Chapter Title : വിനോദയാത്ര 3 [ജെറി പനലുങ്കൾ]
ഇറങ്ങി, സ്കൂട്ട്ടറിൻ്റെ അടുത്ത് കുറച്ചു നേരം എന്തോ ആലോചിച്ചു നിന്ന്. പിന്നീട് സ്കൂട്ടർ സ്റ്റാർട്ട് ആക്കി സ്കൂളിലേക്ക് പുറപ്പെട്ടു. എൻ്റെ ഗതി കെട്ട അവസ്ഥക്ക് ഒരു താൽക്കാലിക വിരാമം ലഭിച്ചു..എങ്കിലും സംഗതി സോൾവ് ആയി എന്ന് ഉറപ്പില്ല..അമ്മ എന്തൊക്കെ ചെയ്യും എന്ന് ഞാൻ മനസ്സിൽ കണക്കു കൂട്ടി. ഇനി കന്യാകുമാരി കഥ ഞാൻ ചുമ്മാതെ ഉണ്ടാക്കിയത് ആണ് എന്ന് പറഞ്ഞാലോ? എനിക്ക് ഒരു തെളിവും കൊടുക്കാൻ ഇല്ല..
എന്നാലും ഞാൻ ഒളിഞ്ഞു നോക്കാൻ വേണ്ടി വലുതാക്കിയ തുള ഒരു തെളിവ് ആയി അമ്മയുടെ പക്കൽ ഉണ്ട് താനും. ഇങ്ങനെ പല കണക്കു കൂട്ടലുകൾ നടത്തി ഞാൻ ഇരുന്നു. അന്നേ ദിവസം ഞാൻ ഒന്നും കഴിച്ചില്ല, കണ്ണുനീർ നിൽക്കുന്നുമില്ല, ഇപ്പൊൾ തോന്നുന്നു ഒന്നും വേണ്ടിയിരുന്നില്ല എന്ന്..എങ്ങനെ ഒക്കെയോ ഞാൻ സമയം തള്ളി നീക്കി, ആഹാരം കഴിക്കാതെ കരഞ്ഞു കരഞ്ഞു എൻ്റെ മുഖം വാടി, കണ്ണുകൾ കലങ്ങി. എപ്പോളോ ഞാൻ തളർന്നു സോഫയിൽ കിടന്നു മയങ്ങി പോയി.
കോളിങ് ബെൽ ശബ്ദം കേട്ട് ഞാൻ ഉണർന്നു..കാലിൽ വീണ്ടും ഒരു തരിപ്പ്, തലയുടെ പിൻഭാഗത്ത് ഒരു വലിച്ചിൽ... എന്തി വലിഞ്ഞു ഞാൻ കതകു തുറന്നു..അമ്മ എൻ്റെ മുഖത്തേക്ക് നോക്കി, ഒന്നും പറയാതെ റൂമിൽ പോയി. ഞാൻ സോഫയിൽ തന്നെ കുത്തി ഇരുന്നു. അകത്തു എന്തൊക്കെയോ ശബ്ദം , അമ്മ അടുക്കളയിൽ ആണ്. എങ്ങനെ അവരും ആയി ഒരു സന്ധി സംഭാഷണം തുടങ്ങണം എന്ന പ്ലാന്നിങ്ങിൽ ഞാൻ ഇരുന്നു. ഒരു ട്രേയിൽ ചായയും കുറച്ചു ബിസ്ക്കറ്റ് ഉം ആയിട്ട് അമ്മ വരുന്നു. ചായ
💬 Comments
View all comments