Chapter Title : വിനയപൂർവം ജയരാജൻ 1 [ഉർവശി മനോജ്]
.."
അതും നിരസിച്ച എന്നോട് ഇത്തവണ മറുപടി പറഞ്ഞത് മഹേഷാണ് ,
"സാർ .. എല്ലാം റെഡിയാണ്.. നമുക്ക് പെട്ടെന്ന് പിരിയാം.. പ്ലീസ് ഒഴിവു പറയരുത് "
മനസ്സില്ലാമനസ്സോടെ ഞാൻ സമ്മതം മൂളി.
പിന്നീട് കാര്യങ്ങളെല്ലാം നടന്നത് വളരെ വേഗത്തിലാണ് , മഹേഷിൻ്റെ വീടിൻ്റെ രണ്ടാം നിലയുടെ ബാൽക്കണിയിൽ ഞങ്ങൾക്കു വേണ്ടി ഒരു മിനി ബാർ സെറ്റായി. ഞാനും മഹേഷും ചിയേഴ്സ് പറഞ്ഞു തുടങ്ങിയെങ്കിലും ഞങ്ങളോടൊപ്പം ഇരിക്കാതെ അല്പം മാറി കൈവരിയിൽ ഇരുന്ന് കൊണ്ട് മദ്യപിക്കുന്ന ലൈൻമാൻ ചന്ദ്രൻ്റെ എന്നോടുള്ള ബഹുമാനത്തിൽ എനിക്ക് മതിപ്പ് തോന്നി. ഏകദേശം മൂന്നു പെഗ്ഗുകൾക്ക് ശേഷം ഞാൻ മഹേഷിനോട് ചോദിച്ചു ,
"മഹേഷ് .. ഞാൻ ചോദിക്കാൻ വിട്ടു പോയി നിങ്ങളുടെ ഫാമിലി ഒക്കെ എവിടെയാണ് ഇവിടെ നിങ്ങള് ഒറ്റയ്ക്കാണോ താമസം ?"
"അല്ല സാർ .. ഭാര്യയും ഉണ്ട് കൂടെ .. ഞാൻ വിളിക്കാം "
അതും പറഞ്ഞ് അയാൾ അകത്തേക്ക് നോക്കി വിളിച്ചു ,
"ഗീതാ … ഒന്ന് ഇവിടേക്ക് വന്നിട്ട് പോകു "
"ഹേയ് .. വേണ്ട .. ഇതുപോലൊരു മദ്യപാന സദസ്സിലേക്ക് ഭാര്യയെ ഒന്നും വിളിക്കേണ്ട കാര്യമില്ല "
"അത് സാരമില്ല സാർ … ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ച് വർഷങ്ങളാകുന്നു.. ഇതു വരെയും കുട്ടികൾ ഒന്നുമില്ല. ഒരുപാട് ചികിത്സ നടത്തി , എല്ലാ ഡോക്ടർമാരും എൻ്റെ കുഴപ്പം ആണെന്നാണ് പറയുന്നത് "
മദ്യത്തിൻ്റെ ലഹരിയിൽ ആണെന്നു തോന്നുന്നു മഹേഷ് കൂടുതൽ സെൻ്റിമെൻ്റൽ ആയി മാറി.
താഴത്തെ നിലയിൽ നിന്നും സ്റ്റെപ്പ് കയറി മുകളിലത്തെ ബാൽക്കണിയിലേക്ക്
💬 Comments
View all comments