0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 125.2K

അവൻ വിനോദിനോട് പറഞ്ഞു.

"അല്ല... വിനോദ്... അവസാനമായിട്ട് ഞാൻ ഒന്നുകൂടി ചോദിക്കുകയാണ്. ഫാമിലി ആയതുകൊണ്ട് തന്നെയാണ് ചോദിക്കുന്നത്. അവനോട് എന്ത് പറയണം.?" ഇൻകമിംഗ് കോൾ അറ്റൻഡ് ചെയ്യാതെ വിനോദിനെ നോക്കിക്കൊണ്ട് സൽമാൻ ചോദിച്ചു.

"എനിക്കും എന്റെ വൈഫിനും നോ പ്രോബ്ലം. അവൻ വേറെ റൂമിൽ അല്ലേ കിടക്കുന്നത്. അവൻ ആരെയാണെന്ന് വെച്ചാൽ കൊണ്ടുവന്നോട്ടെ. നോ ഇഷ്യൂ..."

വിനോദ് വളരെ നിസ്സാരമട്ടിൽ പറഞ്ഞു. സൽമാന് അത് കേട്ടപ്പോൾ സന്തോഷമായി. അവൻ ഇൻകമിംഗ് കോൾ അറ്റൻഡ് ചെയ്തു.

"ഹലോ.. ങാ... വിജയാ.... ഡാ.... ഞാൻ പുള്ളിയോട് സംസാരിച്ചു പുള്ളിക്ക് കുഴപ്പമൊന്നുമില്ല. വിനോദിന് പ്രശ്നം ഒന്നുമില്ല." അത്രയും പറഞ്ഞ് അവൻ മറുതലക്കൽ നിന്ന് എന്താണ് പറയുന്നത് എന്ന് ശ്രദ്ധിച്ചു കേട്ട് നിന്നു.

"അതെയോ.... ആ... എന്നാ നീ ഇങ്ങു വാ നമുക്ക് വന്നിട്ട് വേണ്ടത് എന്താന്ന് വച്ചാൽ ചെയ്യാം..." അത്രയും പറഞ്ഞിട്ട് സൽമാൻ ഫോൺ കട്ട് ചെയ്തു.

"ഞാൻ കുറച്ചു മുമ്പ് കൊണ്ടുവരേണ്ട എന്ന് പറഞ്ഞിരുന്നു അവനോട്... അതുകൊണ്ട് അവൻ അവരെ വിളിച്ചു പറഞ്ഞിരുന്നു... വരണ്ടാന്ന്... ഇനിയിപ്പോ വന്നിട്ട് വിളിക്കാം എന്നൊക്കെയാണ് അവൻ പറയുന്നത്...."

"അതിപ്പോ വന്നിട്ട് നിങ്ങൾ എന്താന്ന് വച്ചാൽ ചെയ്... ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ല... പിന്നെ കൊണ്ടുവരുന്നത് തീരെ പരവെടി ആയിട്ടുള്ള ഒന്നിനെയും അല്ലല്ലോ അല്ലേ..."

അങ്ങനെ പറഞ്ഞിട്ട് വിനോദ് കമ്പ്യൂട്ടർ ഇമെയിൽ ചെക്ക് ചെയ്തു.

"ഏയ് അങ്ങനെയുള്ള ഒന്നുമില്ല. ഇതൊക്കെ സ്റ്റാൻഡേർഡ് ടീമുകളാണ്. കണ്ടു കഴിഞ്ഞാൽ വലിയ കുടുംബത്തിലെ ആണെന്ന് തോന്നും.... പിന്നെ വിനോദ്... ബുദ്ധിമുട്ടില്ലെങ്കിൽ വിജയൻ വന്നു കഴിഞ്ഞാൽ നമുക്ക് സൈറ്റ് വരെ ഒന്ന് പോകാം...

വിജയൻ

💬 Comments

View all comments