Chapter Title : വില്ലൻ 7 [വില്ലൻ]
ചെറുതായി ഒന്ന് തല തിരിച്ചിട്ട് പറഞ്ഞു......
അവൾ തലയാട്ടി.......അവൾ ശരിക്കും അത് പറയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.......തണുപ്പ് കാരണം അവൾ ആകെ വിറച്ചിരുന്നു..........അവൾക്ക് എന്നെ കെട്ടിപ്പിടിച്ചു തണുപ്പിന് ആക്കം കുറയ്ക്കണം എന്ന് തോന്നുന്നുണ്ടായിരുന്നു.......പക്ഷെ അത് ചെയ്യാൻ അവളുടെ നാണം അനുവദിച്ചില്ല........അവൾ എന്നെ കെട്ടിപ്പിടിച്ചു......എന്റെ തോളിൽ തല ചായ്ച്ചു.......
എന്തൊരു സുന്ദരമായ മുഹൂർത്തമാണ് അത്.........സ്നേഹിക്കുന്ന പെണ്ണിനെ കെട്ടിപ്പിടിച്ചുകൊണ്ട് രാത്രി ബൈക്ക് ഓടിക്കാൻ ഏത് ആണാണ് ആഗ്രഹിക്കാത്തത്..........അതുപോലെ ഏത് പെണ്ണാണ് രാത്രി ഇഷ്ടപ്പെടുന്ന പുരുഷന്റെ ഒപ്പം ബൈക്കിൽ സഞ്ചരിക്കാൻ ആഗ്രഹിക്കാത്തത്........ഞാൻ ഒരു മായാലോകത്തിൽ ആണെന്ന പോലെ എനിക്ക് തോന്നി........
അവൾ ഒന്നും എന്നോട് പറഞ്ഞില്ല......എവിടേക്കാ പോകുന്നത് എന്നുപോലും എന്നോട് ചോദിച്ചില്ല.........അവൾ ആ യാത്രയെ ഇഷ്ടപ്പെട്ടിരുന്നു......ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് അവൾ കൊതിച്ചു........
അവൾ അവന്റെ തോളിൽ തലവെച്ചു മുന്നോട്ട് നോക്കിക്കൊണ്ട് കിടന്നു......ഓരോരോ കാഴ്ചകൾ കണ്ടു......അവനെ ഇറുകെ കെട്ടിപ്പിടിച്ചു.......അവന്റെ ചൂട് അവളിലേക്ക് വന്നുകൊണ്ടിരുന്നു.........
നല്ല നിലാവുള്ള രാത്രിയായിരുന്നു അത്......എല്ലാം വളരെ സ്പഷ്ടമായി കാണാനുണ്ടായിരുന്നു........ആകാശത്തുനിന്നും അമ്പിളി മാമൻ ഞങ്ങളെ പോക്ക് കണ്ടു പുഞ്ചിരിച്ചു.......
ബൈക്ക് പതിയെ ചുരം കയറാൻ തുടങ്ങി.....തണുപ്പ് കൂടുതൽ ഞങ്ങളിലേക്ക് കയറിവന്നു......ഷാഹിയുടെ കെട്ടിപ്പിടുത്തത്തിന്റെ ശക്തി കൂടി......ഇടയ്ക്ക് ഒരു ഇളംകാറ്റ് കടന്നുവരും......അപ്പോൾ പെട്ടെന്ന് ഒരു ഒന്നൊന്നര തണുപ്പ് അങ്ങ് ഉള്ളിലേക്ക് കയറും.....രോമങ്ങൾ ഒക്കെ അങ്ങ് പൊങ്ങി നിക്കും ആ വരവിൽ........അങ്ങനെയുള്ള ഓരോ ഇളംകാറ്റിലും ഷാഹിയുടെ പിടുത്തത്തിന്റെ ശക്തി പെട്ടെന്ന് മുറുകും......ഞാൻ അങ്ങനെയുള്ള ഇളംകാറ്റ് കുറേ വരാൻ വേണ്ടി പ്രാർത്ഥിച്ചു........തണുപ്പ് കൂടുമ്പോ ഞാൻ പ്രണയിക്കുന്ന പെണ്ണ് നമ്മളെ കൂടുതൽ ഇറുക്കികെട്ടിപ്പിടിക്കുന്ന ആ ഫീൽ ഉണ്ടല്ലോ അത് വേറെ ഒന്നിനും കിട്ടൂല്ലാ........
വണ്ടി കുറച്ചു മുന്നോട്ട് പോയപ്പോൾ ഞാൻ ഒരു തട്ടുകട കണ്ടു......ഞാൻ വണ്ടി തട്ടുകടയുടെ മുന്നിൽ നിർത്തി.......രണ്ട് കട്ടൻചായ ഓർഡർ ചെയ്തു......
ഞാൻ ഷാഹിയെ നോക്കി......അവൾ ആകെ തണുത്തിട്ട് കൈ രണ്ടും കൂട്ടി ഉരസുന്നുണ്ടായിരുന്നു.........ഞാൻ എന്റെ ജാക്കറ്റ് ഊരി.......എന്നിട്ട് അത് അവളെ ധരിപ്പിച്ചു.........അവൾ എന്നെ നോക്കി.......
"ഇപ്പൊ കുറവില്ലേ തണുപ്പിന്.......".....ഞാൻ ചോദിച്ചു........
അവൾ എന്റെ കണ്ണിൽ നോക്കിക്കൊണ്ട് തലയാട്ടി.......ഞാൻ ഒരു നിമിഷം അവളുടെ കണ്ണിലേക്ക് തന്നെ നോക്കിനിന്നു..........
"ചായ........"......കടക്കാരൻ ചായ കൊണ്ടുതന്നു.......
ഞാൻ പെട്ടെന്ന്
💬 Comments
View all comments