0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

ഇരുന്നു അവൻ......

"കൂയ്......."........സമർ ഷാഹിയെ വിളിച്ചു.......
ഞാൻ തിരിഞ്ഞു അവനെ നോക്കി.......ഞാൻ ഒന്നും പറഞ്ഞില്ല......പറഞ്ഞാൽ എന്റെ പിടി വിട്ടുപോകും എന്ന് നല്ല ഉറപ്പായിരുന്നു.........ഞാൻ പിന്നെയും തിരിഞ്ഞു പണി എടുക്കാൻ തുടങ്ങി......

"സാർ ഇന്ന് എന്താ ഫുൾ സീരിയസ്.......".........സമർ എന്നോട് ചോദിച്ചു......

ഞാൻ അത് കേട്ടഭാവം നടിച്ചില്ല........സമർ എന്നെ നോക്കി........എന്റെ മറുപടിക്ക് വേണ്ടി........

"എടൊ......തന്നോടാ ചോദിച്ചത്........".......ഞാൻ മറുപടി കൊടുക്കാത്തതുകൊണ്ട് അവൻ എന്നോട് ഒന്നൂടെ ചോദിച്ചു......

"ഒന്നുമില്ല.......".....ഞാൻ പതിയെ മറുപടി കൊടുത്തു.......

"അങ്ങനെ അല്ലല്ലോ.......എന്തോ ഉണ്ടല്ലോ......"......സമർ പിന്നെയും ചോദിച്ചു.......

"മനുഷ്യർക്ക് എല്ലായ്പോളും ഒരേ പോലെ ഇരിക്കാൻ പറ്റുമോ........."......ഞാൻ അവനോട് പെട്ടെന്ന് ചോദിച്ചു.....എന്റെ ശബ്ദം വല്ലാണ്ട് ഉയർന്നിരുന്നു......ഒരു ദേഷ്യത്തോടെയുള്ള മറുപടി ആയിപ്പോയി അത്........എനിക്ക് തന്നെ അത് നിയന്ത്രിക്കാൻ സാധിച്ചില്ല......പറഞ്ഞുകഴിഞ്ഞപ്പോളാണ് അത് അവനെ വേദനിപ്പിക്കും എന്ന് എനിക്ക് ഓർമ വന്നത്.........

സമർ എന്റെ മറുപടി കേട്ട് എന്നെ നോക്കി.......അവൻ പതിയെ കൈവരിയിൽ നിന്ന് ഇറങ്ങി......

"സോറി......".....അവൻ പതിയെ പറഞ്ഞു.....അവന്റെ സ്വരത്തിൽ നിന്ന് തന്നെ ഞാൻ പറഞ്ഞത് വളരെ വിഷമിപ്പിച്ചു എന്ന് എനിക്ക് മനസ്സിലായി.....

അവൻ തല കുനിച്ചു അടുക്കളയുടെ പുറത്തേക്ക് നടന്നു.......എനിക്ക് അത് സഹിച്ചില്ല.....അവനെ പോയി കെട്ടിപ്പിടിച്ചു കാലിൽ വീണ് മാപ്പു ചോദിക്കാൻ എനിക്ക് തോന്നി......അവന്റെ ശരീരം മുഴുവൻ ചുംബനങ്ങൾ കൊണ്ട് നിറച്ചു മാപ്പ് ചോദിക്കാൻ തോന്നി എനിക്ക്.......പക്ഷെ ഞാൻ ചെയ്തില്ല.......അവൻ എന്റേതല്ല.........അവളുടേതാണ്.......അവളുടേത്.........

എന്റെ ഉള്ളിൽ സങ്കടം പിന്നേം തികട്ടി വന്നു.......ഞാൻ പിന്നെയും കരഞ്ഞു......ഒടുവിൽ മുഖം പൈപ്പിലെ വെള്ളം കൊണ്ട് കഴുകി ഭക്ഷണം എടുത്ത് ഡൈനിങ്ങ് ടേബിളിൽ വെച്ചു എന്നിട്ട് റൂമിലേക്ക് പോയി.....എനിക്ക് വിശപ്പുണ്ടായിരുന്നില്ല....... ഞാൻ ബെഡിൽ കിടന്നു......തലയണ മുഖത്തോട് ചേർത്ത് ശബ്ദമില്ലാതെ

💬 Comments

View all comments