0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 3.1K

ഷാഹിയെ തന്നെ നോക്കി നിന്നു.......

ഷാഹി അവനെ നോക്കി.......കണ്ണുകൊണ്ട് അവളുടെ ഡ്രസ്സ് ഓക്കേ അല്ലെ എന്ന് ചോദിച്ചു........
സമർ വായും പൊളിച്ചുകൊണ്ട് അവളോട് സൂപ്പറാണെന്ന് കൈകൊണ്ട് കാണിച്ചു.......

കുഞ്ഞുട്ടൻ ഇവർ രണ്ടുപേരുടെയും ഭാവപ്രകടനങ്ങൾ കാണുന്നുണ്ടായിരുന്നു.........

"സമർ......ബൈക്ക് ഞാൻ എടുക്കുന്നുണ്ട്........"......കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു.......

"അപ്പൊ ഇയാൾ വരുന്നില്ലേ........"......ഷാഹി ഇടയിൽ കയറി കുഞ്ഞുട്ടനോട് ചോദിച്ചു.......

"നമുക്ക് പാർട്ടിയിൽ വെച്ച് ജോയിൻ ചെയ്യാം......എനിക്ക് വേറെ കുറച്ചു പണി ഉണ്ട്........."......കുഞ്ഞുട്ടൻ കണ്ണടച്ചു കാണിച്ചു.......

കുഞ്ഞുട്ടൻ ബൈക്കിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങി.......അവൻ വണ്ടി സ്റ്റാർട്ട് ചെയ്ത് പോയി.......

"നമുക്ക് പോയാലോ......."........ഞാൻ ഷാഹിയോട് ചോദിച്ചു.......
അതെയെന്ന് അവൾ തലയാട്ടി......

ഞാൻ അവളെയും കൊണ്ട് പുറത്തേക്കിറങ്ങി.......കാറിന്റെ ഡോർ തുറന്ന് ഞങ്ങൾ രണ്ടുപേരും കയറി.......ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു..........

ഷാഹിക്ക് പേടി തുടങ്ങി.......അവൾ ശ്വാസം ഒക്കെ കഷ്ടപ്പെട്ട് എടുക്കാൻ തുടങ്ങി.......പടച്ചോനേ നാറ്റിക്കല്ലേ എന്ന് അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.........

വണ്ടി പാർട്ടി നടക്കുന്ന പബ്ബിന്റെ ഏരിയയിലേക്ക് കയറി........വണ്ടി ഞാൻ പാർക്ക് ചെയ്തു.......ഞങ്ങൾ രണ്ടുപേരും പുറത്തേക്കിറങ്ങി........

ഞാൻ അവളെ നോക്കി.........അവൾ ആകെ പരിഭ്രമിച്ചിരുന്നു.......അവളുടെ ഉള്ളിൽ ഭയമുണ്ടെന്ന് എനിക്ക് മനസ്സിലായി......ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.......അവൾ അവളുടെ പേടമാൻ മിഴികൾ കൊണ്ട് എന്നെ നോക്കി.......എനിക്ക് അവളുടെ നിൽപ്പും ഭാവവും കണ്ടു ചിരി വന്നു......

"കൂൾ ഗുരു കൂൾ.........".....അവൾ എനിക്ക് ഒരിക്കൽ ഓതി തന്ന ശ്ലോകം ഞാൻ അവൾക്ക് തിരിച്ചോതി........
അവൾ അതിന് എന്നോട് ചിരിച്ചു എന്നൊന്ന് വരുത്തി........

"ഹേയ്.....പേടിക്കണ്ട.......ഇതൊന്നുമില്ല........."......ഞാൻ അവളെ ആശ്വസിപ്പിച്ചു........അവൾ എന്നെ നോക്കി........

"കയറല്ലേ........".......ഞാൻ അവളോട് ചോദിച്ചു.......
അവൾ തലയാട്ടി........

ഞാൻ എന്റെ കൈകൾ അവൾക്കു നേരെ നീട്ടി.......അവൾ കൈകളിലേക്ക് നോക്കി.......ശേഷം

💬 Comments

View all comments