0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1034

കോളറിൽ പിടിച്ചുകൊണ്ട് സമർ അവന്റെ തല വണ്ടിയുടെ ബോണറ്റിന്മേൽ ആഞ്ഞടിച്ചു.....അവന്റെ മുഖത്തുനിന്നും ചോരപ്പുഴ ഒഴുകാൻ തുടങ്ങി....സമർ വിട്ടില്ല.....അവന്റെ തല ഒന്നുകൂടെ ബോണറ്റിന്മേൽ ആഞ്ഞടിച്ചു.......

സമറിന് നേരെ ഒരുവൻ വാൾ വീശി......സമർ പെട്ടെന്ന് കുനിഞ്ഞു.......അവൻ ഒരുപക്കം മുന്നിലേക്ക് പോയി.....അവൻ തിരിഞ്ഞുവന്ന് പിന്നെയും വീശി.....സമർ അതിൽ നിന്നും ഒഴിഞ്ഞുമാറി......അവൻ പകച്ചുകൊണ്ട് സമറിനെ നോക്കി.....അവൻ പിന്നെയും വീശി.....ഇത്തവണ സമർ അവന്റെ കയ്യിൽ പിടുത്തം ഇട്ടു......അവന്റെ കൈ നോക്കി സമർ മറ്റേ കൈകൊണ്ട് അടിച്ചു....വാൾ നിലത്തേക്ക് വീണു.....സമർ അവന്റെ തലപിടിച്ചു കാറിന്റെ സൈഡ് ഗ്ലാസിൽ ഇടിച്ചു.....ഗ്ലാസ് പൊട്ടി അവന്റെ തല ഉള്ളിലേക്ക് പോയി.....സമർ അവന്റെ തല ഗ്ലാസ്സിന് ഉള്ളിൽ നിന്നും വലിച്ചെടുത്തു....അവനെ സമർ പിടിച്ചുകൊണ്ട് പിന്നിലേക്ക് പോയി ബാക്കിലുള്ള സൈഡ് ഗ്ലാസ്സിലേക്കും അവന്റെ തല കൊണ്ട് ആഞ്ഞിടിച്ചു......അവൻ അതിനുള്ളിലേക്ക് തല കുമ്പിട്ടു കിടന്നു.....സമർ മുന്നിലേക്ക് നടന്നു.....പെട്ടെന്ന് ഒരുത്തൻ കാറിന്റെ പിന്നിൽ നിന്നും അലർച്ചയോടെ പാഞ്ഞുവന്നു.....സമർ സുമോയുടെ കണ്ണാടി പറിച്ചെടുത്ത് അതുകൊണ്ട് അവന്റെ തല നോക്കി പൂശി.....അവൻ നിലത്തേക്ക് വെട്ടിയിട്ട വാഴ പോലെ വീണു.....

രണ്ടുപേർ സമറിന് നേരെ പാഞ്ഞുവന്നു.....സമർ നിലത്തുകിടക്കുന്ന വാൾ എടുത്ത് ആദ്യം വന്നവന്റെ കഴുത്ത് നോക്കി വീശി......രണ്ടാമത് വന്നവന്റെ നെഞ്ചിലേക്ക് സമർ കത്തി കുത്തിയിറക്കി.......

സമർ ബാക്കിയുള്ളവരെ നോക്കി......നാലു ബീഹാറികൾ കൂടി ബാക്കിയുണ്ട്......രാജനെവിടെ......ഞാൻ ചുറ്റും നോക്കി.....അവൻ അതാ ടയറിന്റെ അവിടെ പേടിച്ചിരിക്കുന്നു..... സമറിന് അതുകണ്ട് ചിരിവന്നു......

സമർ ബാക്കിയുള്ള ബീഹാറികളുടെ അടുത്തേക്ക് ചെന്നു.....അവർ പേടിച്ചുവിറച്ചിരുന്നു.....സമർ ചാടിക്കൊണ്ട് ഒരു ബീഹാറിയുടെ കഴുത്തിൽ കുത്തി.....അവൻ തല കുനിക്കാൻ പോയപ്പോൾ അവന്റെ തല പിടിച്ചു റോഡിലേക്ക് ആഞ്ഞുകുത്തി......

ഇനി മൂന്നെണ്ണം കൂടി......

അവർ മൂന്നുപേരും സമറിനെ പേടിയോടെ നോക്കി.......അവർ മൂന്നുപേരും സമറിന് നേരെ പാഞ്ഞുവന്നു.....ആദ്യംവന്നവനിൽ നിന്ന് ഒഴിഞ്ഞുമാറി അവന്റെ പിൻകഴുത്തിൽ ഞാൻ മുട്ടുകൈ കൊണ്ട് ഇടിച്ചു.....അവൻ ജീവനറ്റ് നിലത്തേക്ക് വീണു.......അവൻ വീണത് കണ്ടു പാഞ്ഞുവന്നവർ പേടിച്ചു നിന്നു.....

ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.....അവർ പേടിച്ചു പിന്നിലേക്ക് മാറി.....പെട്ടെന്ന് ഒരുവൻ സമറിന്റെ തലയ്ക്ക് നേരെ ചാടി കാൽ വീശി....സമർ വിദഗ്ധമായി ഒഴിഞ്ഞു മാറി.... അപ്പോൾ മറ്റവനും അതേപോലെ ചാടി കാലുവീശി.....സമർ അവനിൽ നിന്നും ഒഴിഞ്ഞു മാറി.......ഒരുത്തൻ ഓടി

💬 Comments

View all comments