Chapter Title : വില്ലൻ 7 [വില്ലൻ]
സമർ ഒന്ന് പുകച്ചു......അവൻ കിളി പോയപോലെ അവനെ നോക്കി നിന്നു......സമർ അവനെ തന്റെ കൈകൾക്കിടയിൽ ആക്കിയിട്ട് അവന്റെ മുഖത്ത് ഒന്നുകൂടി കൊടുത്തു.....അപ്പോഴേക്കും വീണവർ എണീറ്റ് സമറിനെ വട്ടം ചുറ്റി.....അവരെ നോക്കിക്കൊണ്ട് സമർ അവന് ഒന്നുകൂടി കൊടുത്തു.....അവരെല്ലാം അവനെ നോക്കി......പേടിയോടെ......സമർ ഒന്നുകൂടി പൊട്ടിച്ചു തന്റെ കൈകൾക്കിടയിലുള്ളവനെ......പെട്ടെന്ന് വട്ടം ചുറ്റിയവരിൽ ഒരുത്തൻ സമറിന്റെ നേരെ വന്നു......അവന്റെ വയർ നോക്കി സമർ ആഞ്ഞുചവിട്ടി.....അവൻ പിന്നിലേക്ക് വീണു....സമർ തന്റെ കയ്യിലുള്ളവനെ തന്റെ കയ്യിൽ നിന്നും അവന്റെ കൈ പിടിച്ചുകൊണ്ട് മോചിപ്പിച്ചു......അവൻ ഇരുന്നുകൊണ്ട് സമറിനെ നോക്കി......സമർ അവന്റെ തലയുടെ സൈഡ് നോക്കി ആഞ്ഞുചവിട്ടി.....അവന്റെ തല മറ്റേ സൈഡിലേക്ക് ചെരിഞ്ഞു നിന്നു.... അവനെ സമർ വിട്ടു.....അവൻ നിലത്തേക്ക് വീണു അനക്കമില്ലാതെ കിടന്നു........
സമറിനെ എല്ലാവരും ചുറ്റിവളഞ്ഞു.....സമർ പെട്ടെന്ന് കാലൊന്ന് പൊക്കി....എല്ലാവരും പേടിച്ചു പിന്നിലേക്ക് മാറി....സമർ അവരെ നോക്കി ചിരിച്ചു.......ഒരുത്തൻ ഒരു കത്തിയുമായി സമറിന്റെ മുന്നിലേക്ക് വന്നു....അവൻ ആ കത്തിയുമായി സമറിന്റെ നെഞ്ചിന് നേരെ വീശി....സമർ അവന്റെ കൈത്തണ്ടയിൽ അടിച്ചു.....കത്തി പറന്ന് സമറിന്റെ കയ്യിൽ.....സമർ കത്തികൊണ്ട് അവന്റെ കയ്യിൽ വരിവരിയായി സ്പീഡിൽ കുത്തി..... അവൻ കൈവലിച്ചു അവൻ തിരിഞ്ഞു....സമർ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു......അവൻ തിരിഞ്ഞു ഓടാനാകാതെ നിന്നു....ആ സമയം ഒരുവൻ സമറിന്റെ തലനോക്കി ചവിട്ടി....സമർ കത്തി അവന്റെ കാൽ പാദത്തിൽ കുത്തി ഇറക്കി.....അവൻ വേച്ചു പിന്നിലേക്ക് വീണു.....സമർ കോളറിൽ പിടിച്ചവന്റെ കഴുത്തിന് പിന്നിൽ കത്തിയിറക്കി.....അവൻ ബാക്കിയുള്ളവരെ നോക്കിക്കൊണ്ട് അവന്റെ കഴുത്തിൽ കത്തി ഇറക്കിക്കൊണ്ടേയിരുന്നു.....സമർ അവരെ നോക്കിച്ചിരിച്ചു.......പെട്ടെന്ന് അവൻ കത്തിയെടുത്ത് നിലത്ത് വീണവന്റെ നേരെ എറിഞ്ഞു.......കത്തി അവന്റെ കഴുത്ത് തുളഞ്ഞുകയറി........
അവർ സമറിനെ പേടിയോടെ നോക്കി.....ഒരുമാതിരി കാലനെ
💬 Comments
View all comments