Chapter Title : വില്ലൻ 7 [വില്ലൻ]
വളരെ നല്ല ഡ്രസ്സ് ഇട്ടുവരുമ്പോൾ...എനിക്കും അങ്ങനെ നല്ല ഡ്രസ്സ് ഇടാൻ സാധിച്ചെങ്കിൽ എന്ന്... പക്ഷെ ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല...പറയാൻ ഇപ്പൊ ഉള്ളത് അമ്മ മാത്രമാണ്..എന്റെ ലക്ഷ്മിക്കുട്ടിക്ക് അതിനെക്കൊണ്ട് ആവില്ല എന്ന് അറിയാം അതുകൊണ്ട് ഒരിക്കലും ഞാൻ എന്റെ ആഗ്രഹങ്ങൾ പറഞ്ഞു വേദനിപ്പിച്ചിട്ടില്ല...പിന്നെ പറയാനുണ്ടായിരുന്ന ആളെ നീ നേരത്തെ വിളിച്ചില്ലേ... ഇപ്പാ...പലപ്പോഴും ഇപ്പ ഉണ്ടായിരുന്നെങ്കിൽ തോന്നിയിട്ടുണ്ട് എനിക്ക് കുറച്ചെങ്കിലും നല്ല ഡ്രസ്സ് ധരിക്കാമല്ലോ...
അവൻ എന്നോട് ചോദിക്കുക കൂടി ചെയ്യാതെ എനിക്ക് ഡ്രസ്സ് വാങ്ങിത്തന്നു.. അതും വളരെ നല്ല ഡ്രെസ്സുകൾ...ഞാൻ കൊതിച്ചത്...വേണ്ട എന്റെ ദുർവാശിയെപോലും അവൻ നോക്കിയില്ല...കൈനിറയെ വാങ്ങി തന്നു...അവൻ എന്നോട് സ്നേഹം ഉണ്ട്..സത്യമായിട്ടും സ്നേഹം ഉണ്ട്...അല്ലെങ്കിൽ ഈ പാവം പെണ്ണിന് വസ്ത്രം വാങ്ങി തരേണ്ട കാര്യം എന്താ ഉള്ളത്...ഞാൻ അവന്റെ വെറും അടുക്കളക്കാരി അല്ലെ...അല്ലാ..അവൻ അതിനുമുകളിൽ എനിക്ക് വില നൽകുന്നുണ്ട്...ഒരു സുഹൃത്തിനെ പോലെ പെരുമാറുന്നുണ്ട്...അളവറ്റ സ്നേഹം എന്നിൽ ചൊരിയുന്നുണ്ട്..
ഞാൻ അവന്റെ വെറും അടുക്കളക്കാരിയല്ല...അവന്റെ ആരോ ആണ്.. അവന്റെ ഹൃദയത്തിൽ എനിക്കിടമുണ്ട്..ഒരു ചെറിയ ഇടമെങ്കിലും.... എന്റെ ഹൃദയത്തിലും ഉണ്ട് അവനൊരിടം....വലിയൊരിടം....?
കുറച്ചപ്പുറത്ത് വേറെ ഒരാളുടെ സ്ഥിതിയും വ്യത്യസ്‍തമല്ലായിരുന്നു...സമർ...അവനേയും നിദ്രാദേവി പുൽകാൻ മടി കാട്ടി...
സമർ ഷാഹിയുടെ കുറുമ്പുകൾ ഓരോന്നും ആലോചിച്ചു കിടന്നു..
ഞാൻ വേറെ ഒരു ഫ്രണ്ട് ന് ഡ്രസ്സ് എടുക്കാനാണ് ലേഡീസ് സെക്ഷനിൽ പോകുന്നത് എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് കാണണമായിരുന്നു പടച്ചോനെ...ഇരുണ്ട് സന്തോഷമില്ലാതെ ദേഷ്യം പൂണ്ട് ചുണ്ട് കൂർപ്പിച്ചു...ഹഹ...എന്തായാലും കാമുകിക്ക് അല്ലാ എന്ന് പറഞ്ഞപ്പോളാണ് അവളുടെ മുഖം ഒന്ന് തെളിഞ്ഞത്...എന്റെ കുഞ്ചുണ്ണൂലി...കുറുമ്പത്തി...അവളെ എനിക്ക് തന്നൂടെ...
അവൾ മാറി തുടങ്ങി...ചിരിച്ചു തുടങ്ങി..നിഷ്കളങ്കമായ ചിരി...ആരുടേയും ഹൃദയം സന്തോഷം കൊണ്ട് നിറയ്ക്കുന്ന തരത്തിലുള്ള ചിരി...ആ ചിരി അടുത്ത് നിന്ന് അല്ലെങ്കി എനിക്ക് വേണ്ടി ചിരിക്കുന്നത് കാണാനല്ലേ പടച്ചോനെ ഞാൻ ഇത്രയും നാൾ കാത്തിരുന്നത്...നിനക്ക് നന്ദി..നൂറായിരം നന്ദി...
അവളുടെ കുറുമ്പുകൾ പുറത്തുചാടി തുടങ്ങി...അതെല്ലാം പ്രകടിപ്പിക്കാൻ തുടങ്ങി...എന്റേതായി തുടങ്ങി...എന്റേത് മാത്രമായി തുടങ്ങി...എന്റെ...എന്റെ മാത്രം...എന്റെ മാത്രം കുഞ്ചുണ്ണൂലി...?
അവർ രണ്ടുപേരും പരസ്പരം ആലോചിച്ചു കൊണ്ടിരുന്നു...നിദ്രാദേവി അവരെ രണ്ടുപേരെയും അനുഗ്രഹിക്കാൻ മടി കാണിച്ചെങ്കിലും കുറച്ചുനേരത്തിന് ശേഷം രണ്ടുപേരും ഉറക്കത്തിലേക്ക് വഴുതി വീണു...
ഷാഹി പതിയെ കണ്ണുതുറന്നു...ഒരു പുഞ്ചിരി പാസാക്കി...ചുറ്റുമൊന്ന് നോക്കി...പതിയെ എണീറ്റ് അടുക്കളയിലേക്ക് നടന്നു..കോഫി ഉണ്ടാക്കി...സമറിന്റെ റൂമിലേക്ക് ചെന്നു... പക്ഷെ സമർ അവിടെ ഇല്ലായിരുന്നു...അവൾ കോഫിയുമായി പിന്നിലേക്ക് നടന്നു..കുറച്ചെത്തിയപ്പോൾ സമറും ബാഷയും ഇരിക്കുന്നത് ഷാഹി കണ്ടു...തന്നെ പിൻ തിരിഞ്ഞാണ് അവർ ഇരുന്നത്...

💬 Comments
View all comments