Chapter Title : വില്ലൻ 7 [വില്ലൻ]
പതുങ്ങി പതുങ്ങി ചെന്നു...വാതിലിനടുത്തെത്തിയപ്പോൾ കോഫി എടുത്ത് മേശമേൽ വെച്ചു.. എന്നിട്ട് അവരെ നോക്കി...രണ്ടുപേരും അപ്പോഴും അവളെ കണ്ടിട്ടില്ലായിരുന്നു...അവൾ അവരെ പേടിപ്പിക്കാൻ വേണ്ടി പതുക്കെ ഒച്ച ഉണ്ടാക്കാതെ അവരുടെ അടുത്തേക്ക് നടന്നു..പതിയെ അവൾ കാൽവെച്ചു.. കാലിന്റെ ശബ്ദം കേൾക്കാതിരിക്കാൻ വേണ്ടി കാൽവിരലുകളിൽ ഊന്നിയാണ് അവൾ അവരുടെ അടുത്തേക്ക് പതിയെ നടന്നത്..അവൾ പതിയെ വാതിലിന്റെ പുറത്തെത്തി..
അവൾ അവനെ നോക്കി...സമർ ഇനിയും അറിഞ്ഞിട്ടില്ല ഒന്നും...അവൾ മെല്ലെ സൂക്ഷിച്ചു അവന്റെ അടുത്തേക്ക് നടന്നു...അടുത്തെത്തി...ഒച്ചയുണ്ടാക്കാൻ വേണ്ടി അവന്റെ ചെവിയുടെ അടുത്തേക്ക് അവൾ കുനിഞ്ഞതും പെട്ടെന്ന് ഒരാൾ മുരൾച്ചയോടെ അവളുടെ ചെവിയിൽ അലറി...അവൾ സമറിന്റെ മേലിൽക്കൂടി വീണു..ഞാൻ സമറിന്റെ മടിയിൽ വീണു കിടന്നു...റോക്കി..ചെറ്റ.. ഞാൻ മനസ്സിൽ ഓർത്തു..അവൻ ഒപ്പിച്ച പണിയാണ്.. ഞാൻ സമറിനെ പേടിപ്പിക്കാൻ കഷ്ടപ്പെട്ട് പതുങ്ങി വന്നപ്പോൾ അവൻ നിസ്സാരമായി എന്നെ പേടിപ്പിച്ചു...ഞാൻ സമറിന്റെ മുഖത്തേക്ക് നോക്കി...അവന് ആകെ ചിരി വന്നിരുന്നു എന്റെ അവസ്ഥ കണ്ടിട്ട്...
"നീ എവിടുന്ന് വന്നെടി മരഭൂതമേ.."..സമർ എന്നെ കളിയാക്കിക്കൊണ്ട് ചോദിച്ചു...ഞാൻ തിരിച്ചു എന്ത് പറയാൻ..ആകെ മൂഞ്ചി നിൽക്കുവല്ലേ..എരിതീയിൽ എണ്ണ ഒഴിക്കാൻ എന്ന വണ്ണം എന്നെയൊന്ന് ആക്കിയ രീതിയിൽ ബാഷാ മുരണ്ടു..ഞാൻ അവന്റെ മുഖത്തേക്ക് കണ്ണുരുട്ടി നോക്കി..സമർ എന്നെ കളിയാക്കി ചിരിച്ചുകൊണ്ടേയിരുന്നു..
ഞാൻ സമറിന്റെ തോളിൽ പിടിച്ചു പതിയെ എണീറ്റു.. എന്റെ വയറിൽ പിടിച്ചു അവൻ എന്നെ പതിയെ ഉയർത്താൻ സഹായിച്ചു...അവൻ എന്റെ വയറിൽ തൊട്ടതും പൊന്നുമോനെ ഒരു ഷോക്ക് അങ്ങ് കടന്നുപോയി എന്റെ ശരീരത്തിലൂടെ..ധീരയിൽ കാജലിനെ രാംചരൺ തൊടുമ്പോൾ കിട്ടുന്ന ഒരു ഷോക്ക് ഇല്ലേ...അത് തന്നെ...പക്ഷെ ഫ്ലാഷ്ബാക്ക് ഒന്നും ഓർമ വന്നില്ല എന്ന് മാത്രം..പക്ഷെ നല്ല ഒരു
💬 Comments
View all comments