Chapter Title : വിനീത, വിവേകിന്‍റെ ചേച്ചി [Smitha]
ഒരു രോമാഞ്ചപ്പെരുമഴയുണ്ടായി.
“ഓ! പെണ്ണുങ്ങള്‍ടെ മൊഖത്ത് നോക്കാത്ത നീയും ചേച്ചി സുന്ദരി ആന്ന് പറയാന്‍ തൊടങ്ങിയോ?”
ശ്രീധര്‍ ചോദിച്ചു.
“ചേച്ചി സുന്ദരിയാ എന്ന് എനിക്ക് ആദ്യം തന്നെ തോന്നീതാ....ചേച്ചിയെപ്പോലെ ഒരു സുന്ദരിപ്പെണ്ണിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, ഒരിടത്തും..പക്ഷെ നിങ്ങളെപ്പോലെ ഊളയല്ല ഞാന്‍...ഐ റെസ്പ്പെക്റ്റ് ഹേര്‍...”
അവനെ പിടിച്ച് ഒരുമ്മ കൊടുക്കാന്‍ തോന്നി അവള്‍ക്ക്.
“ഒഹ്! സമ്മതിച്ചേ...”
ശ്രീധര്‍ അവന്‍റെ നേരെ കൈകൂപ്പി.
“നീ വലിയ റെസ്പ്പെക്റ്റ് ഒന്നും ചെയ്യണ്ട..ആ ക്വാണ്ടം ഫിസിക്സ് എന്ത് കുന്തവാ? അത് ആദ്യം ഒന്ന് പറഞ്ഞുതാ..വല്ല്യ ഒരു ഋഷി!”
മുകളില്‍ ടെറസ്സില്‍ ഓരോന്ന് ഓര്‍ത്ത് ഇരിക്കവേ, വിനീത ഒന്ന് മയങ്ങിപ്പോയി.
“ചേച്ചി..ചേച്ചി...”
പെട്ടെന്ന് മുമ്പില്‍ നിന്നും വിളികേട്ട് അവള്‍ പതിയെ കണ്ണുകള്‍ തുറന്നു.
ആദ്യം ഒന്നും മനസ്സിലായില്ല.
പിന്നെ കണ്ടു, മുമ്പില്‍ വരുണ്‍ നില്‍ക്കുന്നു.
“എന്താ മോനെ?”
അവള്‍ ചോദിച്ചു.
“ഒന്നുമില്ല...”
“അവമ്മാര് മൂന്നും പഠിച്ച് പഠിച്ച് അവിടെ കെടന്ന് ഒറങ്ങുവാ..എനിക്ക് ഉറക്കം ഒന്നും വന്നില്ല..ചേച്ചി തന്നെ ഇരിക്കുവാണേല്‍ വര്‍ത്താനം പറയാം എന്ന് വെച്ചു വന്നതാ..സാരമില്ല, ചേച്ചി ഉറങ്ങിക്കോ...”
അവന്‍ പിന്തിരിഞ്ഞു.
“നിക്ക്! നിക്ക്!!”
അവള്‍ പെട്ടെന്ന് പറഞ്ഞു.
“പഠിച്ച് പഠിച്ച് ഉറക്കം പിടിച്ചെന്നോ? അയ്യോ, അപ്പോള്‍ ടൈം ഒരുപാടായോ? നിങ്ങള് കഴിച്ചില്ലല്ലോ...എന്നാ മോന്‍ പോയി അവരെ വിളിക്ക്...എന്നിട്ട് കഴിച്ചിട്ട് ഉറങ്ങാന്‍ പറ...”
“ഒരു മണിക്കൂര്‍ കഴിയാതെ വിളിച്ചേക്കരുത് എന്നാ അവമ്മാര് പറഞ്ഞെക്കുന്നെ...അല്‍പ്പം കഴിയട്ടെ..ഇപ്പം ഉറങ്ങാന്‍ തൊടങ്ങീതെ ഉള്ളൂ ചേച്ചി...”
അവള്‍ സമീപത്തിരുന്ന മൊബൈല്‍ എടുത്തു.
“സമയം പന്ത്രണ്ട്...”
മൊബൈല്‍ നോക്കി അവള്‍ പറഞ്ഞു.
“ശരി! എന്നാ ഒരു മണിയാകട്ടെ...എന്നിട്ട് വിളിച്ചെഴുന്നെപ്പിച്ച് ചോറ്
💬 Comments
View all comments