0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1018

അവളുടെ കണ്ണിൽ നിന്ന് നോട്ടം മാറ്റി.....ചായ വാങ്ങി......ഒരു ചായ ഷാഹിക്ക് കൊടുത്തു......

അവൾ ചായ ഊതി കുടിക്കാൻ തുടങ്ങി........അവളുടെ ചുണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു......ആ വിറച്ച ചുണ്ടുകൾ ആ ചായയിൽ മുങ്ങി താഴുന്നത് ഞാൻ നോക്കി നിന്നു......

ഞാൻ ചായ കുറച്ചുകുടിച്ചിട്ട് ആ ചൂട് ഗ്ലാസ് അവളുടെ തോളിൽ വെച്ച് പതിയെ ഉഴിഞ്ഞു......അവൾ എന്നെ നോക്കി........ഞാൻ അവളെ നോക്കി ചിരിച്ചു........ഞാൻ മെല്ലെ ആ ഗ്ലാസ്സിന്റെ ചൂട് അവളിലേക്ക് പകർന്നുകൊടുത്തു......അവൾ എന്നെ തന്നെ നോക്കിനിന്നു........ഞാൻ അവളെയും.......ഞങ്ങളുടെ കണ്ണുകൾ പരസ്പരം എന്തൊക്കെയോ സന്ദേശങ്ങൾ കൈമാറി........

ഞങ്ങൾ ചായ കുടിച്ചുകഴിഞ്ഞിട്ട് യാത്ര തുടർന്നു.....ഇപ്പോ എനിക്ക് ശരിക്ക് തണുപ്പടിക്കാൻ തുടങ്ങി.......വണ്ടി ഓടിക്കുന്നത് ഞാനും പോരാത്തതിന് ജാക്കറ്റും ഷാഹിക്ക് കൊടുത്തു.......ഞാൻ കൈകൊണ്ട് പതിയെ എന്റെ ശരീരത്തിൽ ഉഴിഞ്ഞു.......എന്നെ തണുപ്പ് വലയ്ക്കുന്നുണ്ടെന്ന് ഷാഹിക്ക് മനസ്സിലായി.......അവൾ എന്നിലേക്ക് ഇറുക്കി ചേർന്നു......എന്നെ മുറുക്കി കെട്ടിപ്പിടിച്ചു........തണുപ്പ് കുറച്ചുകുറഞ്ഞു എനിക്ക്.......

പെട്ടെന്ന് അവൾ ജാക്കറ്റ് ഊരി...... ജാക്കറ്റ് തിരിച്ചു വച്ചു..... ജാക്കറ്റ് കൊണ്ട് എന്നെ ചുറ്റിവരിഞ്ഞു.....എന്റെ മുന്നിലൂടെ ജാക്കറ്റ് ഇട്ടു എന്നിട്ട് ജാക്കറ്റിന്റെ കൈകളിലേക്ക് അവൾ അവളുടെ കൈകൾ കയറ്റി.......ഇപ്പോൾ ആ ജാക്കറ്റിനുള്ളിൽ ഞാനും ഷാഹിയും കെട്ടിപ്പിടിച്ചു ഇരിക്കുന്നപോലെയായി പൊസിഷൻ.......എനിക്ക് സന്തോഷം തോന്നി.......അതിനേക്കാളുപരി ഷാഹിയുടെ ചൂട് എന്റെ മേലിൽ നേരിട്ട് തട്ടാൻ തുടങ്ങി......ഇത്രയും നേരം അവൾ എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഒന്നുകിൽ ഞാൻ ജാക്കറ്റ് ഇട്ടിരുന്നു അല്ലെങ്കി അവൾ ജാക്കറ്റ് ഇട്ടിരുന്നു.....പക്ഷെ ഇപ്പൊ ഞങ്ങളുടെ ഇടയിൽ കട്ടുറുമ്പായി ജാക്കറ്റ് ഇല്ലായിരുന്നു.......അവൾ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു......എന്റെ നേരിയ ടി ഷർട്ടിന് ഉള്ളിലൂടെ അവളുടെ ചൂട് സുഖമായി എന്റെ ശരീരത്തിലേക്ക് കടന്നുവന്നു.......ഞാൻ അത് ആസ്വദിച്ചുകൊണ്ട് ബൈക്ക് ഓടിക്കാൻ തുടങ്ങി........ഇത്രയും സുഖത്തിൽ ഞാൻ ഒരിക്കലും വണ്ടി ഓടിച്ചിട്ടില്ല......

ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു.........റോഡ് സൈഡിൽ തന്നെയായിരുന്നു വെള്ളച്ചാട്ടം.........ഷാഹി അത്ഭുതത്തോടെ അങ്ങോട്ട് നോക്കി.......ഞാൻ വണ്ടി റോഡ് സൈഡിൽ ഒതുക്കി......അവൾ വണ്ടിയിൽ നിന്നിറങ്ങി.....ഞാനും അവളും കൂടി വെള്ളച്ചാട്ടത്തിന് അടുത്തേക്ക് നടന്നു......നല്ല കാറ്റുണ്ടായിരുന്നു അവിടെ.......ഷാഹി എന്റെ മുൻപിൽ അത്ഭുതത്തോടെ വെള്ളച്ചാട്ടവും കണ്ടുനടക്കുന്നുണ്ടായിരുന്നു.......അവളുടെ മുടിയിഴകൾ കാറ്റിൽ പാറി കളിക്കുന്നുണ്ടായിരുന്നു.......അവൾ തിരിഞ്ഞു എന്നെ നോക്കി ചിരിച്ചു.........എനിക്ക് ചിരിവന്നു......ഞാനും ചിരിച്ചു......അവൾ വെള്ളച്ചാട്ടത്തിന് അടുത്തേക്ക് തിരിഞ്ഞുനടന്നു........അവൾ വളരെ സന്തോഷത്തിൽ ആയിട്ടുണ്ട്.........അതാണ് എനിക്കിപ്പോ ഒരു

💬 Comments

View all comments