Chapter Title : വില്ലൻ [വില്ലൻ]
നിന്നെ കാത്തിരിക്കുന്നത്...എത്രയൊക്കെ കരഞ്ഞാലും ദൈവത്തോട് പ്രാർത്ഥിച്ചാലും ഈ വിധിയിൽ നിന്ന് നിനക്ക് രക്ഷപെടാൻ സാധിക്കില്ല...ജീവൻ വേണമെങ്കിൽ തിരിച്ചുപോ..."
പെട്ടെന്ന് ഷഹന കണ്ണുതുറന്നു... അവൾ സ്വപ്നത്തിൽ കണ്ട ആ രൂപം അവിടെ ഇല്ലായിരുന്നു... അവൾ ആകെ പേടിച്ച് വിയർത്തു... "എന്താ പടച്ചോനേ ഇപ്പൊ ഇങ്ങനെ ഒരു സ്വപ്നം" അവൾ സ്വയം ഉള്ളിൽ ചോദിച്ചു.. അതിന് ഉത്തരമെന്നവണ്ണം ഒരു കാക്ക അവളുടെ അടുത്തൂടെ കരഞ്ഞുപറന്നുപോയി...എന്നാൽ അത് തനിക്ക് ഉള്ള ഉത്തരം ആണെന്ന് മനസ്സിലാക്കാൻ ആ പൊട്ടിപെണ്ണിന് സാധിച്ചില്ല...ബസ് അപ്പോഴും അതിന്റെ ലക്ഷ്യത്തെ തേടി പൊയ്‌ക്കൊണ്ടിരുന്നു... ഷഹന...എല്ലാരും ഷാഹി എന്ന് വിളിക്കുന്ന ഒരു പാവം സുന്ദരി കാന്താരി...ചെറുപ്പത്തിൽ വളരെ കുസൃതിയും കുറുമ്പും കാട്ടി നടന്നിരുന്ന അവൾക്ക് അവളുടെ 16 ആം വയസ്സിനുശേഷം ആ സ്വഭാവം ഉപേക്ഷിക്കേണ്ടിവന്നു... അതിന് കാരണം അവളുടെ ഉപ്പയായ അബ്ദുവിന്റെ മരണം ആയിരുന്നു...ഒരു കാർ ആക്സിഡന്റ് ആയിരുന്നു...അബ്ദു ഓടിച്ചിരുന്ന കാറിനെ ഒരു ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു...നിഗൂഢത അവിടെയും തളംകെട്ടിനിന്നിരുന്നു... എന്നാൽ എല്ലാവര്ക്കും അത് ഒരു സ്വാഭാവിക ആക്സിഡന്റ് ആയിരുന്നു... അതിനുശേഷം ഷെഹനയ്ക്ക് പഴയ ഷാഹി ആകാൻ സാധിച്ചില്ല... അവൾക്ക് അവളുടെ അമ്മ ലക്ഷ്മിയും അനിയൻ ഷാഹിദും മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ... അമ്മ ലക്ഷ്മി... അതെ നാട് ഇളക്കിമറിച്ച ഒരു കല്യാണം ആയിരുന്നു ലക്ഷ്മിയുടെയും അബ്‌ദുവിന്റേതും... അത് കൊണ്ട് തന്നെ അവർക്ക് വേറെ കുടുംബക്കാർ ആരും ഇല്ലായിരുന്നു...എല്ലാവരും അവരെ ഒഴിവാക്കിയിരുന്നു...ജീവിച്ചകാലത് അബ്ദു എല്ലാവര്ക്കും ഒരു പരോപകാരി ആയിരുന്നതുകൊണ്ട് അബ്ദു മരിച്ചതിന്ശേഷം നാട്ടുകാർ അവരെ നല്ലവണ്ണം സഹായിച്ചുപോന്നു... നമ്മുടെ ഷാഹി ആള് കാന്താരി ആണെങ്കിലും പഠിക്കാൻ അവൾ മിടുക്കി ആയിരുന്നു..10 ഇലും പ്ലസ് ടുവിലും അവൾ ഫുൾ എ പ്ലസ്സിൽ തന്നെ പാസ്സായി...എൻട്രൻസ് എഴുതി അവൾ മേറിറ്റിൽ ബാംഗ്ലൂരിലെ ഒരു പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് കരസ്ഥമാക്കി... എന്നാൽ അവളെ തുടർന്ന് പഠിപ്പിക്കാൻ പാവം ലക്ഷ്മിക്ക് ആവതില്ലായിരുന്നു...ഇത് കണ്ട നാട്ടുകാർ ഒരു സമിതി രൂപീകരിച്ച് അവളെ പഠിപ്പിക്കാൻ തീരുമാനിച്ചു...അവിടേക്കാണ് അവളുടെ ഈ യാത്ര... ഷാഹി തന്റെ ബാഗിൽ നിന്നും കുപ്പിയെടുത്ത് വെള്ളം കുടിച്ചു...അവൾക്ക് ഒരു ആശ്വാസം തോന്നി... ആ സ്വപ്നം അവളെ അത്രമാത്രം ഭയപ്പെടുത്തിയിരുന്നു...കോളേജ് തുടങ്ങാൻ ഇനി 2 ദിവസം കൂടി ഉണ്ട്... കോളേജിൽ അഡ്മിഷൻ എടുക്കാൻ വന്നപ്പോൾ ഹോസ്റ്റൽ റൂം ശെരിയായിട്ടില്ലാർന്നു... അടുത്തതവണ വരുമ്പോ റൂം കിട്ടിയിരിക്കും എന്ന് ഹോസ്റ്റൽ വാർഡൻ സൂസൻ ഉറപ്പ് തന്നിരുന്നു... ബസ് ബാംഗ്ലൂരിലേക്ക് എത്താനായിരുന്നു...അവൾ പുറത്തെ കാഴ്ചകൾ ആസ്വദിച്ചു
💬 Comments
View all comments