Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]
മാത്രം.
അതല്ലാതെ നേരിട്ട് ഇടപെടേണ്ടത് ഇതുപോലുള്ള ചീള് പെണ്ണുകേസിനല്ല… ഞാൻ വിചാരിച്ചിടത്ത് കിട്ടണം എനിക്ക് അവന്മാരെ…”
“ കിട്ടുമെടീ… നമ്മള്‍ വിചാരിക്കുന്നിടത്ത് തന്നെ അവന്മാരെ കിട്ടും… മിഥുൻ ലാൽ നിന്റെ കാമുകന്‍ മാത്രമായിരുന്നില്ല, എന്റെ എട്ടൻ കൂടിയായിരുന്നു. ഒരുമിച്ച് ഒരേ വയറ്റിൽ പിറന്ന എന്റെ കൂടെപ്പിറപ്പ്… അവന്റെ ചോരയ്ക്ക് നമ്മൾ കണക്ക് ചോദിച്ചിരിക്കും… അവന്മാരുടെ സർവ്വതും നമ്മള്‍ നശിപ്പിക്കും…” ആരതിയുടെ കൃഷ്ണമിഴികളിൽ പകയുടെ തീഗോളങ്ങൾ പാറി. അതിനെ കെടുത്താനെന്നോണം ട്രീസ അവളുടെ നെറുകയില്‍ ചുംബിച്ചു. പിന്നെ പതിയെ ആരതിയെ അവളിൽനിന്ന് അടർത്തിമാറ്റി.
പെണ്ണുടലുകൾ പിണഞ്ഞതിന്റെ ഫലമായി എയർ കണ്ടീഷന്റെ തണുപ്പിലും അവരിരുവരും വിയർത്തൊട്ടിയിരുന്നു. കുറച്ച് മുമ്പ് കത്തിക്കാളിയ കാമാവേശത്തിൽ പൊടിഞ്ഞ വിയർപ്പുകണങ്ങളെ കഴുകിക്കളയാൻ ടീസ്ര എഴുന്നേറ്റു. ബാത്ത് ടൗവ്വൽ ഉടുത്ത് അർദ്ധ നഗ്നയായി ബാത്ത്രൂമിലേക്ക് നടക്കവേ വഴിയിലൊന്ന് നിന്നു.
പിന്നെ ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന എന്റെയും ഷിയാസിന്റെയും സ്വാതിയുടെയും ഗ്രൂപ്പ് ഫോട്ടോയിൽ ഒരുനിമിഷം നോക്കിനിന്നു. കത്തിക്കുത്തുകളേറ്റ് വികൃതമായ അതിന്റെ പ്രതലത്തിൽ കണ്ണുനട്ട് അവൾ ലാമ്പിൽ നിന്ന് തീനാളം സിഗരറ്റിലേക്ക് പകർന്നു. കുത്തേക്കാതെ ബാക്കി വച്ചിരുന്ന എന്റെ ചുണ്ടുകളിൽ തഴുകി ചുരുളുകള്‍ വിട്ടു.
“ ഉടലിലിലൊരു അല്പം ജീവൻ ബാക്കിവച്ച് വിനോദിനെ മാത്രം എനിക്ക് വേണം...”
ശാന്തത അഭിനയിക്കാന്‍ പഠിപ്പിച്ചിരുന്ന ആ കണ്ണുകളിൽ ഒരു നിമിഷം അഗ്നി സ്ഫുരിച്ചു… പിന്നെ ഒടുങ്ങാത്ത പകയോടെ എന്റെ ചുണ്ടിലേക്ക് അവൾ സിഗരറ്റ് ആഞ്ഞ് കുത്തിയമർത്തി.
അപ്പോള്‍ അവളുടെ മാദകത്വം തുളുമ്പുന്ന അർദ്ധ നഗ്നമേനിയെ ആരതി അതിശയത്തോടെ നോക്കിക്കാണുകയായിരുന്നു. ഭംഗിയെഴുന്ന ആ ചുടലയക്ഷിയുടെ പ്രതികാരദാഹം ആസ്വദിച്ച് അവളുടെ മുഖത്ത് ക്രൂരമായ ഒരുതരം നിസംഗത പടർന്നു.
💬 Comments
View all comments