Chapter Title : വില്ലൻ 7 [വില്ലൻ]
വന്നു ചാടി കൈ വീശി....സമർ അവന്റെ വയറിന് നേരെ നോക്കി ചവിട്ടി.... അവൻ നിലത്തേക്ക് പറന്നുവീണു.....പിന്നാലെ വന്നവന്റെ മൂക്ക് നോക്കി സമർ കുത്തി.....അവന്റെ മുഖത്തുനിന്നും ചോര പൊട്ടിച്ചാടി...... അവൻ പിന്നിലേക്ക് മലക്കം മറിഞ്ഞു വീണു.....മലർന്നു കിടക്കുന്ന അവന്റെ മുഖം നോക്കി സമർ ആഞ്ഞുചവിട്ടി......അവൻ നിര്യാതനായി......
സമർ വീണുകിടക്കുന്നവന്റെ അടുത്തേക്ക് ചെന്നു......മുട്ടുകാലിൽ ഇരുന്ന് അവനെ നോക്കി.....മരണം അവന് മുന്നിലെത്തിയെന്ന് അവന് മനസ്സിലായി......സമർ അവന്റെ തല പിടിച്ചു ഒറ്റതിരി......അവനും ജീവനറ്റ് നിലത്തേക്ക് വീണു.....മിഷൻ ഓവർ........
സമർ രാജന്റെ അടുത്തേക്ക് ചെന്നു...... അവൻ ഇതൊക്കെ കണ്ടു പേടിച്ചുവിറച്ചു ഓടാൻ പോലും ജീവനില്ലാതെ നിന്നു..... സമർ അവനെ എണീൽപ്പിച്ചു......രാജൻ കൈകൂപ്പിക്കൊണ്ട് സമറിനെ നോക്കി......
"ഡാ.....നിനക്ക് എന്തേലും പറയാനുണ്ടോ......"....സമർ തിരിഞ്ഞുകൊണ്ട് കുഞ്ഞുട്ടനോട് ചോദിച്ചു......
"എനിക്കെന്ത് തേങ്ങ പറയാനാ.....അല്ലെങ്കി അവിടെ നിക്ക്.....".....കുഞ്ഞുട്ടൻ പറഞ്ഞു......എന്നിട്ട് ബോണറ്റിന്മേൽ നിന്നും എണീറ്റ് രാജന്റെ അടുത്തേക്ക് ചെന്നു.........
"ഡാ....ക്ണാപ്പാ....നീ ബീഹാറികളെക്കുറിച്ചു ഒരു പ്രസംഗം നടത്തിയില്ലേ...........നീ മിഥിലാപുരി എന്ന് കേട്ടിട്ടുണ്ടോ.......ചെകുത്താന്മാരുടെ നാട്.......നീ ഈ പറഞ്ഞ നരഭോജികളെ കൊന്ന് കൊലവിളിക്കാൻ നിമിഷങ്ങൾ മാത്രം മതി......ദാ ഇതുപോലെ......."......കുഞ്ഞുട്ടൻ രാജനോട് പറഞ്ഞു.......
"മിഥിലാപുരിയിലെ നമ്പർ വൺ പ്രൊഡക്ടിനോടാ നീ മുട്ടിയത്......."......കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.......
"അപ്പൊ ടാറ്റാ......"......എന്ന് പറഞ്ഞിട്ട് കുഞ്ഞുട്ടൻ തിരിഞ്ഞുപോയി........
സമർ രാജന്റെ അടുത്തേക്ക് വന്നു......രാജൻ ഭയത്തോടെ അവനെ നോക്കി.......
"രാജാ......ഒരു പെണ്ണിനെ പ്രണയിക്കുവാണ്..... ഒരു മാലാഖയെ........ചെകുത്താനാണ് മാലാഖയെ പ്രണയിക്കുന്നത്.....ദൈവം ഒരിക്കലും അതിന് കൂട്ടുനിൽക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ....".....സമർ രാജനോട് ചോദിച്ചു.....
രാജൻ ഇല്ലായെന്ന് തലയാട്ടി.....
"ഇല്ല.....ചാൻസ് കുറവാ എനിക്ക് അവളെ സ്വന്തമാക്കാൻ......അതിനിടയിൽ നിന്നെപോലുള്ള നരുന്തുകളും എന്റെ ചാൻസ് കുറക്കാൻ നോക്കിയാലോ......"......സമർ അവനെ നോക്കിക്കൊണ്ട് പറഞ്ഞു......രാജൻ അവനെ പേടിയോടെ കൈകൂപ്പിക്കൊണ്ട് നോക്കി......
"മരണം തന്നെ വിധി.......എല്ലാവരോടും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞാൻ പറയാറുള്ള ഡയലോഗ് ആണ്.... ക്ളീഷേ ആയോ എന്നറിയില്ല.....".....സമർ രാജനോട് പറഞ്ഞു.....രാജൻ സമറിനെ നോക്കി........
"വിൽ മീറ്റ് ഇൻ ഹെൽ....".....സമർ പറഞ്ഞുതീർന്നതും ഒരു കത്തി പെട്ടെന്ന് രാജന്റെ കഴുത്തിൽ പാഞ്ഞുകയറി.......രാജൻ മരണത്തിനു കീഴടങ്ങിക്കൊണ്ട് നിലത്തേക്ക് വീണു......
സമർ തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു....സ്ലോമോഷനിൽ......(നിങ്ങൾക്ക് ഇഷ്ടമുള്ള BGM ഇട്ടോ.....?..).....
(തുടരും)
ഇഷ്ടപ്പെട്ടവർ ദയവായി ലൈക് ചെയ്യുക....♥️
അഭിപ്രായങ്ങൾ മറക്കാതെ അറിയിക്കുക......♠️
കഥ
💬 Comments
View all comments