0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1016

നോക്കി.........അവൾ എന്നെയും നോക്കി.......ഒരു നല്ല സ്റാർട്ടിങ് ട്രെബ്ൾ ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു.......

ഞാൻ പതിയെ അവളെ എന്നിലേക്കടുപ്പിച്ചു....... അവൾ എനിക്ക് ക്ലോസ് ആയി നിന്നു...... ഞാൻ പതിയെ ഓരോ സ്റ്റെപ് ഇടാൻ തുടങ്ങി.......ഷാഹി അതിനനുസരിച്ചു ഒപ്പം കൂടാൻ തുടങ്ങി......ഞാൻ മെല്ലെ അവളുടെ വയറിൽ കൈവെച്ചിട്ട് ഒരു കൈ എന്റെ കയ്യിലാക്കി ഡാൻസ് കളിയ്ക്കാൻ തുടങ്ങി.........അവൾ എന്റെ കണ്ണിൽ നോക്കിക്കൊണ്ട് മൂവ് ചെയ്തു.....ഞാനും അവളുടെ കണ്ണിലേക്ക് നോക്കി........

ഞാൻ മെല്ലെ അവളെ വട്ടം കറക്കി........അവൾ തിരിഞ്ഞു വന്നപ്പോൾ അവളുടെ മുഖം ഹാപ്പി അല്ലായിരുന്നു......അവൾ ഇടയ്ക്കിടയ്ക്ക് ചുറ്റും നോക്കും........പേടിയോടെ.........അവൾക്ക് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല........മറ്റുള്ളവർ ഡാൻസ് കളിക്കുന്നതും പലരും പെണ്ണുങ്ങളുടെ ശരീരത്തിൽ സ്പർശിക്കുന്നതുമൊക്കെ അവൾ പേടിയോടെ നോക്കിക്കണ്ടു.......അവൾ എന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഒരു ചിരി ചിരിക്കും പക്ഷെ അത് ഒരു ആശ്വാസകരമല്ലാത്ത ചിരിയായിരുന്നു അത്......

അവളെ എന്റെ അടുത്തേക്ക് വലിച്ചു.......അവൾ എന്റെ മുഖത്തേക്ക് നോക്കി........

"വാ.........".....ഞാൻ അവളോട് പറഞ്ഞു......

ഞാൻ അവളെയും കൊണ്ട് കുഞ്ഞുട്ടന്റെയും അച്ചുവിന്റെയും അടുത്തേക്ക് പോയി.......അവർ നല്ല ഡാൻസ് കളിയിലായിരുന്നു........ഞാൻ കുഞ്ഞുട്ടനോട് ബൈക്ക് ചാവി തരാൻ പറഞ്ഞു.......അവൻ തന്നു......ഞാൻ അവന് കാറിന്റെ ചാവി കൊടുത്തു........

"നീ എവിടേക്കാ.......".....അവൻ എന്നോട് ചോദിച്ചു.........

s"പുറത്തേക്ക്........ഷാഹിക്ക് ഇവിടെ പിടിക്കുന്നില്ല........".....ഞാൻ അവനോട് പറഞ്ഞു.......അവൻ ഷാഹിയെ നോക്കി.....അവനും അത് മനസ്സിലായി.........

ഞാൻ ഷാഹിയെയും കൊണ്ട് പുറത്തേക്ക് നടന്നു......പലരും അവളുടെ ശരീരത്തിൽ പോകുന്ന പോക്കിൽ തൊടാൻ ശ്രമിക്കുന്നുണ്ടായിരുന്നു.......ഞാൻ അവളെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു എല്ലാവരെയും വകഞ്ഞുമാറ്റി അവൾക്ക് വഴി ഒരുക്കിക്കൊണ്ടിരുന്നു........

ഞങ്ങൾ പുറത്തെത്തി........അന്തരീക്ഷം ആകെ തണുത്തിരുന്നു........ഒരു മഴ പെയ്തു ചോർന്നിരുന്നു.......

ഞാൻ അവളെയും കൊണ്ട് ബൈക്കിൽ കയറി......ബൈക്ക് മുന്നോട്ടെടുത്തു........

ചുരത്തിന് മുകളിൽ ഒരു വെള്ളച്ചാട്ടം ഞാൻ കണ്ടിരുന്നു.......അവിടം ആയിരുന്നു എന്റെ ലക്ഷ്യം.........ഞാൻ ബൈക്ക് ഓടിച്ചു........

രാത്രിയും പോരാത്തതിന് ഒരു മഴ പെയ്തു ഒഴിഞ്ഞതുകൊണ്ടും നല്ല തണുപ്പ് ഉണ്ടായിരുന്നു........ഷാഹി ആ തണുപ്പിൽ വിറയ്ക്കാൻ തുടങ്ങി........

ഞാൻ പിന്നിലേക്ക് കൈ ഇട്ട് അവളുടെ കൈ എടുത്ത് എന്റെ വയറിന് ചുറ്റും പിടിപ്പിച്ചു.......പിന്നെ കൈകൊണ്ട് അവളുടെ തല എന്റെ തോളിന് മുകളിൽ വെപ്പിച്ചു........

"തണുപ്പ് ഇനിയും കൂടും.....എന്നെ കെട്ടിപ്പിടിച്ചു ഇരുന്നോ........"......ഞാൻ അവളോട്

💬 Comments

View all comments