Chapter Title : വിനയപൂർവം ജയരാജൻ 1 [ഉർവശി മനോജ്]
അയാൾ.
"സാറ് പറഞ്ഞ രീതിയിലുള്ള മോഡിഫിക്കേഷൻസ് കമ്പനിയിൽ നടത്തണമെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു മുപ്പത് ലക്ഷം രൂപയെങ്കിലും വേണ്ടി വരും.. ദയവു ചെയ്ത് സാറ് സാങ്ഷൻ തരണം, കമ്പനി പ്രവർത്തനം തുടങ്ങിയാൽ ഒരു വർഷത്തിനുള്ളിൽ സാർ പറയുന്ന രീതിയിൽ എല്ലാ മാറ്റങ്ങളും ഞാനവിടെ വരുത്താം "
മഹേഷ് വീണ്ടും എന്നോട് അപേക്ഷിക്കുകയാണ്.
"ഒന്ന് ചെയ്ത കൊടുക്ക് സാറേ .. ഒരാളുടെ ജീവിതം രക്ഷപ്പെടുന്ന കാര്യം അല്ലേ നമുക്ക് ഇതൊക്കെയല്ലേ പറ്റൂ "
ഇത്ര നേരവുമുള്ള ഞങ്ങളുടെ സംഭാഷണം കേട്ട് അമിത ഭയ ഭക്തി ബഹുമാനത്തോടെ എനിക്ക് തൊട്ടരികിൽ കൈയും കെട്ടി നിന്നിരുന്ന ചന്ദ്രൻ പറഞ്ഞു.
ചന്ദ്രൻ മഹേഷിൽ നിന്നും ഇതിനോടകം കൈക്കൂലി വാങ്ങിയിട്ടുണ്ട് എന്നെനിക്ക് മനസ്സിലായി. സത്യത്തിൽ എൻ്റെ മനസ്സിലും ഇപ്പോൾ മഹേഷിനോട് ഒരു അലിവ് തോന്നുന്നുണ്ട്. അത് പുറത്തു കാണിക്കാതെ സീറ്റിൽ നിന്ന് എഴുന്നേറ്റു കൊണ്ട് ഞാൻ പറഞ്ഞു ,
"മഹേഷ് .. ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ രണ്ടു ദിവസം കൊണ്ട് തീരുമാനം അറിയിക്കാം "
"മതി സാറിനെ പോലെ ഒരാളെ നിന്നും എനിക്ക് ഇത്രയും വാക്ക് കിട്ടിയാൽ മതി"
സന്തോഷത്തോടെ എനിക്ക് ഷേക്ക് ഹാൻഡ് നൽകാൻ കൈ നീട്ടി മഹേഷ് പറഞ്ഞു.
കൊറോണ പേടി കാരണം ഷേക് ഹാൻഡ് നിരസിച്ച് തൊഴു കയ്യോടെ ഒരു പുഞ്ചിരി മാത്രം നൽകി അവിടെ നിന്നും ഇറങ്ങാൻ തുടങ്ങിയ എന്നോടായി ലൈൻമാൻ ചന്ദ്രൻ പറഞ്ഞു.
"മഹേഷ് സാറിന് ഒരു ചെറിയ ആഗ്രഹം കൂടി ഉണ്ട് ,സാറുമായി ഒരു ചിയേഴ്സ് പറയണമെന്ന് "
"അത് പിന്നീട് ഒരിക്കൽ ആകാം
💬 Comments
View all comments