0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 3.2K

സമറിന്റെ കഴുത്തിന് നേരെ വാൾ വീശി.....സമർ അതിൽ നിന്നും കുനിഞ്ഞുമാറി രണ്ടാമത് വന്നവന്റെ കഴുത്തിലും കയ്യിലും പിടുത്തം ഇട്ടു......സമറിന്റെ കരുത്തിനുമുന്നിൽ രണ്ടാമത് വന്നവന് ഒന്ന് അനങ്ങാൻ കൂടി സാധിച്ചില്ല......ഇതേസമയം മൂന്നാമത് വന്നവൻ സമറിന് നേരെ വാൾ വീശി...... സമർ രണ്ടാമത്തവനെ മൂന്നാമന്റെ വാളിനുമുന്നിലേക്ക് വെച്ചുകൊടുത്തു.......അവന്റെ വാൾ രണ്ടാമത്തവന്റെ വയറിൽ കയറി.......മൂന്നാമൻ വാൾ വലിച്ചൂരിയിട്ട് എതിർദിശയിലൂടെ സമറിന് നേരെ വാൾ വീശി....അവിടേക്കും സമർ രണ്ടാമനെ പിടിച്ചിട്ടു...... അവന്റെ വാൾ പിന്നെയും രണ്ടാമനിൽ തറഞ്ഞുകയറി......സമർ രണ്ടാമന്റെ ശരീരത്തുനിന്നും പിടിവിട്ടു.....അവനും നിലത്തേക്ക് വീണു.......മൂന്നാമത്തവൻ പിന്നെയും സമറിന് നേരെ വാൾ വീശി.....സമർ അവന്റെ വാളിരിക്കുന്ന കയ്യിൽ ചവിട്ടി..... വാൾ അവന്റെ കയ്യിൽ നിന്നും തെറിച്ചുപോയി......അവൻ പകച്ചു നിന്നു.....ആ നിമിഷം സമർ അവനെ പിടിച്ചിട്ട് ഒന്നാമത് വന്നവന്റെ നേരെ അവനെ നിർത്തി......അവനെ നോക്കിക്കൊണ്ട് സമർ മൂന്നാമന്റെ കഴുത്ത് ഒറ്റതിരി....അവനും മരണത്തിന് കീഴടങ്ങി......ഒന്നാമൻ ഇതുകണ്ട് പേടിച്ചുനിന്നു....സമർ അവനെ കൈകാട്ടി വിളിച്ചു.....അവൻ ചാടിക്കൊണ്ട് സമറിന് നേരെ വാൾ വീശി....സമർ തന്ത്രപരമായി ഒഴിഞ്ഞുമാറി.....മൂന്നാമൻ തിരിയുന്നതിന് മുന്നേ അവന്റെ കാലിൽ സമർ ആഞ്ഞുചവിട്ടി......അവന്റെ കാൽ ഒടിഞ്ഞു അവൻ സമറിന് നേരെ മുട്ടുകുത്തി നിന്നു..... സമർ ആ നിമിഷം കാലുകൊണ്ട് അവന്റെ താടിയുടെ ഭാഗത്തു മുകളിലേക്ക് അടിച്ചു......അവൻ പിന്നിലേക്ക് മറിഞ്ഞു വീണു....അവനിലും ജീവന്റെ കണികകൾ വിട്ടൊഴിഞ്ഞിരുന്നു......

ഇതൊക്കെ കണ്ട് ബീഹാറികൾ ആകെ വിരണ്ടിരുന്നു......അവർ ആകെ പേടിച്ചു......രാജൻ കാലനെ അവനിൽ കണ്ടു.....

ബീഹാറികൾ കൂട്ടമായി സമറിന്റെ അടുത്തേക്ക് പാഞ്ഞടുത്തു......ആദ്യം വന്നവന്റെ നെഞ്ച് നോക്കി സമർ ആഞ്ഞുചവിട്ടി.....അവൻ പിന്നിൽ വന്ന കൊറേ പേരുടെ മേലിലേക്ക് പറന്നു വീണു.....അവരും നിലത്തേക്ക് വീണുപോയി.....പിന്നെ വന്നവന്റെ കരണം നോക്കി

💬 Comments

View all comments