0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

വിട്ടുകൊണ്ട് വൃദ്ധൻ പറഞ്ഞു…
“അവൻ വന്താ… അവൻ വന്താ നമക്ക് നല്ലത്…ആനാ അവനുക്ക്….(അവൻ വന്നാൽ…അവൻ വന്നാൽ നമുക്ക് നല്ലത്…പക്ഷെ അവന്…)…”…വൃദ്ധൻ പറഞ്ഞുനിർത്തി…
അസ്തമിക്കാൻ ഒരുങ്ങുന്ന സൂര്യനിൽ വൃദ്ധൻ നോക്കിനിന്നു…പെട്ടെന്ന് സൂര്യന്റെ ചക്രവാളങ്ങളിൽ ഒരു മുഖം കണ്ടെന്ന പോലെ അയാൾ കുറച്ചു വാക്കുകൾ സ്മരിച്ചു…

“ഖുറേഷികളിൽ ഒന്നാമൻ…”☠️?☠️

ഷാഹിക്ക് അന്നത്തെ ദിവസം ഒരിക്കലും മറക്കാനാകില്ല എന്ന് ഉറപ്പായി...അവൾ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു...അവൾക്ക് പക്ഷെ ഉറക്കം വന്നതേ ഇല്ല...

അന്നത്തെ ദിവസത്തെ ഓരോ കാര്യങ്ങളുടെ ഓർമയും അവളെ ഉറക്കത്തെ പുൽകാൻ അനുവദിച്ചില്ല...പക്ഷെ അവൾക്ക് അത് വളരെ ഇഷ്ടപ്പെട്ടിരുന്നു..അന്നത്തെ ഓരോ ഓർമകളും അവളുടെ മനസ്സിന്റെ മടിത്തട്ടിൽ ഫീൽ ചെയ്തുകൊണ്ടിരുന്നു...സമർ..അവനെ കുറിച്ചു ഒന്നും അറിയില്ല പക്ഷെ അവനിപ്പോ തന്റെ ആരൊക്കെയാണ്..അവൻ മാത്രമാണ് തന്റെ ചിന്തകളിൽ...അവനെക്കുറിച്ചു ഓർക്കുന്ന ഓരോ നിമിഷവും എന്നുള്ളിൽ എന്തൊക്കെയോ വന്നു നിറയുന്നു...ആകെ ഒരു കുളിര്... ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായിട്ടുള്ള ഒരു കുഞ്ഞിന്റെ വിരലുകൾ എത്ര സോഫ്റ്റ് ആകും അത് വെച്ച് അവൻ തന്റെ ശരീരം മുഴുവൻ തഴുകിയാൽ എങ്ങനെ ഉണ്ടാകും..ഓ..അങ്ങനെയൊരു ഫീൽ..ശരിക്കും എന്തൊരു മനോഹരമായ ഫീൽ ആണിത്..

ഇതിനെയാണോ പ്രണയം എന്ന് വിളിക്കുന്നത്...അവൻ ആരാണ് അവന് ആരൊക്കെയുണ്ട് എവിടെനിന്നാ വരുന്നത് ഒന്നും അറിയില്ല..പക്ഷെ അവനെ താൻ വളരെ ഇഷ്ടപ്പെട്ടുപോകുന്നു...പണ്ടാരോ പറഞ്ഞത് ശരിയാ പ്രേമത്തിന് കണ്ണും മൂക്കും തലയും തലച്ചോറും ഒന്നുമില്ല എന്ന്... അവനാരാണെന്നറിയാതെ അവനെ ഞാൻ ഇഷ്ടപ്പെട്ടുപോകുന്നു..പക്ഷെ അവൻ എന്താണെന്ന് അറിയാം..നല്ലവനാണ്...വളരെ നല്ലവൻ...അല്ലെങ്കി അവൻ എന്നെ എന്നേ ഉപദ്രവിച്ചേനെ...പക്ഷെ അവൻ ഒരിക്കലും അതിന് ശ്രമിച്ചത് പോലും ഇല്ല..പകരം രക്ഷപ്പെടുത്തിയിട്ടെ ഒള്ളൂ.. എല്ലാ ദുഷ്ടന്മാരുടെ അടുത്ത് നിന്നും...ആദ്യം സുസനിൽ നിന്ന്...ഒരു

💬 Comments

View all comments