Chapter Title : വിനീത, വിവേകിന്‍റെ ചേച്ചി [Smitha]
മെനക്കെട്ട് വീട്ടി വരണത് ചേച്ചിയെ കാണാന്‍ ആന്ന് അറിയുമ്പോ ആര്‍ക്കാ ഇച്ചിരെ നാണം ഒക്കെ വരാത്തെ?”
അവന്‍ പിന്നെ മിററിലേക്ക് നോക്കി.
ചേച്ചി കൈത്തലം കൊണ്ട് മുഖം പാതി മറച്ച് നാണത്താല്‍ പൂത്തുലഞ്ഞ് പുഞ്ചിരിക്കുകയാണ്.
അത് കണ്ടപ്പോള്‍ അവന്‍ ഒന്നമ്പരന്നു.
ഈശ്വരാ, എന്തൊരു ഭംഗിയാണ്!
“അതിനവംമാര് വീട്ടി വരണത് എന്നെ കാണാന്‍ ആ?”
അവള്‍ നാണിച്ച് ചോദിച്ചു.
“ന്‍റെ ചേച്ചി...അവമ്മര്‍ക്ക് കഞ്ഞീം വെള്ളോം ഒന്നും കിട്ടീല്ലേലും കൊഴപ്പവില്ല..ന്നാലും രണ്ടീസം കൂടുമ്പോ ചേച്ചിയെ കാണാണ്ട് ഇരിക്കാന്‍ പറ്റില്ല്യ..അതാ കണ്ടീഷന്‍...”
അത് കേട്ട് അവളുടെ ദേഹം രോമാഞ്ചം കൊണ്ടു.
താന്‍ അതി സുന്ദരിയാണ് എന്ന് അവള്‍ക്ക് ബോധ്യമുണ്ടായിരുന്നു.
ആണുങ്ങള്‍ക്കൊക്കെ തന്നെ കാണുമ്പോള്‍ പരിസരം മറക്കുന്നത്ര ദേഹഭംഗിയും മുഖസൌന്ദര്യവും തനിക്കുണ്ട് എന്നും അവള്‍ അറിഞ്ഞിരുന്നു.
എങ്കിലും അനുജന്‍റെ കൂട്ടുകാരായ ശ്രീധറും ജെയ്സനും വരുണും തന്നോട് അത്ര ഇഷ്ടമാണ് എന്ന അറിവ് അവളെ അമ്പരപ്പിച്ചു.
കാരണം അത്ര ഭംഗിയാണ് ആ കുട്ടികള്‍ക്ക്.
പെണ്‍കുട്ടികള്‍ മത്സരിക്കും അവര്‍ക്ക് വേണ്ടി.
“എന്ന് നിന്നോട് അവമ്മാര് പറഞ്ഞോ?”
അവള്‍ ചോദിച്ചു.
“കണ്ടോ? ദേഷ്യക്കാരി ചേച്ചീടെ ഒരാകാംക്ഷ!”
അവന്‍ ചിരിച്ചു.
“നീ കാര്യം പറ എന്‍റെ വിവേകെ!”
“പിന്നെ പറയാണ്ട്! എപ്പഴും ചേച്ചീടെ സൌന്ദര്യം പറയാനാ അവമ്മാര്‍ക്ക് നേരം...”
“ച്യെ...!”
വിനീത അനിഷ്ട സ്വരത്തില്‍ പറഞ്ഞു.
“നിന്നോട് അങ്ങനൊക്ക്യെ പറയ്യ്വോ അവമ്മാര്? ന്നിട്ട് നീയത് കേട്ട് നിക്ക്യേം! നല്ല അനിയന്‍!”
“അതിനെന്താ?”
വീടിന്‍റെ ഗേറ്റിനുള്ളിലൂടെ ബൈക്ക് കടത്തിക്കൊണ്ട് അവന്‍ പറഞ്ഞു.
“സാധാരണ എന്‍റെ ഏജിലെ ആങ്കുട്ട്യോള് ആരെപ്പറ്റിയ സാധാരണ പറയാറ്? അനു സിതാരയോ നിത്യാ മേനോനോ അല്ലേല്‍ ആലിയാ
💬 Comments
View all comments