0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 984

ഉണ്ടാകില്ല പുറമെ അവർക്കെതിരെ ഒരു കേസും കിട്ടിക്കോളും......"....അനു പറഞ്ഞു.....അനുവിന്റെ ആ വാക്കുകൾ എന്നിൽ കുറെ ആശ്വാസം പകർന്നു.......

പക്ഷെ എന്റെ മനസ്സ് എന്റെ കയ്യിൽ അല്ലായിരുന്നു...സമർ കാണിച്ച ക്രൂരത......ഒരു ഭാഗത്ത് നിന്നു നോക്കുമ്പോൾ അത് എന്നെ ഉപദ്രവിക്കാൻ നോക്കിയതുകൊണ്ടാണ് എനിക്കുവേണ്ടിയാണ് അവൻ അങ്ങനെയൊക്കെ ചെയ്തത് എന്നോർക്കുമ്പോൾ ഒരു സന്തോഷം കിട്ടുന്നുണ്ട്...പക്ഷെ ഇത്ര ക്രൂരമായ ശിക്ഷ...അതും അവൻ അത്രയ്ക്ക് വലിയ ശിക്ഷയാണ് കൊടുക്കുന്നത് എന്ന് തോന്നുകപോലും ചെയ്യാതെ......അത് ഓർക്കുമ്പോൾ മനസ്സിൽ കൂടി ഒരു പേടിയും വിറയലും കടന്നു വരുന്നു........പക്ഷെ തന്നോട് അവൻ....ഒരിക്കൽപോലും വേദനിപ്പിച്ചിട്ടില്ല...അത് മനസ്സിനെയായാലും ശരീരത്തെയായാലും......ഒരു തവണ കാണിച്ച കുറുമ്പ് തനിക്ക് വിഷമമായി എന്ന് തോന്നിയ നിമിഷം അവൻ വന്നു എന്നിൽ സന്തോഷം വീണ്ടും നിറയ്ക്കാൻ......അങ്ങനെയുള്ള അവൻ........
സമർ അവളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി നിന്നു........

ക്ലാസിലെ ടീച്ചറിന്റെ അറുബോറൻ ക്ലാസും ഫ്രണ്ട്സുമായി ഉള്ള ചളിയടിയുമൊക്കെ ആയി ഉച്ച പെട്ടെന്ന് ആയി...അനുവും ഗായുവും ഞാനും കൂടെ ക്യാന്റീനിലേക്ക് നടന്നു...

"എന്താ മോളെ ട്രീറ്റ്..."...............അനു ചോദിച്ചു...

"എന്ത് പണ്ടാരം വേണേലും വാങ്ങി തരാം...നീ ഒന്ന് അടങ്ങ്..."...........ഞാൻ പറഞ്ഞു.......

"ഓ..........തമ്പ്രാട്ടി...."......അനു എനിക്ക് എന്നോട് ചിറികോട്ടി........

ഞാൻ മുഷ്ടിചുരുട്ടി പിടിച്ചിട്ട് നല്ല ഇടി കിട്ടും എന്ന് കാണിച്ചു....ഗായു അതുകണ്ട് ചിരിച്ചു....

......ഞങ്ങൾ ഓരോന്ന് പറഞ്ഞുകൊണ്ട് ക്യാന്റീനിലെത്തി.......

"ബിരിയാണി ആക്കാം ഇന്ന്.....".....എന്നുപറഞ്ഞുകൊണ്ട് അനു ക്യാന്റീനിന്റെ ഉള്ളിൽ കയറി....

ഞാനും ഗായുവും അവളുടെ പോക്ക് നോക്കി ചിരിച്ചു.....

"ഇതെന്ത് സാധനമാടീ......"...ഗായു എന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചു.....

"തമ്പുരാനറിയാം........"...എന്ന് പറഞ്ഞു ഞാൻ കൈ മലർത്തി...........

.......ഉള്ളിലേക്ക് പോയ അനു അതാ അതിനേക്കാൾ സ്പീഡിൽ പുറത്തേക്ക് വരുന്നു..........

"എന്താടി....നിനക്ക് അവർ ബിരിയാണി തരൂലാന്ന് പറഞ്ഞോ......"......ഗായു ചിരിച്ചുകൊണ്ട് പറഞ്ഞു......

"ഇവൾ തരാൻ വിചാരിച്ച ബിരിയാണി വേറെ ഒരാൾ കൊണ്ടുപോയി...."......അനു എന്നെ നോക്കിക്കൊണ്ട് പറഞ്ഞു.......

"എന്ത്.......?..".....എനിക്ക് ഒന്നും മനസ്സിലായില്ല....

"ഉള്ളിലേക്ക് പോയി നോക്ക്.......".......അനു എന്നോട് പറഞ്ഞു.......

ഞാനും ഗായുവും കൂടി ഉള്ളിലേക്ക് കയറി.......അവിടെ കണ്ട കാഴ്ച.......അത് എന്റെ ഹൃദയം തകർത്തു.......എന്റെ തല പൊട്ടിപ്പിളരുന്നത് പോലെ തോന്നി.......

അവിടെ.........സമറും വേറെ ഒരു പെണ്ണും.....കാന്റീനിൽ......എന്റെ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ തുള്ളി പൊടിഞ്ഞു വീണു.......

"ഈ ബിരിയാണി തിന്നാൻ നിനക്ക് യോഗമില്ലാതായി മോളേ......"....ഉള്ളിലേക്ക് വന്ന അനു എന്നോട് പറഞ്ഞു.....

അത് എന്റെ സങ്കടം കൂട്ടി.....കണ്ണിൽ നിന്ന് വന്നുകൊണ്ടിരുന്ന കണ്ണുനീർ തുള്ളികളെ തുടച്ചുകൊണ്ട് ഞാൻ ക്യാന്റീനിന് പുറത്തേക്ക് നടന്നു......ഞാൻ വേഗം ക്ലാസ്സിലേക്ക് നടന്നു.....എന്നെ അത് ആകെ തകർത്തുകളഞ്ഞു......

"എടീ.....ഒരുമാതിരി ചേമ്പിലെ സ്വഭാവം

💬 Comments

View all comments