0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

സുഖമുള്ള ഫീലിംഗ് ആണ് കേട്ടോ...

ഞാൻ എഴുന്നേറ്റ് റോക്കിയുടെ അടുത്ത് ചെന്ന് അവന്റെ മേലേക്ക് ചാടി വീണു...നീ എന്നെ പേടിപ്പിക്കും അല്ലെടാ എന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു എന്റെ ആക്രമണം..ഞാൻ അവന്റെ പുറത്തുകയറി കഴുത്തിന്റെ അവിടേം ശരീരത്തിലാകെ ഇക്കിളിയാക്കി..അവൻ നിന്ന് തുള്ളി..പക്ഷെ ആ തെണ്ടി ഒന്ന് കുതറി..ദാ കിടക്കുന്നു ഞാൻ നിലത്ത്...ഒന്ന് പോടാപ്പ എന്ന രീതിയിൽ അവൻ എന്നെ നോക്കി...ഞാൻ എണീറ്റു.. കയ്യൊന്ന് കൂട്ടിത്തിരുമ്മിയിട്ട് ഡ്രെസ്സിന്റെ കൈ ഒന്ന് മെല്ലെ മുകളിലേക്ക് മടക്കിവെച്ചിട്ട് നിന്നെ ഞാൻ എടുത്തോളാം എന്ന് ലാലേട്ടൻ സ്റ്റൈലിൽ ഒരു പഞ്ച് ഡയലോഗ് അങ്ങ് കാച്ചി...സമറിന് അതുകണ്ട് പിന്നേം ചിരി പൊട്ടി..

ഷാഹി പെട്ടെന്ന് മേശമേൽ നിന്ന് കോഫി എടുത്ത് സമറിന് കൊടുത്തിട്ട് അവിടെ നിന്ന് സ്ഥലം വിട്ടു..അവൾക്ക് മനസ്സിലായി ഇനി അവിടെ നിന്നാൽ ശരിയാകില്ല എന്ന്... സമർ അവളെ കളിയാക്കി കൊല്ലും എന്ന്.. പോരാത്തതിന് അവന്മാർ ആണെങ്കിൽ ഒടുക്കത്തെ സപ്പോർട്ടും...

സമറിന് പക്ഷെ കോഫീ പെട്ടെന്ന് കുടിക്കാൻ സാധിച്ചില്ല...ചിരി നിൽക്കണ്ടേ ആദ്യം...ഷാഹിയുടെ ഓരോരോ പൊട്ടാത്തരങ്ങൾ അവന്റെ ചിരി നിർത്താൻ സമ്മതിച്ചില്ല...കുറുമ്പത്തി...പൊട്ടത്തരങ്ങൾ കാട്ടുക മാത്രമല്ല അത് ചീറ്റിക്കഴിഞ്ഞാൽ അവൾ ഓരോരോ എക്സ്സ്‌പ്രെഷൻ ഇടും...അതാണ് കാണേണ്ടത്...ചിരിച്ചു മണ്ണുകപ്പും...ഏതാപ്പോ ആ പറച്ചിൽ...കൈയൊക്കെ കൂട്ടിത്തിരുമ്മി ഡ്രെസ്സിന്റെ കയ്യൊന്ന് തിരുകി മുകളിലേക്ക് മടക്കിവെച്ചു ലാലേട്ടൻ ചെയ്യുന്നപോലെ തോളൊന്ന് ചെരിച്ചിട്ട് "നിന്നെ ഞാൻ എടുത്തോളാം..."...ചിരിച്ചു ചാവാൻ വേറെ ഒന്നും വേണ്ടാ..പണ്ടത്തെ കുറുമ്പിന് ഇപ്പോളും ഒരു മാറ്റവുമില്ല....തന്റെ കുറുമ്പത്തി കല്യാണി...കുഞ്ചുണ്ണൂലി...?

ഷാഹി അവിടെനിന്ന് മുങ്ങി പെട്ടെന്ന് ബ്രേക്ഫാസ്റ്റും ഫുഡും ഉണ്ടാക്കി ബ്രേക്ഫാസ്റ് എടുത്ത് മേശമേൽ വെച്ചു കുളിക്കാൻ കയറി...അവൾ കുളി കഴിഞ്ഞു ഡ്രസ്സ് ചെയ്തു…സമർ വാങ്ങിത്തന്ന

💬 Comments

View all comments