ കയറി രാത്രിയിലേക്കുള്ള ഫുഡ് ഉണ്ടാക്കാൻ തുടങ്ങി.....അവൾ ഓരോന്ന് ചെയ്യുമ്പോളും അവനെ കുറിച്ച് ഓർക്കരുത് എന്ന് മനസ്സിനോട് പറയുന്നുണ്ടായിരുന്നെങ്കിലും അവൾക്ക് അത് സാധിക്കുന്നില്ലായിരുന്നു........ അവൾ ഒരു രീതിയിൽ മനസ്സിനെ അടക്കിപ്പിടിച്ചുകൊണ്ട് ഭക്ഷണം പാകം ചെയ്തു.........
രാത്രി ഒരു എട്ടുമണിയായപ്പോൾ പുറത്ത് ഒരു വണ്ടി വന്നു നിന്നതിന്റെ ഒച്ച അവൾ കേട്ടു.... സമറാണെന്ന് വണ്ടിയുടെ സൗണ്ടിൽ നിന്ന് അവൾക്ക് മനസ്സിലായി....
അവൾ പോയി വാതിൽ തുറന്നുകൊടുത്തു......
"ഹേയ്....."....സമർ അവളോട് പറഞ്ഞു.....
"ഹാ...."....അവളും മറുപടി കൊടുത്തു....
സമറിനെ ആകെ കേക്ക് മണക്കുന്നുണ്ടായിരുന്നു..... അവൾക്ക് കേക്ക് വാങ്ങി കൊടുത്തിട്ടുണ്ടാകും അവൾ ഓർത്തു.....അത് അവൾ അവന്റെ ശരീരത്തിൽ തേച്ചിട്ടുണ്ടാകും.....അതല്ലേ അവനെ കേക്ക് മണക്കുന്നെ....ഷാഹിയിൽ പെട്ടെന്ന് എവിടെ നിന്നോ അറിയാതെ കരച്ചിൽ വന്നു......അവൾ അത് പുറത്തുകാണിക്കാതെ....
"അടുക്കളയിൽ പണിയുണ്ട്.....".....എന്ന് പറഞ്ഞു തിരിഞ്ഞു പോകാനൊരുങ്ങി.....
"..ഹാ....ഞാനും പോയി ഒന്ന് കുളിച്ചിട്ട് വരാം....."....സമർ പറഞ്ഞു.....
ഷാഹി അടുക്കളയിലേക്ക് പാഞ്ഞു......കരയരുത് എന്ന് അത്രയും നേരം സ്വയം പറഞ്ഞു വിശ്വസിപ്പിച്ച അവളുടെ മനസ്സ് അവളെ കൈവിട്ടു.......അടക്കിപ്പിടിച്ചു കണ്ണുനീർ രണ്ടുമൂന്ന് ഇറ്റ് പുറത്തേക്ക് വീണു......അവൾ ഞാൻ വേറെ ഒരു പെണ്ണും തൊടരുത് എന്നാഗ്രഹിച്ച അവന്റെ ശരീരത്തിൽ കേക്ക് തേച്ചിരിക്കുന്നു...ഷാഹിക്ക് അവൾ സമറിന്റെ മേൽ കേക്ക് തേക്കുന്നത് ആലോചിച്ചപ്പോൾ തന്നെ പിന്നെയും കരച്ചിൽ ഇരച്ചുവന്നു....... അവൾ കൈകൊണ്ട് മുഖം പൊത്തി.....ഒരു വിധത്തിൽ കരച്ചിൽ പിടിച്ചു നിർത്തി.......അവൾ അടുക്കള ജോലിയിൽ വ്യാപൃതയാകാൻ ശ്രമിച്ചു....
അടുക്കളപണികൾ ഏകദേശം തീരാനായപ്പോൾ സമർ കുളിച്ചിട്ട് അടുക്കളയിലേക്ക് വന്നു......അടുക്കളയിലെ കൈവരിയിൽ കയറി
💬 Comments
View all comments