Chapter Title : വില്ലൻ 9 [വില്ലൻ]
രണ്ടുപേരും ചെറുതായി നനഞ്ഞിരുന്നു...........
ഞാൻ എന്റെ തലയിലെ വെള്ളം കളഞ്ഞു...........
നല്ല ശക്തിയുള്ള മഴയായിരുന്നു..........
പെട്ടെന്ന്............
ഇടി വെട്ടി............
മഴ നോക്കിനിന്നിരുന്ന ഷാഹി പേടിച്ചു പിന്നിലേക്ക് പോയി.............
അവൾ എന്നെ നോക്കി...........
ഞാൻ ഷാഹിയെയും............
അവളുടെ കണ്ണിൽ പേടി വന്നുനിറയുന്നത് ഞാൻ കണ്ടു...............
അടുത്ത ഇടി വെട്ടാൻ വേണ്ടി ഞാൻ കാത്തുനിന്നില്ല.............അതിനുമുമ്പ് തന്നെ ഞാൻ ഷാഹിയെ വലിച്ചു എന്റെ മേലേക്ക് ഇട്ടു............
അവൾ എന്റെ ജാക്കറ്റിനുമുകളിൽ കൂടി എന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു.................
പെട്ടെന്ന് ഒരു ഇടി കൂടി വെട്ടി.............
അവൾ എന്നെ ഒന്നുകൂടെ ശക്തിയിൽ കെട്ടിപ്പിടിച്ചു..........അവളിൽ നിന്ന് ഒരു തേങ്ങൽ പുറത്തേക്ക് വന്നു..............
ഞാൻ എന്റെ ജാക്കറ്റിനുമുകളിൽ കൂടി വരിഞ്ഞുമുറുക്കിയിരുന്ന ഷാഹിയുടെ കൈകൾ പിൻവലിപ്പിച്ചു...............
അവൾ എന്റെ കണ്ണിലേക്ക് നോക്കി...............
എന്നെ കൈവിടല്ലേ എന്ന് അവൾ അവളുടെ കണ്ണുകൾ കൊണ്ട് എന്നോട് പറയുന്ന പോലെ എനിക്കുതോന്നി.............
ഞാൻ അവളുടെ കൈകൾ കൊണ്ട് എന്റെ ജാക്കറ്റിനുള്ളിൽ കൂടി എന്നെ കെട്ടിപ്പിടിച്ചു.............
അവൾ എന്റെ നെഞ്ചിൽ തല പറ്റിച്ചു കിടന്നു............അവളുടെ ഏറ്റവും സുരക്ഷിതമായ ഇടത്ത്..............
അവളെ ജാക്കറ്റിനുള്ളിലാക്കിയിട്ട് ഞാൻ പതിയെ ആ ജാക്കറ്റിന്റെ സിബ് പൂട്ടി..............
അവൾ എന്റെ ശ്വാസത്തിന്റെ താളവും ശ്രദ്ധിച്ചുകൊണ്ട് എന്റെ നെഞ്ചിൽ കിടന്നു..............
ഞാൻ അവളുടെ മുടിയിഴകളിൽ തലോടി...........
നനവാർന്ന ആ മുടിയിഴകളിൽ കൂടി എന്റെ വിരലുകൾ പാഞ്ഞു.............
ഒരു കൈ ഞാൻ അവളുടെ പിൻകഴുത്തിൽ വെച്ചു..............അവളുടെ മുടികളിൽ നിന്ന് കിട്ടിയ വെള്ളത്തുള്ളികൾ എന്റെ കൈ അവിടെ നിക്ഷേപിച്ചു............അവൾ പെട്ടെന്ന് ഒന്ന് കുറുകിയിട്ട് പഴയത് പോലെ തന്നെ കിടന്നു..............
ആ ശക്തമായ മഴയിലും അവളുടെ ഹൃദയത്തിന്റെ
💬 Comments
View all comments