0%

Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]

Author : Kambikathakal Read All Parts 2.9K

അതുകണ്ട് അവർ വളരെ കാര്യമായി ചോദിച്ചു.
“അതാണോ കാര്യം? പറ വിനോദ്… ഞാൻ പഠിപ്പിക്കുന്നതാണോ മനസ്സിലാവത്തെ… അതോ…”
“ മിസ്സിന്റെ ക്ലാസിൽ മാത്രമാണ് പ്രശ്നം..”

അത് കേട്ടപ്പോള്‍ അവർക്കും നല്ല വിഷമം.
“ പറഞ്ഞൂടായിരുന്നോ വിനോദ്? പറയാതെങ്ങനെ അറിയും? എത്ര പ്രാവശ്യം ഞാൻ ക്ലാസിൽ ഫീഡ് ബാക്ക് എഴുതിച്ചിട്ടുണ്ട്! ഒരുവട്ടമെങ്കിലും ഒന്നെഴുതിയിരുന്നേൽ…”
“ എഴുതിയാലും പറഞ്ഞാലും പരിഹരിക്കാന്‍ പറ്റുന്ന കാര്യമല്ലെന്ന് തോന്നി…”
“ അത് ഇയാളങ്ങ് തീരുമാനിച്ചാൽ മതിയോ? ഉറക്കമിളച്ച് പ്രിപ്പയർ ചെയ്താ ഞാന്‍ ഓരോ ലെച്ചറും എടുക്കുന്നെ… കാര്യമറിഞ്ഞായിരുന്നെങ്കിൽ ഒന്ന് ശ്രമിച്ചെങ്കിലും നോക്കാമായിരുന്നല്ലോ….” അവരുടെ സ്വരത്തില്‍ സങ്കടവും ദേഷ്യവും തങ്ങിനിന്നു.
“ ഞാനെന്താ മിസ്സേ എഴുതേണ്ടത്…? നിങ്ങടെ ഈ വെള്ളാരം കണ്ണുകൾ കുത്തിപ്പൊട്ടിക്കാനോ? നിങ്ങടെ സുന്ദരമായ കഴുത്തും തോളിടവും കാണാതിരിക്കാൻ മുടി അമ്മക്കെട്ട് കെട്ടരുതെന്നോ? അതോ ഈ തുടുത്ത് മോഹിപ്പിക്കുന്ന ചുണ്ടുകളിൽ കരി പുരട്ടിക്കൊണ്ട് വരണമെന്നോ…?!” കുറച്ച് നാടകഡയലോഗ് ആയിപ്പോയെങ്കിലും ഞാൻ വികാരവിക്ഷോഭം അഭിനയിക്കുന്നതിൽ കുറവ് വരുത്തിയില്ല.
“ വിനോദ്!” അവർ ഉറക്കെ വിളിച്ചു.
സുന്ദരമായ ആ മിഴികള്‍ കെണിയിലകപ്പെട്ട പേടമാനിന്റേത് പോലെ ഒരു നിമിഷം ഒന്ന് പിടഞ്ഞു. പക്ഷേ അത് ആ നിമിഷത്തേക്കേ ഉള്ളായിരുന്നു. പിന്നെ എന്നെ മുഴുവനായി ദഹിപ്പിക്കുന്നൊരു നോട്ടം. അതിലെ വികാരക്കടൽ എനിക്ക് വായിച്ചെടുക്കാൻ കഴിയില്ലായിരുന്നു.
“ എനിക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല മിസ്സേ… മിസ്സിന്റെ ക്ലാസിൽ സമയം നിൽക്കുന്നതു പോലെ. ക്ലാസിൽ ഞാനും നിങ്ങളും മാത്രമാകുന്നതുപോലെ… കുറച്ചുകാലം മുമ്പുവരെ നിങ്ങളെ എന്റെ ടീച്ചറായിട്ട് ഞാൻ മാത്രമേ കണ്ടിരുന്നുള്ളൂ. പക്ഷേ ഇപ്പോള്‍…. കുറെ അടക്കി. സ്വയം പഴി പറഞ്ഞ് നേരെയാക്കാൻ നോക്കി. അത്

💬 Comments

View all comments