Chapter Title : വില്ലൻ 7 [വില്ലൻ]
പരിചയം പോലുമില്ലാത്ത തനിക്ക് ഒരു കൊട്ടാരം പോലെയുള്ള ഈ വീട്ടിൽ ഒരു രൂപ പോലും വാങ്ങാതെ താമസിക്കാൻ അനുവദിച്ചു...പിന്നെ കുറുമ്പ് കാട്ടി എന്നെ പറ്റിച്ചു...ഒരു വേലക്കാരി ആയാണ് കണ്ടിരുന്നതെങ്കിൽ ആ കുറുമ്പ് തന്നോട് കാട്ടില്ല...അതിനേക്കാൾ ഉപരി ആ കുറുമ്പ് തനിക്ക് ചെറുതായെങ്കിലും വേദനിപ്പിച്ചു എന്ന് തോന്നിയ നിമിഷം തന്നോട് ക്ഷമ ചോദിക്കില്ല...എന്നോട് ചിരിക്കാൻ പറയില്ല...അവൻ അന്ന് ചിരിക്കാൻ പറഞ്ഞപ്പോൾ എത്ര ഹാപ്പി ആയിരുന്നു...
ക്ഷമ പറഞ്ഞപ്പോൾ ആണ് ശരിക്കും സമറെന്ന വ്യക്തിയെ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത്..അവനെ എനിക്ക് കൂടുതൽ പ്രിയപ്പെട്ടവൻ ആക്കിയത് അവൻ എന്നോട് ക്ഷമ ചോദിച്ചപ്പോൾ അല്ലെ..അവന് മാപ്പ് പറയേണ്ട ഒരു കാര്യവുമില്ല..ഒരുപക്ഷെ ഞാൻ അത് അർഹിക്കുന്നു പോലുമില്ല..കാരണം ഞാൻ അത്രയ്ക്ക് വെറുപ്പിച്ചിട്ടുണ്ട്..പക്ഷെ അവൻ വന്നു..അവന്റെ ഒരു പ്രവൃത്തി എന്നിൽ വിഷമം ഉണ്ടായെന്ന് തോന്നിയപ്പോൾ...എന്നോട് മാപ്പ് അപേക്ഷിച്ചു...മറ്റുള്ളവരുടെ ഭാഗത്തും നിന്ന് ചിന്തിക്കാൻ ശ്രമിക്കുന്നവർ ഇന്ന് വളരെ വിരളമാണ്...ഞാൻ ഒരിക്കലും ആ മാപ്പ് അർഹിച്ചിരുന്നില്ല പക്ഷെ അത് എന്നിൽ ഉണ്ടാക്കിയ മൗനം അവനെ വേദനിപ്പിച്ചു...അത് അവൻ കാരണമാണെന്ന് മനസ്സിലാക്കിയപ്പോൾ അവൻ എന്റെ അടുക്കൽ വന്നു എന്നിലെ മൗനം കളയാൻ...എന്നെ ചിരിച്ചുകൊണ്ട് കാണാൻ...
പിന്നെയും രക്ഷിച്ചു...ബാഷയുടെ മുന്നിൽ ഞാൻ മരണം കണ്ട നിമിഷം...മരണത്തെ പുൽകാനായി നിസ്സഹായയായി നിന്ന നിമിഷം...അവിടെയും അവൻ വന്നു..എന്നെ രക്ഷിച്ചു...എന്റെ രക്ഷകൻ..എന്റെ മാത്രം...അപ്പോൾ ഞാൻ ഒരു സ്ഥലം മാത്രമേ എനിക്ക് സുരക്ഷിതമായി തോന്നിയുള്ളൂ..അവന്റെ നെഞ്ച്...അവിടെ എന്നെ ഉപദ്രവിക്കാൻ ഒരാളും വരില്ലാ എന്ന് എനിക്ക് ഉറപ്പായിരുന്നു...അതുകൊണ്ടല്ലേ ഞാൻ അവന്റെ നെഞ്ചിലേക്ക് വീണത്...അവന്റെ കൈവിരലുകൾ എന്റെ മുടിയിഴകളെ തലോടിയപ്പോ എന്റെ മൂർധാവിലൂടെ അവന്റെ കൈ മെല്ലെ
💬 Comments
View all comments