Chapter Title : വിനോദ യാത്ര 5 [Vikramadhithyan]
ആരോടെന്നില്ലാതെ പറഞ്ഞു ഒരു കുപ്പിയിൽ കുറച്ചു വെള്ളം ആരോ പോലീസുകാരന്റെ കയ്യിൽ കൊടുത്തു ന്നാടാ കുറച്ചു വെള്ളം കുടിക്കു എന്നിട്ട് നിന്റെ മുഖമൊന്നു കഴുകിക്കെ തിരു മോന്ത നന്നയിട്ടൊന്നു കാണട്ടെ ഞാൻ മുഖം കഴുകി കുറച്ചു വെള്ളം കുടിച്ചു വെള്ളത്തിനു ചോരയുടെ ചുവ
സാറേ അവൻ ഓടി രക്ഷപെട്ടാലോ അവനെ പിടിച്ചു കെട്ടിയിടു സാറേ
ആ പോലീസുകാരൻ എന്നെ അടുത്തുള്ള ഒരു ടെലഫോൺ പോസ്റ്റിലേക്ക് ചേർത്ത് നിർത്തി എന്റെ മുണ്ടഴിച്ചു കൈകൾ പുറകിലേക്കാക്കി കെട്ടി പോലീസുകാരൻ എന്റെ പേരും വിലാസവും എല്ലാം ചോദിച്ചു
പോലീസ് ജീപ്പ് തിരിച്ചു വന്നു
സബ് ഇൻസ്‌പെക്ടർ ഇറങ്ങി വന്നു ആ പോലീസുകാരൻ അടുത്ത് ചെന്നു പറഞ്ഞു സാറേ ഇവന്റെ അപ്പനെയും അമ്മയെയും എനിക്കറിയാം രണ്ടു പേരും കോളജിലെ പ്രൊഫസർമാരാ ഇവനും കുഴപ്പക്കാരൻ ഒന്നുമല്ല സാറെ പക്ഷെ ഇവൻ എവിടെ പോയതാ ന്നു മാത്രം ഇത് വരെ പറഞ്ഞില്ല എവിടെ ഇവന്റെ കയ്യിൽ നിന്നും കിട്ടിയെന്ന് പറയുന്ന തൊണ്ടി അയാൾ ആ പ്ലാസ്റ്റിക് കവർ എസ് ഐ ക്കു കൈമാറി
ഡോ ആ പരാതിയിൽ പറയുന്ന സാധനങ്ങൾ ആണോ ഇതെന്ന് നോക്കിയേ കവർ കൂടെയുണ്ടാരുന്ന പോലീസുകാരനെ ഏൽപ്പിച്ചു അയാൾ പരാതി പേപ്പർ എടുത്തു ഒത്തു നോക്കി
അതേ സാറേ തൊണ്ടി മുതൽ മുഴുവനും ഉണ്ട്
താൻ പറഞ്ഞ പോലെ ഇവൻ അത്ര പാവമൊന്നുമല്ല പക്ഷെ ഇവനെ ഇങ്ങനെ കൊണ്ടു പോയാൽ നാളെ ഇവനെന്തേലും പറ്റിയാൽ അത് നമ്മുടെ തലേൽ ആവും അതു കൊണ്ട് ഇവന്റെ തന്തേം തള്ളേം വരട്ടെ എന്നിട്ട് കൊണ്ടു പോവാം
💬 Comments
View all comments