Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
ഉള്ളതുപോലെ പറഞ്ഞ് തൽക്കാലം ഒരു വലിയ ക്ഷമാപണം ഒക്കെ നടത്തി തടി തപ്പാമെന്ന് സൽമാൻ കരുതി.
"എന്തിനാ ഇപ്പൊ വെറുതെ ഒരു സോറി?" സൽമാന്റെ മുഖത്ത് നോക്കി ഗൗരവമായി തന്നെയാണ് വിനോദ് ചോദിച്ചത്.
"അല്ല... വിനോദ്... ഉള്ള കാര്യം ഉള്ളതുപോലെ പറയാമല്ലോ. നിങ്ങളുടെ ബെഡ്റൂമിൽ നിന്ന് ഇറങ്ങിയതിനു ശേഷം എനിക്ക് ആകെ ഒരു ടെൻഷൻ. അതുകൊണ്ട് ഉള്ളത് ഉള്ളതുപോലെ പറഞ്ഞു ആ ടെൻഷനങ്ങ് മാറ്റാമെന്ന് ഞാൻ കരുതി."
തൽക്കാലം ഒന്നും ഒളിച്ചു വയ്ക്കേണ്ട എന്ന് തീരുമാനിച്ചത് കൊണ്ട് തന്നെ ഒരല്പം ധൈര്യത്തിലാണ് സൽമാൻ സംസാരിച്ചത്.
"ടെൻഷനടിക്കാനും മാത്രം എന്താ സൽമാൻ കാണിച്ചത്?" അപ്പോഴും സൽമാന് നേരിട്ട് പിടികൊടുക്കാതെ വിനോദ് അല്പം ഉരുണ്ട് കളിച്ചു.
"വിനോദ് കണ്ടല്ലോ ഞാനും വിനോദിന്റെ ഭാര്യയും കൂടി ചേർന്നു നിൽക്കുന്നത്. ശരിക്കും പറഞ്ഞാൽ അന്നത്തെ ഒരു മൂടിന് ഞാൻ എന്തൊക്കെയോ കാണിച്ചു കൂട്ടിയതാണ്. ഇപ്പോ ആലോചിക്കുമ്പോൾ തെറ്റായിപ്പോയെന്ന് തോന്നുന്നുണ്ട്."
"ചേർന്നു നിന്നത് മാത്രമേയുള്ളൂ. പിന്നെയും ഞാൻ കണ്ടിരുന്നല്ലോ.?" പോലീസുകാരൻ ആയതുകൊണ്ട് തന്നെ ഒരു പോലീസുകാരൻ പ്രതിയാണെന്ന് സംശയിക്കുന്ന ഒരുവനോട് ചോദിക്കുന്ന രീതിയിൽ തന്നെയാണ് വിനോദ് സൽമാനോട് ചോദിച്ചത്.
"ശരിയാണ് വിനോദ് ഞാൻ ചേർന്ന് നിൽക്കുക മാത്രമല്ല ഗീതയുടെ അരയിലും ബാക്കിലും ഒക്കെ ഒന്ന് കൈ വച്ചിരുന്നു. പക്ഷേ പെട്ടെന്ന് തന്നെ കൈ എടുത്തു.
അതിന് വിനോദ് തരുന്നത് എന്ത് പണിഷ്മെന്റും സ്വീകരിക്കാൻ തയ്യാറാണ്. മേലാൽ അത് ആവർത്തിക്കമില്ല. ഉറപ്പ്." സത്യം ചെയ്യുന്നത് പോലെയാണ് സൽമാൻ പറഞ്ഞത്.
"കൈ വെച്ചതൊക്കെ ഞാൻ കണ്ടു. അത് മാത്രമല്ല കണ്ടത്. വേറെയും ഉണ്ടല്ലോ?" പോലീസുകാരന്റെ ചോദ്യം പോലീസുകാരനോട്
💬 Comments
View all comments