Chapter Title : വില്ലൻ 9 [വില്ലൻ]
മുഖത്തില്ലാതെ അയാൾ മറ്റുള്ളവരെ പൊതിരെ തല്ലുന്നത് ആ പയ്യൻ നോക്കിനിൽക്കുന്നത് ഞാൻ കണ്ടു..........അവന്റെ കണ്ണുകളിൽ ഒരു തരി ഭയം പോലും ഞാൻ കണ്ടില്ല..............എന്തോ അവന്റെ ആ നിൽപ്പ് പോലും എന്റെയുള്ളിൽ എന്തൊക്കെയോ പേടി നിറച്ചു.............."...............
"ഞാൻ എന്റെ മകനോട് അതാരാണെന്ന് ചോദിച്ചു............."...........
"അബൂബക്കർ ഖുറേഷിയുടെ ഇളയമകൻ..........സമർ അലി ഖുറേഷി..............."............അവൻ പറഞ്ഞു............
"പക്ഷെ അവനിൽ ഞാൻ അബൂബക്കറിനെ അല്ല കണ്ടത്............അവന്റെ നിൽപ്പും നോട്ടവും ശൈലിയും കൂർപ്പിച്ചുള്ള പുരികവും മുഖത്തിന്റെ ആകൃതിയും ശരീരത്തിന്റെ ഷെയ്പ്പും എന്നിൽ വേറെ ഒരാളെ ഓർമപ്പെടുത്തി............ഒരുപക്ഷെ ആ കണ്ണുകൾ മാത്രം മാറ്റിനിർത്തിയാൽ അത് അയാൾ തന്നെ ആയിരുന്നു............."..........
"ആരാണത്..............."...........നിരഞ്ജന ചോദിച്ചു............
"അഹമ്മദ്...........അഹമ്മദ് ഖുറേഷി.............."...........വൃദ്ധൻ പറഞ്ഞു...............
നിരഞ്ജനയുടെ പുരികം ഉയർന്നു............
"അഹമ്മദ് ഖുറേഷി.....?..........."...........നിരഞ്ജന ചോദിച്ചു.............
"മിഥിലാപുരിയുടെ കൺകണ്ട ദൈവം............മിഥിലാപുരിയിലെ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുൽത്താൻ.........അബൂബക്കർ ഖുറേഷിയുടെ പിതാവ്............"............വൃദ്ധൻ പറഞ്ഞു..............
നിരഞ്ജന വാക്കുകളിലേക്ക് ശ്രദ്ധിച്ചു.............
"എന്നിട്ട്............"...........അവൾ ചോദിച്ചു.............
"ആ ആറടിപൊക്കകാരൻ ബാക്കിയെല്ലാവരെയും തല്ലിയോടിച്ചു............ അപ്പോഴാണ് അയാളുടെ ശ്രദ്ധയിൽ സമർ വന്നു വീഴുന്നത്............."............വൃദ്ധൻ പറഞ്ഞു..............
(സംഭവത്തിലേക്ക്)
"ഹഹ........... ആരിത്............അബൂബക്കറിന്റെ മകനോ..........."............സമറിനെ നോക്കിക്കൊണ്ട് അയാൾ ചോദിച്ചു.............
സമർ ഒന്നും പറയാതെ അവനെ തന്നെ നോക്കി നിന്നു............
"നിന്റെ ജനങ്ങളെയാണ് ഞാനിപ്പോ പട്ടിയെ തല്ലുന്ന പോലെ തല്ലി ഓടിച്ചത്............."..........അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു.............
"നിനക്കറിയാമോ എന്നറിയില്ല............പണ്ട് ഞാൻ നിന്റെ ഉപ്പയുമായി ഒന്ന് കോർത്തിട്ടുണ്ട്.........."...........അയാൾ പറഞ്ഞു.............
സമർ അപ്പോഴും മൗനം തന്നെ..............
"അന്ന് നിന്റെ തന്ത എന്റെയീ വലത്തേ കൈ ഒടിച്ചു................ അന്ന് ഉറപ്പിച്ചതാ നിന്റെ തന്തയ്ക്കൊരു മറുപണി കൊടുക്കണം എന്ന്............."..........അത് പറഞ്ഞിട്ട് അയാൾ സമറിന്റെ അടുത്തേക്ക് നടന്നുവന്നു..............
സമർ ഒരുതരി പോലും പിന്നോട്ട് ചലിക്കാതെ അവനെ തന്നെ നോക്കിനിന്നു...........
"ദൈവം അതിന് ഇത്ര പെട്ടെന്ന് അവസരം ഉണ്ടാക്കി തരും എന്ന് ഞാൻ കരുതിയില്ല............"..........അയാൾ ഒന്ന് ചെറുതായി കുനിഞ്ഞിട്ട് സമറിന്റെ മുഖത്തിന് നേരെ മുഖം കൊണ്ടുവന്നു............
"മോന്റെ ഈ വലത്തെകൈ ഞാൻ അങ്ങ് എടുക്കുവാ കേട്ടോ.........
എന്റെ ചെറിയ ഒരു ആശ്വാസത്തിന്.............."..........സമറിന്റെ മുഖത്ത് നോക്കി അയാൾ അത് പറഞ്ഞു...........
എന്നിട്ട് പോലും അവന്റെ മുഖത്ത് ഒരു ഭാവമാറ്റവും വന്നില്ല.........സമർ അപ്പോഴും അവനെ തന്നെ നോക്കിനിന്നു...........
ഇതുകണ്ട്
💬 Comments
View all comments