Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
ആറുമാസമായി.
"ആദ്യം ഒറ്റയ്ക്ക് വരാമെന്ന് തന്നെയാണ് കരുതിയത്. പക്ഷേ അവൾ ഒരുപാട് നിർബന്ധിച്ചു. പിന്നെ വീട്ടിലുള്ളവരും പറഞ്ഞു ഒറ്റയ്ക്ക് ആക്കിയിട്ട് പോകണ്ടാന്ന്. ഞാൻ പറഞ്ഞതാണ് ഇവിടെ വന്നാൽ ഞാൻ കേസിന്റെ തിരക്കിലാകും.
ഇതൊന്നും പ്രശ്നമല്ല എന്ന് പറഞ്ഞു കൂടെ വന്നതാണ്. വീട്ടിൽ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ. ഞാൻ പോയി കഴിഞ്ഞാൽ പിന്നെ ആള് ഒറ്റയ്ക്കാണ്...
അതാണ് കൂടെ വരാനുള്ള കാരണം" ഗീത നിൽക്കുന്ന മുറിയിലേക്ക് നോക്കിക്കൊണ്ട് വിനോദ് പറഞ്ഞു.
"ഫാമിലി കൂടെയുണ്ടെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി നല്ല കോട്ടേഴ്സ് കിട്ടിയേനെ. ഇതിപ്പോ ഫാമിലി കൂടെയില്ല എന്ന് കരുതി അറേഞ്ച് ചെയ്തിരിക്കുന്നത് ബാച്ചിലേഴ്സ് കോട്ടേഴ്സ് ആണ്."
"ഓ അത് സാരമില്ല സൽമാൻ... ഇവിടെ വന്നു കഴിഞ്ഞ് ചന്ദ്രശേഖർ സാർ വിളിച്ചിരുന്നു. സാറും അപ്പോൾ ഇത് പറഞ്ഞു.... വേണമെങ്കിൽ എങ്ങനെയും ഫാമിലി കോർട്ടേഴ്സ് അറേഞ്ച് ചെയ്യാം എന്നും പറഞ്ഞു....
ഞാനാണ് വേണ്ട എന്ന് പറഞ്ഞത്. ആകെ അഞ്ചുദിവസത്തെ കാര്യമല്ലേ ഉള്ളൂ. ഇവിടെ ഇപ്പോൾ തന്നെ 3 ബെഡ്റൂം ഉണ്ട്. ഒരു ബെഡ്റൂം ഞങ്ങൾ രണ്ടുപേരും കൂടി യൂസ് ചെയ്തോളാം.
സൽമാൻ വീട്ടിലേക്ക് പോകുന്നുണ്ടോ? ഇല്ലെങ്കിൽ സൽമാന് മറ്റ് ബെഡ്റൂം യൂസ് ചെയ്യാമല്ലോ..."
"ഒരുപാട് ലേറ്റ് ആയാൽ ഞാൻ പോകുന്നില്ല. പിന്നെ കോൺസ്റ്റബിൾ വിജയനും ഇവിടെ തന്നെയാണ് ബെഡ്റൂം. അത് അസൗകര്യമാണെങ്കിൽ നമുക്ക് അവനെ മാറ്റാം."
അത്രയും പറഞ്ഞിട്ട് സൽമാൻ ഉടുത്തിരുന്ന ലുങ്കി ഒന്നുകൂടി അഴിച്ചുടുത്ത് മടക്കിക്കുത്തി.
"ഏയ്... മാറ്റേണ്ട കാര്യം ഒന്നും ഇല്ല... ഇവിടെ ഇപ്പോൾ മൂന്ന് ബെഡ്റൂം ഉണ്ട്. ഈ പറഞ്ഞ വിജയനും വരുവാണെങ്കിൽ അയാൾ
💬 Comments
View all comments