0%

Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]

Author : Kambikathakal Read All Parts 3K

കയ്യില്‍ നിന്നൊരു പേപ്പര്‍ റീനയ്ക്ക് കിട്ടിയെന്ന് കേട്ടല്ലോ…”
“ എന്റെ പേപ്പറായിരുന്നില്ല മിസ്സേ… ഷിയാസിന്റെ ആയിരുന്നു..” ഞാൻ ക്ഷോഭം അഭിനയിച്ച് കണ്ണില്‍ സങ്കടം കലർത്തി. അതുകണ്ട് മഞ്ജുവൊന്ന് പതറിയെങ്കിലും റീന കുലുങ്ങിയല്ല. അവൾ രണ്ടും കലിപ്പിച്ച് തന്നെയിരുന്നു.
“ കോളേജിൽ ലൈനുള്ള ഷിയാസെന്തിനാ റീനയ്ക്ക് പ്രേമലേഖനമെഴുതുന്നത്? സ്വാതിക്ക് എഴുതിയത് മാറികൊടുത്തതാണോ?”
“ പ്രേ… പ്രേമലേഖനമോ?!” ഞാൻ അന്തംവിട്ടു പോയി.
“ അതേ… പ്രേ-മ-ലേഖനം…” മഞ്ജു അക്ഷരങ്ങളോരോന്നും നീട്ടിപ്പറഞ്ഞു. ഞാൻ അമ്പരന്ന് റീനയെ നോക്കി. അവർ ബുക്കില്‍ തല കുമ്പിട്ടിരിക്കുന്നു. എനിക്കല്പം സമാധാനമായി. അവരത് ഇങ്ങനെയെങ്കിലും ആക്കിയെല്ലോ. പേപ്പറിൽ വൃത്തികേട് വരച്ചെന്ന് പറഞ്ഞില്ല, ലക്ഷണം കണ്ടിട്ട് തല്ലിയ കാര്യവും പറഞ്ഞെന്ന് തോന്നുന്നില്ല. അധികം നാറിയില്ല. ഞാൻ ആശ്വസിച്ചെങ്കിലും ഒരുപാട് സന്തോഷിച്ചില്ല. എന്നാലും അത്യാവശ്യത്തിന് പണി കിട്ടാനുള്ളത് ഇപ്പഴും അവര് ചെയ്തിട്ടുണ്ട്. ഒന്നും മിണ്ടാതെ ഞാനൊരു കുറ്റവാളിയെപ്പോലെ നിന്നു. എന്റെ നില്പ് കണ്ട് മഞ്ജു മിസ്സ് തുടര്‍ന്നു.
“ സാരമില്ല വിനോദ്… പഠിക്കുന്ന കാലത്ത് പ്രേമമുണ്ടാവുന്നത് സാധാരണമാണ്. കുടെ പഠിക്കുന്നവരോട്… മറ്റ് ബാച്ചിലുള്ളവരോട്.. ബസ്റ്റോപ്പില്‍ കാണുന്ന പെങ്കൊച്ചുങ്ങളോട്… എന്തിന്, വിനോദിന് തോന്നിയത് പോലെ ഇന്നത്തെ കാലത്ത് ടീച്ചര്‍മാരോട് പോലും തോന്നുന്നത് പതിവാണ്. പക്ഷേ തിരിച്ച് ടീച്ചർന്മാർക്ക് കുട്ടികളോട് തോന്നുന്നത് അപൂര്‍വ്വമാണ്.”
ഞാൻ ഒന്നും മിണ്ടിയില്ല.
“ പക്ഷേ വിനോദ്, മോനേ… പ്രേമം പലവിധത്തിലുണ്ട്. ചിലത് ആത്മാർത്ഥമാണ്. പക്ഷേ കൂടുതലും നേരമ്പോക്കിനും കാര്യം കാണാനും ഒക്കെയാണ്. ഇനി… ആത്മാർത്ഥമായ പ്രേമമാണെന്ന് നമ്മള്‍ കരുതുന്നത് പലതും ആ സമയത്തെ പ്രായത്തിന്‍റെ ചോരത്തിളപ്പില്‍ തോന്നുന്നതാണ്. ഭാവിയില്‍ എന്തായി തീരുമെന്ന് നിങ്ങളൊന്നും ചിന്തിക്കുന്നില്ലെന്നാണ് സത്യം.” ഒരു

💬 Comments

View all comments