0%

Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]

Author : Kambikathakal Read All Parts 3K

എത്താൻ രാത്രിയാവും. ബസ്സിറങ്ങിയാൽ ഒരു ആറേഴ് കിലോമീറ്റര്‍ ഓട്ടോ പിടിച്ചാണ് ഹോസ്റ്റലിൽ എത്തേണ്ടത്. മിസ്സ് വന്നില്ലെങ്കിൽ കൂട്ടിനാരുമില്ല. ഒരു കോളേജുണ്ടെന്ന പേരേയുള്ളൂ. അങ്ങോട്ടൊന്നും അധികം വികസനം വന്ന പ്രദേശമല്ല. ഇടയ്ക്കിടെ മാത്രം ജനവാസമുള്ള… വിജനമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു വഴി. രാത്രിയിൽ അതുവഴി പോകുമ്പോള്‍ ഓട്ടോയിലാണേൽ പോലും പേടി തോന്നും.
ഓട്ടോ കിട്ടിയില്ലെങ്കില്‍ വലഞ്ഞതുതന്നെ. എട്ടുമണി കഴിഞ്ഞാല്‍ കോളേജിന്റെ അങ്ങോട്ട് പിന്നെ ബസ്സൊന്നും ഇല്ല. ഓട്ടോയിലെ യാത്രയിലാണ് ഞാൻ ഭർത്താവിനെ ഫോൺ വിളിക്കാറ്. അപ്പോള്‍ ഒറ്റപ്പെടൽ തോന്നില്ല. ഞങ്ങളിങ്ങനെ ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരിക്കുമ്പോള്‍ എട്ടര ആവുമ്പോഴേക്കും ഓട്ടോ ഹോസ്റ്റലിൽ എത്തും. റീനാ മിസ്സ് ഇല്ലാത്തതിനാൽ ഇപ്പോള്‍ ഇതാണ് പതിവ്.
പക്ഷേ അന്ന് ബസ്സിറങ്ങിയപ്പോൾ ജംഗ്‌ഷനില്‍ ഓട്ടോയോ കടകളോ ഒന്നും കാണുന്നില്ല. സാധാരണ ഗതിയിൽ 8 മണിക്ക് കഴിഞ്ഞും ഇതൊക്കെ കാണേണ്ടതാണ്. ഇത് ആകെ വിജനം. ആകെയൊരു പന്തികേട് തോന്നി.
ഇന്ന് ഹർത്താലോ മറ്റോ ആണോ? ആരെങ്കിലും ഒന്ന് വിളിച്ചുനോക്കാമെന്ന് വിചാരിച്ച് ഞാൻ ഫോണെടുത്ത് വറീതേട്ടനെ വിളിച്ചു. ഞങ്ങളുടെ കോളേജിലെ സെക്യൂരിറ്റിയാണ് വറീതേട്ടൻ. ഈ ജംഗ്‌ഷനടുത്ത് തന്നെയാണ് താമസം. ഇവിടെ എന്ത് സംഭവം നടന്നിട്ടുണ്ടെങ്കിലും വറീതേട്ടന് അറിയാതിരിക്കില്ല. ഫോൺ റിങ് ചെയ്യുമ്പോഴും ആ ഇരുട്ടിൽ ഞാൻ വല്ലാതെ പരിഭ്രമിച്ചു വിയർക്കുകയായിരുന്നു. അടുത്തുളള മരങ്ങളില്‍ നിന്ന് ചീവിടിന്റെ ഇരമ്പലുകൾ മുഴങ്ങി എന്നെ പേടിപ്പിക്കുന്നു.
“ പണിയാണല്ലോ ടീച്ചറേ.. ഇനിയിപ്പൊ എന്ത് ചെയ്യും?” വറീതേട്ടൻ ആശങ്കയോടെ പറഞ്ഞു.
“ എന്താ ചേട്ടാ… എന്താ പ്രശ്നം?”
“ ഇന്ന് വൈകിട്ട് ആറിന് സെക്കന്റ് ഇയറിലെ നമ്മുടെ മിഥുന്‍ ലാലിനെ എതിർപ്പാർട്ടികാർ കോളേജ് ഹോസ്റ്റലില്‍

💬 Comments

View all comments