Chapter Title : വിനോദ യാത്ര 4 [Vikramadhithyan]
പിടിച്ചു കറക്കി
ങ്‌ഹേ എന്താ ....
കുന്തം കഴിച്ചു കഴിഞ്ഞെങ്കിൽ എണീറ്റ് പോ ചെക്കാ അമ്മ ശാസിച്ചു
ഞാൻ എഴുനേറ്റ് കൈ കഴുകാൻ പോയി
അതേ ഇവന്റെ പ്രായത്തിൽ ഞാൻ ആറു മാസം ഗർഭിണിയാ അമ്മ അച്ഛനോട് പറഞ്ഞു
അതിനു അവനോട് ഇപ്പൊ ഗർഭം ധരിക്കാൻ പറയണോ അച്ഛൻ അമ്മയെ കളിയാക്കി
മോനെ കെട്ടിക്കാറായി മാഷേ
പോടീ അവനെങ്കിലും ജീവിതം ആസ്വദിക്കട്ടെ
അവരുടെ സംഭാഷണങ്ങൾക്കിടയിൽ ഞാൻ റൂമിലേക്ക് നടന്നു
വാതിൽ അടച്ചു കുറ്റിയിട്ടു ഫോൺ എടുത്തു ഓൺ ചെയ്തു
സെറ്റിംഗ്സ് എല്ലാം നോക്കി സൈലന്റ് ആക്കി റേഞ്ച് കുറവാണ് മുറിയുടെ സൈഡിൽ ജനാലയുടെ അടുത്ത് രണ്ടു കട്ട കാണിക്കുന്നുണ്ട്
മൊബൈൽ ഫോൺ എന്നത് പണക്കാരുടെ മാത്രം കയ്യിൽ കാണുന്ന ആഡംമ്പര വസ്തു ആയിരുന്ന കാലമാണത്
സമയം പോവുന്നെയില്ല അവിടന്ന് മാറിയാൽ ചിലപ്പോൾ വിളിക്കുമ്പോൾ കിട്ടിയില്ലെങ്കിലോ ഞാൻ ജനാലക്കൽ തന്നെ നിൽപ്പുറപ്പിച്ചു സമയം 10 ആയി 10.30 ആയി 10.45 ആയി 11 ആയി 12 മണിയും ആയി അവളുടെ കോൾ മാത്രം വന്നില്ല
ഇനി കാത്തിരിക്കുന്നതിൽ കാര്യമില്ല കിടന്നേക്കാം ഞാൻ കട്ടിലിനരുകിലേക്ക് നടന്നു
ചെറിയൊരു വെളിച്ചം മിന്നി തെളിയുന്നു ഫോണിൽ നിന്നാണ്
ഞാൻ കോൾ എടുത്തു
ഹലോ എന്റെ സ്വരം വിറച്ചു
മ്മ്മ്മ് അവിടൊന്നൊരു മൂളൽ മാത്രം ഹലോ ഞാൻ വീണ്ടും വിളിച്ചു ഹലോ ഒരു പതിഞ്ഞ സ്വരം
ആ സ്വരം കാതിൽ പതിച്ചതും എന്റെ ദേഷ്യമെല്ലാം ആവിയായി പോയി
എവിടാരുന്നു പൊന്നെ എത്ര നേരമായി ഞാൻ നോക്കിയിരിക്കുന്നു
സോറി ടാ മമ്മി ഉണ്ടാരുന്നു ഇവിടെ ഇപ്പോഴാ
💬 Comments
View all comments