0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1033

ആ കത്തിയുമായി സമറിന്റെ നെഞ്ചിന് നേരെ വീശി....സമർ അവന്റെ കൈത്തണ്ടയിൽ അടിച്ചു.....കത്തി പറന്ന് സമറിന്റെ കയ്യിൽ.....സമർ കത്തികൊണ്ട് അവന്റെ കയ്യിൽ വരിവരിയായി സ്പീഡിൽ കുത്തി..... അവൻ കൈവലിച്ചു അവൻ തിരിഞ്ഞു....സമർ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു......അവൻ തിരിഞ്ഞു ഓടാനാകാതെ നിന്നു....ആ സമയം ഒരുവൻ സമറിന്റെ തലനോക്കി ചവിട്ടി....സമർ കത്തി അവന്റെ കാൽ പാദത്തിൽ കുത്തി ഇറക്കി.....അവൻ വേച്ചു പിന്നിലേക്ക് വീണു.....സമർ കോളറിൽ പിടിച്ചവന്റെ കഴുത്തിന് പിന്നിൽ കത്തിയിറക്കി.....അവൻ ബാക്കിയുള്ളവരെ നോക്കിക്കൊണ്ട് അവന്റെ കഴുത്തിൽ കത്തി ഇറക്കിക്കൊണ്ടേയിരുന്നു.....സമർ അവരെ നോക്കിച്ചിരിച്ചു.......പെട്ടെന്ന് അവൻ കത്തിയെടുത്ത് നിലത്ത് വീണവന്റെ നേരെ എറിഞ്ഞു.......കത്തി അവന്റെ കഴുത്ത് തുളഞ്ഞുകയറി........

അവർ സമറിനെ പേടിയോടെ നോക്കി.....ഒരുമാതിരി കാലനെ മുന്നിൽ കണ്ടപോലെ.......

സമർ പെട്ടെന്ന് തിരിഞ്ഞു പിന്നിൽ നിൽക്കുന്നവന്റെ തല നോക്കി കാല് വീശി....അവൻ ചെവിപൊത്തി അവിടെ ഇരുന്നു.....പെട്ടെന്ന് ഇടത്തെ സൈഡിൽ നിന്ന് ഒരുത്തൻ സമറിന്റെ അടുത്തേക്ക് വന്നു....സമർ വലതുകൈകൊണ്ട് അവന്റെ കഴുത്തിൽ കുത്തി.....അവൻ ശ്വാസം കിട്ടാതെ കഴുത്തിൽ പിടിച്ചുകുനിഞ്ഞു.....ആ സമയം സമർ തന്റെ മുട്ടുകൈ കൊണ്ട് അവന്റെ തലയിൽ ആഞ്ഞുകുത്തി.......അവന്റെ തല പൊട്ടിപ്പിളരുന്നപോലെ തോന്നി അവന്..... അവൻ തലയിൽ പിടിച്ചുകൊണ്ട് റോഡിലേക്ക് വീണു.....നേരത്തെ തലയ്ക്ക് ചവിട്ട് കിട്ടിയവന്റെ കോളറിൽ സമർ പിടിച്ചു.....സമർ അവനെ വലിച്ചു....അവൻ മുട്ടുകാലിൽ സമറിന്റെ വലിക്കനുസരിച്ചു ഇഴഞ്ഞു......സമർ അവനെ അവർ വന്ന ഒരു സുമോയുടെ ഹെഡ്ലൈറ്റിലേക്ക് തല കൊണ്ടോയി ഇടിപ്പിച്ചു....... എന്നിട്ട് ഉയർന്ന് ബാക്കിയുള്ളവരെ നോക്കി.....അവർ അവനെ തന്നെ നോക്കിനിൽക്കുകയായിരുന്നു.......സമർ ഒന്നുകൂടി കുനിഞ്ഞു അവനെ ഒന്നുകൂടി ആ ഹെഡ്ലൈറ്റിലേക്ക് വലിച്ചിടിപ്പിച്ചു........അവന്റെ തലയാകെ ചോര കൊണ്ട് നിരഞ്ഞു.......

ഒരുത്തൻ പാഞ്ഞു സമറിന്റെ അടുത്തേക്ക് വന്നു.....സമർ ഒഴിഞ്ഞുമാറി അവന്റെ വയറിൽ ഇടിച്ചു.....തിരിഞ്ഞ അവന്റെ മുഖം നോക്കി ഒന്നുകൂടി കൊടുത്തു.....അവൻ ഒന്ന് കൂടി തലപൊക്കി....ഒന്നുകൂടി അവന്റെ കരണം സമർ പൊളിച്ചു.......കുനിഞ്ഞുനിന്ന അവനെ സമർ പൊക്കിയെടുത്ത് സുമോയുടെ ഫ്രന്റ് ഗ്ലാസ്സിലേക്ക് എറിഞ്ഞു.....അവൻ ഗ്ലാസും തകർത്ത് ഉള്ളിലേക്ക് വീണു.......

സമർ തിരിഞ്ഞപ്പോഴേക്കും ഒരുത്തൻ വന്ന് സമറിന്റെ കോളറിൽ പിടിച്ചു.....സമർ അവന് ചിന്തിക്കാൻ പോലും അവസരം കൊടുക്കാതെ അവന്റെ നെഞ്ചിലും നെഞ്ചിന്റെ മറ്റേ സൈഡിലും മാറി മാറി കൈ കൊണ്ട് സ്പീഡിൽ അടിച്ചു........അവന്റെ

💬 Comments

View all comments