Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]
അതാണെന്റെ വീട്…” അവൻ ചൂണ്ടിക്കാണിച്ചു കൊണ്ട് വരമ്പിലേക്ക് ഇറങ്ങി. വരമ്പ് ചെന്നവസാനിക്കുന്ന പ്രദേശത്ത് തീർത്തും ഒറ്റപ്പെട്ട… ഓടുകൾ അങ്ങിങ്ങ് പൊളിഞ്ഞ പഴകിയ വീട് കണ്ടപ്പോള്‍ ഞാനൊന്ന് കിടുങ്ങി. ഇവിടെയാണോ ഇവൻ താമസിക്കുന്നത്?
പാതിമനസ്സോടെ ആ പാടവരമ്പിലൂടെ അവരെ അനുഗമിക്കുമ്പോള്‍ അങ്ങേക്കരയിലെ അടയ്ക്കാമരങ്ങൾ നിലാവിൽ ഉയർന്നുനിൽക്കുന്ന യക്ഷികളെപ്പോലെ എന്നെ ഭയപ്പെടുത്തി. രാത്രിയുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യത്തിനിടയിലും വല്ലാത്ത വിജനതയും അതിലേറെ നിഗൂഢതയും. രഹസ്യങ്ങളുടെ കലവറയാണ് ആ കൊച്ചുവീടെന്ന് എനിക്ക് തോന്നി. ഛെ… വേണ്ടിയിരുന്നില്ല. ഇതിലും ഭേദം പതിനൊന്നരയുടെ ബസ് കാത്ത് സ്റ്റോപ്പിൽ നിൽക്കുന്നതായിരുന്നു.
വിനോദ് ഷൂസൂരി ഷിയാസിന് പിന്നാലെ അകത്തേക്ക് കയറിയപ്പോൾ ഞാന്‍ പുറത്തുതന്നെ നിന്നു, അവന്റെ ഉമ്മ സ്വീകരിക്കാൻ വരുമെന്ന് കരുതി. എന്നാല്‍ ആരെയും കണ്ടില്ല.
“ കേറി വാ… എന്താ അവിടെത്തന്നെ നിന്ന് കളഞ്ഞത്..? ഞങ്ങള്‍ പാവങ്ങളുടെ വീടായതു കൊണ്ടാണോ?” ഇട്ടുവച്ചിരുന്ന കാപ്പി ഞങ്ങള്‍ക്ക് നേരെ നീട്ടി ഷിയാസ് വിഷമം ഭാവിച്ചു.
അത് കണ്ടപ്പോള്‍ എനിക്ക് വീണ്ടും ഫീലായി. അയ്യേ, ഈ ചെക്കൻ എന്നെപ്പറ്റി ഇങ്ങനൊക്കെയാണോ ധരിച്ച് വച്ചേക്കുന്നത്? അവന്റെ ആതിഥ്യം സ്വീകരിച്ച് ഞാൻ അകത്തേക്ക് കേറി. അറ്റകുറ്റപ്പണികൾ നടത്താത്തതിന്റെ കുറവ് അവന്റെ വീട് വിളിച്ചുപറയുന്നുണ്ട്. കഴുക്കോലിൽ ഒരിടത്ത് വൈക്കോല് തൂങ്ങിക്കിടക്കുന്നു. അണ്ണാൻ കൂട് കൂട്ടിയതിന്റേതാണെന്ന് തോന്നുന്നു.
“ ഉമ്മയെവിടെ….” ഞാന്‍ കാപ്പി ഊതിക്കുടിച്ചുകൊണ്ട് ചോദിച്ചു.
“ വാ കാണിക്കാം…” ഷിയാസ് ഞങ്ങളെ അടുത്ത മുറിലേക്ക് കൂട്ടിക്കൊണ്ടു പോയി.
അവിടെ കിടക്കയിൽ ഒരു സ്ത്രീ അവശയായി കിടക്കുന്നത് കണ്ട് ഞാനൊന്ന് അമ്പരന്നു.
“ ഇതാണെന്റെ ഉമ്മ. ഖദീജ. സ്ട്രോക്ക് വന്ന് ഒരു വശം തളർന്നതാ… ഇപ്പോള്‍ ഒന്ന് സംസാരിക്കുന്നത് പോലും കഷ്ടിയാ…”അവന്റെ വാക്കുകളില്‍ നിരാശ നിഴലിച്ചുനിന്നു.
“ അറിഞ്ഞില്ലായിരുന്നെടാ… സാരമില്ല… ദൈവം ഇഷ്ടപ്പെടുന്നവരെയാ കൂടുതല്‍ പരീക്ഷിക്കുക… അങ്ങനെ കരുതിയാല്‍ മതി.” ഞാൻ പറഞ്ഞു. അല്ലാതെ എന്ത് പറയാന്‍.
“ ങ്ഹാ… അതൊക്കെ അങ്ങനെ കിടക്കും ടീച്ചറെ… ഞങ്ങള് ഇവന്റെ പിറന്നാള് പ്രമാണിച്ച് ഇവിടായിരുന്നു കൂടിയത്. മുറത്ത് നല്ലൊന്നാന്തരം കപ്പ വേവിച്ച് വച്ചിട്ടുണ്ട്… ടാ… നീ വന്നൊന്ന് നോക്കിയേ.. ടീച്ചർക്ക് കൊടുക്കാനുള്ളതല്ലേ?”
“ എനിക്കൊന്നും വേണ്ടടാ… വിശപ്പില്ല. വെറുതെ എന്തിനാ
💬 Comments
View all comments