0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 3.1K

തകർത്തു പെയ്തിരുന്ന മഴ ഒരൊറ്റ നിമിഷം കൊണ്ട് നിന്നു......മഴ ഓടി ഒളിച്ചപോലെ ഇടിയും മിന്നലും എവിടേക്കെന്നറിയാതെ ഭയന്ന് ഓടി.........പെട്ടെന്ന് നിലാവ് അവിടമാകെ പരന്നു...... പക്ഷെ ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു.......എന്തിനെയോ ഭയന്ന്.........നിലാവ് ജനലിൽക്കൂടി ഉള്ളിലേക്ക് കടന്നുവന്നു.........പെട്ടെന്ന് അവിടമാകെ തണുപ്പ് പടർന്നു......സഹിക്കാൻ പറ്റാത്ത അത്ര തണുപ്പ്.....സമർ പുറത്തേക്ക് നോക്കി......ആകെ അന്ധകാരം......പക്ഷെ ആ അന്ധകാരം അവനെ കാണിക്കണം എന്ന ദൃഢനിശ്ചയം ഉള്ളപോലെ ചന്ദ്രന്റെ നിലാവിൽ ആ അന്ധകാരം അവനുമുന്നിൽ വെളിപ്പെട്ടു......

നിശബ്ദത..........

നിശബ്ദത..........

വാക്കുകളും ശബ്ദവും അല്ല ഏറ്റവും കൂടുതൽ ഭയാനകം.......അത്......അത് നിശ്ശബ്ദതയാണ്........നിശ്ശബ്ദത..........

ഒരു ചെറിയ ശബ്ദം എങ്കിലും കേൾക്കാൻ കൊതിച്ചുപോകും ആ അവസ്ഥയിൽ.......

നിശബ്ദത അവിടെ തളം കെട്ടി നിന്നു.......

പ്രകൃതിയിലെ ഓരോ ചരാചരങ്ങളും നിശ്ശബ്ദതയ്ക്കുമുന്നിൽ അടിമപ്പെട്ടു.......അവരെല്ലാം പേടിച്ചു വിറച്ചു നിന്നു........ അവർ ഓരോരുത്തരും കാത്തിരുന്നു......അവന്റെ രംഗപ്രവേശനത്തിനായി.......... അവന്റെ........അവന്റെ രംഗപ്രവേശനത്തിന്.......

സമർ നിലാവിലേക്ക് നോക്കി......ചന്ദ്രനെ കണ്ടു അവൻ......കാർമേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന ചന്ദ്രനെ അവൻ കണ്ടു........പെട്ടെന്ന് ഒരു രൂപം കണ്ടു സമർ......ചന്ദ്രനുമുന്നിൽ........ഒരു കറുത്തതുണി പുതച്ച രൂപം......അതിന് മുഖമില്ല......അതിന് കാലുകളില്ല.......അത് ആകാശത്തിൽ ഒഴുകി നടക്കുന്നു...... അത് അതാ ഒഴുകി വരുന്നു......എന്റെ അടുത്തേക്ക്.....അതെ അവൻ വരുന്നത് എന്റെ അടുത്തേക്കാണ്.........

ആ രൂപം തന്റെ അടുത്തേക്ക് ഒഴുകി വരുന്നത് സമർ കണ്ടു.......അത് ജനലിന് മുന്നിലെത്തി.....തന്നെ നോക്കി.....ഇരയെ കണ്ടതെന്ന് പോലെ അതെന്നെ നോക്കി നിന്നു......ജനലും കടന്ന് അവൻ ഉള്ളിലേക്കെത്തി.......

ആ രൂപം എന്നെ തന്നെ നോക്കിനിന്നു.....പതിയെ അത് എന്റെ അടുക്കലേക്ക് വന്നു......അത് എന്റെ മുഖത്തിന് തൊട്ടുമുന്നിൽ വന്നെത്തി.......പാലപ്പൂവിന്റെ മണം അവനിൽ നിന്നും എനിക്ക് കിട്ടി.......അത് എന്നെ തന്നെ നോക്കി നിൽക്കുവാണ് വായുവിൽ......എന്നെയല്ല..... എന്റെ കണ്ണുകളെ......... അവൻ എന്റെ കണ്ണുകളിലേക്ക്

💬 Comments

View all comments