Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
മറ്റേ മുറിയിൽ കിടന്നോളുമല്ലോ..."
ഓഫീസ് മുറിയിൽ തന്നെയുള്ള കസേര വലിച്ചിട്ട് അതിലേക്ക് ഇരുന്നുകൊണ്ട് വിനോദ് പറഞ്ഞു.
മലപ്പുറത്തെ പോലീസ് കോട്ടേഴ്സിലെ ബാച്ചിലേഴ്സ് കോർട്ടേഴ്സിലാണ് സൽമാനും വിനോദും പിന്നെ വിനോദിന്റെ ഭാര്യ ഗീതയും ഇപ്പോഴുള്ളത്. ആകെ മൊത്തം നാലു മുറികൾ ആണുള്ളത്.
അതിലെ ഒരു മുറി ഓഫീസ് റൂം പോലെ സെറ്റ് ചെയ്തിരിക്കുകയാണ്. ബാക്കി മൂന്നു ബെഡ്റൂം. പിന്നൊരു ഹാളും പിന്നെ കിച്ചണും ഉണ്ട്.
ഹാളിനോട് ചേർന്നു തന്നെ ഒരറ്റാച്ചഡ് ബാത്റൂം ഉണ്ട്. മൂന്നു മുറികളിൽ ഒരെണ്ണം വലുതാണ്. വലിയ ബെഡ്റൂമിൽ ഒരു ചെറിയ അറ്റാച്ച്ഡ് ബാത്റൂം ഉണ്ട്.
ആ ബെഡ്റൂമാണ് വിനോദും ഗീതയും എടുത്തിരിക്കുന്നത്. അല്പം പഴക്കം ചെന്ന വീടാണ് ബാച്ചിലേഴ്സ് കോർട്ടേഴ്സ്.
അപ്പോഴേക്കും കയ്യിൽ ആവി പറക്കുന്ന ചായയുമായി ഗീത അവർ രണ്ടുപേരും ഉള്ള മുറിയിലേക്ക് വന്നു.
"ദാ... ചായ..." ഗീത ചായ അവർക്ക് നേരെ നീട്ടി.
"ചായ ഉണ്ടാക്കാനുള്ളതൊക്കെ അവിടെ ഉണ്ടായിരുന്നോ? " ഗീതയുടെ കയ്യിൽ നിന്നും ചായ വാങ്ങിയിട്ട് വിനോദ് ചോദിച്ചു.
"തേയിലയും പഞ്ചസാരയും പാലും എല്ലാം ഉണ്ടായിരുന്നു. കാപ്പിപ്പൊടി നോക്കിയിട്ട് കണ്ടില്ല. അതുകൊണ്ട് ഞാൻ ചായ ഉണ്ടാക്കി." വിനോദിന് ചായ അത്ര ഇഷ്ടമല്ല കാപ്പിയാണ് അവൻ കുടിക്കുന്നത്.
പക്ഷേ ഗീത ഉണ്ടാക്കി കൊടുത്തു കഴിഞ്ഞാൽ അവൻ കുടിച്ചോളും.
"ഞാൻ അങ്ങനെ ചായ ഒന്നും കുടിക്കാറില്ല എന്നാലും ഉണ്ടാക്കിക്കൊണ്ട് വന്ന സ്ഥിതിക്ക് ഒരെണ്ണം കുടിക്കാം" അങ്ങനെ പറഞ്ഞുകൊണ്ട് സൽമാൻ ഗീതയുടെ കയ്യിൽ നിന്നും ചായ വാങ്ങി.
ചായ വാങ്ങുന്നതിനിടയിൽ അവൻ അടിമുടി ഗീതയെ ഒന്നു നോക്കി.
സ്പെഷ്യൽ ഡ്യൂട്ടി ഇട്ടിരിക്കുന്നതിനാൽ യൂണിഫോം നിർബന്ധമില്ല.
💬 Comments
View all comments