Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
ഇവിടെ ഉണ്ടാകും. ഗീത ഒറ്റയ്ക്ക് ആകുമെന്നുള്ള പേടി വേണ്ട... വിനോദിന് ബുദ്ധിമുട്ടാണെങ്കിൽ വേണ്ട..."
"നോക്കാം..." സൽമാന്റെ മുഖത്ത് നോക്കാതെയാണ് വിനോദ് മറുപടി പറഞ്ഞത്.
"ഞാനൊന്ന് വാഷ്റൂമിൽ പോയിട്ട് വരാം..." അങ്ങനെ പറഞ്ഞുകൊണ്ട് സൽമാൻ അവിടെനിന്നിറങ്ങി. സൽമാൻ പറഞ്ഞതിന് മറുപടിയൊന്നും വിനോദ് പറഞ്ഞില്ല. അവനൊന്നു മൂളി കേൾക്കുക മാത്രമാണ് ചെയ്തത്.
ബാത്റൂമിലേക്ക് നടക്കുമ്പോൾ സൽമാൻ വിനോദിനെ ഒന്ന് തിരിഞ്ഞു നോക്കി. മനസ്സിൽ ചില ഉദ്ദേശങ്ങൾ ഒക്കെ വെച്ചാണ് സൈറ്റിൽ പോകുന്ന കാര്യം വിനോദിനെ സൽമാൻ ഒന്ന് ഓർമിപ്പിച്ചത്.
ശരിക്കും ഇന്ന് തന്നെ പോകണം എന്ന് ഒരു നിർബന്ധവുമില്ല. അവൻ മനസ്സിൽ എന്തൊക്കെയോ ആലോചിച്ചു. അങ്ങനെ ആലോചിച്ചു നടന്ന് അവൻ ബാത്റൂമിൽ കയറി. അപ്പോഴും അവന്റെ കയ്യിൽ ഫോൺ ഉണ്ടായിരുന്നു.
ഈ സമയം ഗീത ബെഡ്റൂമിൽ ബെഡ് ഒക്കെ അറേഞ്ച് ചെയ്യുകയായിരുന്നു. ധരിക്കാനുള്ള വസ്ത്രങ്ങൾ മാത്രമല്ല ബെഡ്ഷീറ്റും അവൾ കയ്യിൽ കരുതിയിരുന്നു. എല്ലാം അറേഞ്ച് ചെയ്തതിനുശേഷം അവൾ മുറിയിലുള്ള അലമാരകൾ ഒക്കെ ഒന്ന് വെറുതെ തുറന്നു നോക്കി.
ആ മുറി ആരും സ്ഥിരമായി ഉപയോഗിക്കുന്നതല്ല എന്ന് വിനോദ് അവളോട് പറഞ്ഞിരുന്നു.
ആകെ രണ്ട് അലമാരകളുണ്ട് ആ മുറിയിൽ. ഒരു അലമാര പൂർണമായും ഒഴിഞ്ഞിരിക്കുകയാണ്. കൊണ്ടുവന്ന ബാഗും വസ്ത്രങ്ങളും ഒക്കെ അവൾ ആ ആലമാരയിൽ വെച്ചു.
എന്നിട്ട് വെറുതെ അവൾ അടുത്ത അലമാര ഒന്ന് തുറന്നു നോക്കി. അതിൽ ചില യൂണിഫോമും ബാഗും പിന്നെ മറ്റുചില വസ്ത്രങ്ങളും ഒക്കെ വച്ചിട്ടുണ്ട്.
അവൾ ആ അലമാര അടയ്ക്കാനായി ഒരുങ്ങിയപ്പോൾ വസ്ത്രങ്ങൾക്കടിയിൽ ചില പുസ്തകങ്ങൾ ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചു. എന്തായാലും വെറുതെ ഇരിക്കുകയല്ലേ. പുസ്തകങ്ങൾ
💬 Comments
View all comments