Chapter Title : വില്ലൻ 7 [വില്ലൻ]
എന്നെ കളിയാക്കി........
"ശരി.......എന്നാ........"......എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.........
അവൾ നല്ല അഭിപ്രായം ഒക്കെ ആണ് പറഞ്ഞതെങ്കിലും എനിക്ക് ഒരു ചെറിയ പേടി ഉള്ളിൽ വരാൻ തുടങ്ങി.......ആ പോട്ട് പുല്ല്.......എന്റെ ചെക്കനല്ലേ ഒപ്പം ഉള്ളത്.......ഒരു പ്രശ്നവും വരില്ലാ........
ഞാൻ കിടക്കയിലേക്ക് വീണു.........അവളുടെ മനസ്സ് ഇന്ന് പ്രക്ഷുബ്‌ദം അല്ലായിരുന്നു കഴിഞ്ഞ ദിവസങ്ങളെ പോലെ........സമറുമായി മിണ്ടിയത് അവൾക്ക് കൊറേ ആശ്വാസം പകർന്നു.......... സമറിന് കാമുകി ഇല്ല എന്നുള്ളത് അതിലേറെ ആശ്വാസം അവൾക്ക് പകർന്നു.......അവൾ പതിയെ കണ്ണടച്ചു........പതിയെ അവൾ ഉറക്കത്തിലേക്ക് അവൾ ഊളിയിട്ടു........
സമറിന്റെ അവസ്ഥയും വ്യത്യസ്‍തമല്ലായിരുന്നു........കൊറേ ദിവസങ്ങൾക്ക് ശേഷം അവന് ആശ്വാസത്തോടെ കിടക്കാൻ സാധിച്ചു.......ഉറക്കം അവനെ അങ്ങനെ ഒന്നും പിടികൊടുക്കാറില്ലായിരുന്നു കുറച്ചു ദിവസങ്ങളായി......പക്ഷെഇന്ന് അവന് സന്തോഷത്തിന്റെ ദിനം ആയിരുന്നു.........അവനെ പെട്ടെന്ന് നിദ്രാദേവി വിളിച്ചു...........
☠️☠️☠️☠️☠️☠️☠️☠️☠️☠️
https://m.youtube.com/watch?v=j2LBsJZfunM
രാത്രിയുടെ മൂന്നാം യാമം........
നിശ്ശബ്ദമായിരുന്നു അന്തരീക്ഷം.........വളരെ നിശബ്ദം............എന്നും ഒച്ചയുണ്ടാക്കാറുള്ള ചിവീട് പോലും ഇന്ന് ഒരു ശബ്ദവും ഉണ്ടാക്കിയില്ല..........ആ നിശബ്ദത അവിടെ അനിവാര്യമാണെന്ന് പ്രകൃതിയിലെ സകല ചരാചരങ്ങൾക്കും അറിയാമെന്ന് തോന്നുന്നു............
ഒരാൾ ചാരുകസേരയിൽ ചിന്തമഗ്നനായി കിടന്നു........അയാളുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു........വരാനിരിക്കുന്ന കാര്യങ്ങൾ അയാളുടെ ചിന്തകളുടെ ആഴം കൂട്ടി........
മൃഗീയ ചിന്തകൾ അയാളിൽ വന്നു നിറഞ്ഞു....മൃഗീയത അല്ലെങ്കിലും അയാൾക്ക് ഇഷ്ടപ്പെട്ട വിഷയമാണ്......ചിന്തിക്കാൻ ഒരുപാട് ഇഷ്ടമുള്ള കാര്യം.....അയാളിലെ ചെകുത്താൻ ഉണർന്നു തുടങ്ങി.........ദൈവത്തെ പോലും തോൽപ്പിക്കാൻ കരുത്തുള്ള ചെകുത്താൻ.........ആ ചെകുത്താന്റെ പേര് അബൂബക്കർ ഖുറേഷി ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.........☠️
മുറ്റത്തെ ചാരുകസേരയിൽ ഇരുന്നുകൊണ്ട് ചിന്തകളിലൂടെ ഒരു പ്രയാണം നടത്തുകയായിരുന്നു അബൂബക്കർ.........ചിന്തകളുടെ പോക്കിന് തല്ക്കാലം അയാൾ വിരാമം കൊടുത്തു.......അയാൾ ഒന്ന് നടുനിവർത്തി........
"ബാബർ............".......അബൂബക്കർ അകത്തേക്ക് നീട്ടി വിളിച്ചു......
സെക്കന്റുകൾക്കകം തന്നെ കരുത്തനായ ഒരാൾ വാതിൽക്കൽ വെളിപ്പെട്ടു.......അയാൾ പെട്ടെന്ന് തന്നെ അബൂബക്കറിന്റെ അടുത്തെത്തി..........
"ഉപ്പാ........"......വന്നയാൾ പറഞ്ഞു.........
"ഹ്മ്.......".........അബൂബക്കർ ഒന്ന് മൂളി.......ഒരു നിശ്വാസം എടുത്തു......എന്തോ പറയാൻ പോകുക ആന്നെന്ന് അവന്(ബാബർ) മനസ്സിലായി..........
"അത് നടക്കും..........അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഇപ്പൊ തന്നെ തുടങ്ങിക്കോ.........".......അബൂബക്കർ പറഞ്ഞു.......
"ശരി ഉപ്പാ............".......ബാബർ പറഞ്ഞു........
"അറിയിക്കാനുള്ളവരെയൊക്കെ അറിയിച്ചേക്ക്....... ഒരുത്തനെയും മറക്കരുത്........."......അബൂബക്കർ നിർദേശം കൊടുത്തു........
"ശരി ഉപ്പാ............"......അവൻ അതിനും തലയാട്ടി..........
അവൻ തിരിഞ്ഞു പോകാനൊരുങ്ങി........
"പിന്നെ.........."........അബൂബക്കർ പറഞ്ഞു..........
ബാബർ തിരിഞ്ഞു.....അബൂബക്കറിന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.......
"അവൻ
💬 Comments
View all comments