Chapter Title : വില്ലൻ 7 [വില്ലൻ]
പിടിച്ചു.........
"ഹേയ്...... പേടിക്കല്ലേ.....".....ഞാൻ അവളോട് പറഞ്ഞു.......
പക്ഷെ അവൾ പിന്നെയും പിന്നെയും പേടിച്ചു കൊണ്ടിരുന്നു......അവൾ മ്മാ എന്ന് വിളിച്ചു തേങ്ങിക്കൊണ്ടിരുന്നു...... എനിക്ക് അവൾ കരയുന്നത് അധിക നേരം കണ്ടുനിൽക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല........
"ഷാഹി......പേടിക്കല്ലേ......ഞാൻ ഇവിടെയുണ്ട്.....പേടിക്കണ്ടാ......."......ഞാൻ അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.......പക്ഷെ അവൾ പിന്നെയും ഞെട്ടിച്ചാടി......
എനിക്ക് അവളുടെ അവസ്ഥയിൽ സങ്കടം വന്നു......ഞാൻ അവളുടെ കിടക്കയിൽ കയറി.....കിടന്നു......എന്നിട്ട് അവളെ വലിച്ചു എന്നിലേക്കടുപ്പിച്ചു........അവളെ

കെട്ടിപ്പിടിച്ചു......അവൾ എന്നിലേക്ക് ഇഴുകിച്ചേർന്നു........അവൾ അവളുടെ തല കടയിൽ നിന്നതുപോലെ എന്റെ നെഞ്ചിലേക്ക് പൂഴ്ത്തി........എന്നെ കെട്ടിപ്പിടിച്ചു........ഞാൻ അവളെ ഇറുക്കിക്കെട്ടിപ്പിടിച്ചു...... എന്റെ കൈകൾ കൊണ്ട് അവളെ ഞാൻ വരിഞ്ഞുമുറുക്കി.......എന്റെ കൈപ്പത്തി അവളുടെ ചെവികളെ മൂടി........ഞാൻ പെട്ടെന്ന് കയ്യെടുത്ത് പുതപ്പെടുത്ത് ഞങ്ങളുടെ മേലേക്ക് ഇട്ടു......ഞാനും ഷാഹിയും ആ പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ചു കിടന്നു.......
"ഷാഹി......പേടിക്കണ്ടാ.......ഞാനുണ്ട്......എന്നെ കടന്നല്ലാതെ ഒരു ആപത്തും നിന്റെ അടുക്കലേക്ക് വരില്ല......പേടിക്കല്ലേ........"......ഞാൻ അവളുടെ ചെവിയിൽ മൂളി........അവൾ അതുകേട്ടു....... ഞാൻ പതിയെ എന്റെ കൈപ്പത്തികൊണ്ട് അവളുടെ ചെവികൾ മൂടി…അവളുടെ ശ്വാസം എന്റെ നെഞ്ചിൽ പതിഞ്ഞു.........അതൊരു താളത്തിൽ എന്റെ നെഞ്ചിലെ രോമങ്ങളെ തഴുകിക്കൊണ്ടിരുന്നുന്നു.......അവളുടെ കൈ വിരലുകൾ എന്റെ മുതുകിൽ എന്റെ ടി ഷർട്ടിൽ മുറുക്കെ പിടിച്ചുകൊണ്ടിരുന്നു.......അവളുടെ വിരലുകൾ വിറയ്ക്കുന്നത് എന്റെ മുതുകിൽ ഞാൻ അറിഞ്ഞു.....അവളുടെ മുടിയിഴകൾ കാറ്റത്ത് എന്റെ മുഖത്തിൽ വീണുകൊണ്ടിരുന്നു.......അവളുടെ കാലുകൾ എന്റെ കാലുകൾക്ക് ഇടയിലായിരുന്നു.......അവളുടെ പാദം എന്റെ കാൽപാദത്തിനുമുകളിലും.............അവളെ മുറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് ഞാൻ കിടന്നു......കുറച്ചുകഴിഞ്ഞപ്പോൾ ഷാഹി ഉറക്കത്തിലേക്ക് ഊളിയിട്ടു.....ഞാൻ മനസ്സിൽ സന്തോഷിച്ചു.......എന്റെ പെണ്ണ് എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുന്നു.....ഇതിൽപ്പരം എന്ത് വേണം.....പതിയെ ഞാനും ഉറക്കത്തിലേക്ക് വീണു.......
പെട്ടെന്ന് മഴ ഓടിയൊളിച്ചു...... തകർത്തു പെയ്തിരുന്ന മഴ ഒരൊറ്റ നിമിഷം കൊണ്ട് നിന്നു......മഴ ഓടി ഒളിച്ചപോലെ ഇടിയും മിന്നലും എവിടേക്കെന്നറിയാതെ ഭയന്ന് ഓടി.........പെട്ടെന്ന് നിലാവ് അവിടമാകെ പരന്നു...... പക്ഷെ ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു.......എന്തിനെയോ ഭയന്ന്.........നിലാവ് ജനലിൽക്കൂടി ഉള്ളിലേക്ക് കടന്നുവന്നു.........പെട്ടെന്ന് അവിടമാകെ തണുപ്പ് പടർന്നു......സഹിക്കാൻ പറ്റാത്ത അത്ര തണുപ്പ്.....സമർ പുറത്തേക്ക് നോക്കി......ആകെ അന്ധകാരം......പക്ഷെ ആ അന്ധകാരം അവനെ കാണിക്കണം എന്ന ദൃഢനിശ്ചയം ഉള്ളപോലെ ചന്ദ്രന്റെ നിലാവിൽ ആ അന്ധകാരം അവനുമുന്നിൽ വെളിപ്പെട്ടു......
നിശബ്ദത..........
നിശബ്ദത..........
വാക്കുകളും ശബ്ദവും അല്ല ഏറ്റവും കൂടുതൽ ഭയാനകം.......അത്......അത് നിശ്ശബ്ദതയാണ്........നിശ്ശബ്ദത..........
ഒരു ചെറിയ ശബ്ദം എങ്കിലും
💬 Comments
View all comments