Chapter Title : വില്ലൻ 7 [വില്ലൻ]
തന്നെ തറപ്പിച്ചു നോക്കിക്കൊണ്ടിരുന്നു......അത് തിരിഞ്ഞു പിന്നിലേക്ക് പോയി.........പിന്നെയും തിരിഞ്ഞു എന്നെ തന്നെ നോക്കി..........അത് അതിന്റെ ഭീകരമായ ശബ്ദത്തിൽ സംസാരിച്ചു തുടങ്ങി.......
""സമർ...........?
സമർ അലി ഖുറേഷി.......☠️
ഖുറേഷിയുടെ ഈ പരമ്പരയിൽ ഇല്ലാത്തൊരു കാര്യം ഞാൻ നിന്നിൽ കാണുന്നില്ല..........ഭയം........മരണഭയം........
നിനക്ക് മരണത്തെ പേടിയില്ല..........
ഹ ഹ ഹാ..........".......ആ രൂപം അവനെ നോക്കി പൊട്ടിച്ചിരിച്ചു.......പെട്ടെന്ന് ആ രൂപം അവന്റെ അടുക്കലേക്ക് വന്നു........
"പക്ഷെ മരണത്തെക്കാൾ ഭീകരമെന്താണെന്നോ.........നീ സ്നേഹിക്കുന്ന നിന്നെ സ്നേഹിക്കുന്നവരുടെ മരണം...........
ഹ ഹ ഹാ.........".......സമറിന്റെ നെഞ്ചിൽ കിടക്കുന്ന ഷാഹിയെ നോക്കിക്കൊണ്ട് ആ രൂപം പൊട്ടിച്ചിരിച്ചു.........
"നിന്റെ മരണം നിന്നെ വേദനിപ്പിക്കില്ല സമർ......പക്ഷെ.............
ഇവളുടെ മരണം........അത് നിന്നെ ഇല്ലാതാക്കും.........".........ഷാഹിയെ ചൂണ്ടിക്കൊണ്ട് ആ രൂപം പറഞ്ഞു.......സമർ ഷാഹിയെ ഒന്നുകൂടെ ഇറുക്കി കെട്ടിപ്പിടിച്ചു........
"മരണമാണ് ഇവളെ കാത്തിരിക്കുന്നത്..........നിനക്ക് അതിനെ തടുക്കാൻ സാധിക്കില്ല സമർ അലി ഖുറേഷീ..............."........ആ രൂപം അവനോട് പറഞ്ഞു........
"നീ കാണും........ഇവളുടെ മരണം.......നിനക്കിഷ്ടപ്പെട്ടവരുടെ മരണം........കൺകുളിർക്കെ..........".........
സമർ പെട്ടെന്ന് കണ്ണുതുറന്നു.......ചുറ്റും നോക്കി.......സൂര്യവെളിച്ചം അവന്റെ കണ്ണിലടിച്ചു.......അവിടെയാരും ഇല്ലായിരുന്നു......നേരം വെളുത്തിരിക്കുന്നു.........ആ രൂപം പറഞ്ഞത് അവന്റെ മനസ്സിലൂടെ ഓടിക്കളിച്ചു.........
സമർ ഷാഹിയെ നോക്കി......അവൾ എണീറ്റിട്ടില്ലായിരുന്നു....... അവൾ സമറിനെയും കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു.......അവളുടെ മുഖം സമറിന്റെ മുന്നിൽ തന്നെയായിരുന്നു........
സമർ അവളെ നോക്കി......അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് അവൻ നോക്കി.......ഒന്നുമറിയാതെ ഉറങ്ങുകയാണ് പാവം.....ഇന്നലെ പാവം കുറെ പേടിച്ചുകരഞ്ഞു......ആകെ ക്ഷീണിച്ചിരുന്നു അവൾ.........ഞാൻ അവളെ നോക്കി.......രണ്ടുമൂന്ന് മുടിയിഴകൾ അവളുടെ മുഖത്ത് വീണുകിടപ്പുണ്ടായിരുന്നു......ഞാൻ അത് എന്റെ വിരലുകൾ കൊണ്ട് എടുത്ത് അവളുടെ ചെവിയിലേക്ക് വെച്ചു..... ഞാൻ അവളുടെ മുഖത്തേക്ക് നോക്കി........ഉറങ്ങുന്ന പെണ്ണുങ്ങളെ കാണാൻ അല്ലേലും നല്ല ഭംഗിയാണ്........അത് എന്റെ കുഞ്ചുണ്ണൂലി കൂടിയാകുമ്പോൾ.......ഞാൻ അവളുടെ സൗന്ദര്യത്തിൽ ലയിച്ചു
💬 Comments
View all comments