Chapter Title : വില്ലൻ 7 [വില്ലൻ]
എന്റെ കാർഡെടുത്ത് അവന് കൊടുത്തു......
"സമയവും സ്ഥലവും നിശ്ചയിച്ചിട്ടു പറ....ഞാൻ ദാ എത്തി......"......ഞാൻ അവനോട് പറഞ്ഞു.......അവൻ ആ കാർഡുമായി തിരിഞ്ഞു നടന്നു........
ഞാൻ വണ്ടിയിൽ നിന്നിറങ്ങി മാളിലേക്ക് കയറി......ഷാഹിയുടേം കുഞ്ഞിട്ടന്റെയും അടുത്തേക്ക് ചെന്നു......
"പോകാം....."....ഞാൻ ഷാഹിയോട് പറഞ്ഞു.....
"ഇപ്പോൾ തന്നെയോ....."......അവൾ നിരാശയോടെ ചോദിച്ചു........
"ഒരു ഒഫീഷ്യൽ മീറ്റിംഗ് ഉണ്ട്.....നമുക്ക് രാത്രി വരാം....."......ഞാൻ അവളോട് പറഞ്ഞു.......അവൾ നിരാശയോടെ എന്റെ കൂടെ വന്നു.........
ഞാൻ അവളെയും കുഞ്ഞുട്ടനെയും കൊണ്ട് വീട്ടിലെത്തി....ഷാഹിയെ വീട്ടിൽ ആക്കി ഞാൻ പുറപ്പെട്ടു.......അപ്പോഴേക്കും രാജൻ സ്ഥലം അറിയിച്ചിരുന്നു......
"ആരാടാ കോഴി....."....കുഞ്ഞുട്ടൻ എന്നോട് ചോദിച്ചു......
ഞാൻ മനസ്സിലാവാത്ത ഭാവത്തിൽ അവനെ നോക്കി......
"അല്ലാ......അറുക്കാൻ പോകുന്ന.......".....അവൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു.....എനിക്ക് കാര്യം മനസ്സിലായി......ഞാനും ചിരിച്ചു.......
"പഴയ ആളാണ്......രാജൻ.....".....ഞാൻ അവനോട് പറഞ്ഞു......
"ഹഹാ....അതുപൊളിച്ചു........".....കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു.....
ഞങ്ങൾ രാജൻ പറഞ്ഞസ്ഥലത്തേക്ക് പോയിക്കൊണ്ടിരുന്നു.....
അവർ ഒടുവിൽ രാജൻ പറഞ്ഞസ്ഥലത്തെത്തി......ഒരു വിജനമായ റോഡ് ആയിരുന്നു അത്......രാജൻ അവരെ കാത്തെന്ന പോലെ വണ്ടിയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു....ഒരു മൂന്ന് കാറുമായാണ് അവർ നിന്നിരുന്നത്......അതിലൊക്കെ ആളുകളും ഉണ്ടായിരുന്നു......
https://m.youtube.com/watch?v=ZLsaJR-rj4I
കുഞ്ഞുട്ടൻ കാറിൽ നിന്നും പുറത്തിറങ്ങി......സമർ ഇറങ്ങിയില്ല......
"ഹാ.....ഇതാര്......രാജണ്ണനോ........."......കുഞ്ഞുട്ടൻ രാജനോട് ചോദിച്ചു.......
"അതേടാ....... ഞാൻ തന്നെ.....".....രാജൻ പറഞ്ഞു........
"അന്നത്തെ ആ കുണ്ടി കുലുക്കിയുള്ള ആ ഓട്ടം ഭേഷായിരുന്നു......അന്നത്തെ ആ ഓട്ടത്തിന് ശേഷം കാണാണ്ടായപ്പോൾ ഞാൻ കരുതി ബ്രാസേഴ്‌സ് ജോണി സിൻസിന് പകരം അണ്ണനെ എടുത്തെന്ന്......"......കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു.......
"പോടാ പന്ന പൂ.......".......രാജൻ തെറി പറഞ്ഞു......കുഞ്ഞുട്ടൻ അവനെ നോക്കി ചിരിച്ചു.....
"ഇന്ന് നിന്നെയൊക്കെ യമപുരിയിലേക്ക് ഞാൻ പാഴ്‌സൽ ചെയ്യുമെടാ......".....രാജൻ പറഞ്ഞു.....
"ദാ ഇവരെ കണ്ടോ....."......ബാക്കിലുള്ളവരെ രാജൻ ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു......
"ഇവർ അണ്ണാച്ചിയും കന്നഡിഗനൊന്നുമല്ല.......ബീഹാറികളാ........."......രാജൻ പറഞ്ഞു......
"മനുഷ്യന്റെ ചോരയും ഇറച്ചിയും പച്ചയ്ക്ക് തിന്നുന്നവന്മാരാ ഇവർ.......നരഭോജികൾ...... ഇവന്മാർ നിന്റെയും നിന്റെ മറ്റവന്റെയും ചോര ഇന്ന് ഊറ്റും....."......രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു......
"പത്തൊമ്പത് നരഭോജികളാ.....പത്തൊമ്പതെണ്ണം......നീയൊക്കെ ഇന്ന് തീരുമെടാ നായിന്റെ മക്കളെ.....".....രാജൻ നിന്ന് കുരച്ചു........
"അതെന്താടാ ഉവ്വേ ഒരു പത്തൊമ്പതിന്റെ കണക്ക്.......ബീഹാറിലെ ആടി സെയിലിന് ഒരുമിച്ചു വാങ്ങിയതാണോ......".....കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് ചോദിച്ചു......
"ഞാനുമടക്കം ഇരുപത്.....ഇപ്പോ നിന്റെ സംശയം തീർന്നോടാ നായെ....."......രാജൻ നിന്ന് കുരച്ചു........
💬 Comments
View all comments