0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 143.7K

ചെറുപ്പം ആണ്. ഇങ്ങനെയുള്ളവർ ഒന്നും അങ്ങനെ ചെയ്യില്ല സാറേ... പിന്നെ നല്ല തണ്ടും തടിയുള്ള ആളാണ് വിനോദ് സാർ...

അടിക്കും ഇടിക്കും പിന്നെ കയ്യും കണക്കും ഒന്നും ഉണ്ടാവില്ല."

"വിനോദ് വർഗീസ് സാറിനെ പോലെ ആണെന്ന് ഞാൻ പറഞ്ഞില്ല... പക്ഷേ ഒരു സാധ്യതയുണ്ട്... നീ എന്തായാലും ഒന്ന് ട്യൂൺ ചെയ്തു നോക്ക്.

എനിക്ക് നിന്റെ അത്ര കണ്ട്രോളും ടെക്നിക്കും ഇല്ല. എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുകയാണെങ്കിൽ ഞാൻ സോൾവ് ചെയ്തോളാം. ആ ഉറപ്പ് കിട്ടിയ പോരെ നിനക്ക്? "

"അങ്ങനെയാണെങ്കിൽ ഓക്കെ സാറേ ഞാൻ ഒന്ന് മുട്ടി നോക്കാം... ശരി വന്നിട്ട് കാണാം..."

"ശരി നീ വാ... " അങ്ങനെ പറഞ്ഞിട്ട് സൽമാൻ ഫോൺ കട്ട് ചെയ്തു. വാഷ് റൂമിൽ നിന്ന് മൂത്രമൊഴിച്ചതിനുശേഷം അവൻ പുറത്തിറങ്ങാനായി ഡോർ തുറന്നു.

ഡോർ തുറന്നതും അവൻ ഒന്നു ഞെട്ടി. വാതിൽക്കൽ വിനോദ് നിൽക്കുന്നു.

"ങാ.... വിനോദ്... വിനോദ് ഇവിടെ നിൽപ്പുണ്ടായിരുന്നോ?..." സൽമാന് പെട്ടെന്ന് വിനോദിനെ കണ്ടപ്പോൾ അല്പം പരിഭ്രമം ഉണ്ടായി. താൻ പറഞ്ഞതൊക്കെ വിനോദ് കേട്ട് കാണുമോ എന്നുള്ള ഒരു ചിന്ത അവനെ വല്ലാതെ അലട്ടി.

"ങാ... കഴിഞ്ഞില്ലേ?... എനിക്ക് വാഷ് റൂം ഒന്ന് യൂസ് ചെയ്യണമായിരുന്നു." സൽമാൻ പുറത്തിറങ്ങാതെ വാഷ് റൂമിൽ തന്നെ നിൽക്കുന്നത് കണ്ടു വിനോദ് പറഞ്ഞു.

വിനോദ് അങ്ങനെ പറഞ്ഞതും സൽമാൻ പെട്ടെന്ന് തന്നെ വാഷ് റൂമിൽ നിന്നും ഇറങ്ങി.

ആ സമയത്ത് സൽമാൻ വിനോദിന്റെ മുഖം നല്ലതുപോലെ ശ്രദ്ധിച്ചിരുന്നു. വിനോദിന്റെ മുഖത്ത് പ്രത്യേക ഭാവ വ്യത്യാസം ഒന്നും സൽമാൻ കണ്ടില്ല. ഫോണിലൂടെ വിജയനോട് പറഞ്ഞതൊന്നും വിനോദ്

💬 Comments

View all comments